'മംമ്ത ബുദ്ധിക്ക് കളിച്ചു, ഒരു സെക്കൻഡ് മാറിയിരുന്നേൽ കാണാരുന്നു'; മമ്തയ്ക്ക് മാല കെട്ടി കൊടുക്കാൻ പോയ ബോച്ചെ!

മംമ്ത മോഹൻദാസ് മലയാളികൾക്കെല്ലാം പ്രിയങ്കരിയായി മാറിയ നടിയാണ്. മയൂഖത്തിലൂടെ മലയാള സിനിമയുടെ ഭാ​ഗമായ നടി ഇതിനോടകം ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കഴിഞ്ഞു.

അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നതിനെ കുറിച്ചും കാന്‍സര്‍ രോഗത്തോട്‌ ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്‌ത തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്‌ മംമ്ത.

തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്ന് അടുത്തിടെ മംമ്ത വെളിപ്പെടുത്തിയിരുന്നു. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ടാണ് താരത്തെ ബാധിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ സെൽഫി ചിത്രങ്ങള്‍ പങ്കുവെച്ചാണ് മംമ്‌ത തന്റെ ആരോ​ഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

മേക്കപ്പ് ഇല്ലാത്ത ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അസുഖം ബാധിച്ചതിന്റെ പേരിൽ ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കാനോ ആളുകളുമായി ഇടപഴകുന്നത് കുറയ്ക്കാനോ ഒന്നും മംമ്ത തയ്യാറായിട്ടില്ല.

മംമ്ത ബുദ്ധിക്ക് കളിച്ചു

മംമ്തയെ കാണുമ്പോൾ കാഴ്ചക്കാരന് പോലും പോസിറ്റിവിറ്റിയാണ് തോന്നുക. മംമ്തയെ കാണുന്നവരെല്ലാം എങ്ങനെയാണ് ഒരു മനുഷ്യൻ ഇത്രത്തോളം പോസിറ്റീവായി ഇരിക്കുന്നത് എന്നോർത്താണ് അതിശയിക്കുന്നത്.

ഇപ്പോഴിത പട്ടാമ്പിയിൽ ആരംഭിച്ച ചെമ്മണ്ണൂർ ഷോറൂം ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഉടമ ബോബി ചെമ്മണ്ണൂരിനൊപ്പമുള്ള മംമ്തയുടെ ഒരു വീഡിയോയും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്. പതിവ് പോലെ പിങ്ക് കളർ സാരി ധരിച്ച് അതീവ സുന്ദരിയായിട്ടാണ് മംമ്ത ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

ഒരു സെക്കൻഡ് മാറിയിരുന്നേൽ കാണാരുന്നു

ഹർഷാരവങ്ങളോടെയാണ് മംമ്തയെ പട്ടാമ്പി സ്വീകരിച്ചത്. പട്ടാമ്പിയിൽ വരാൻ സാധിച്ച സന്തോഷവും മംമ്ത പങ്കുവെച്ചു. അതേസമയം ഷോറും ഉദ്ഘാടനത്തിന് ശേഷം മംമ്തയെ മാല അണിയിക്കാൻ ബോബി ചെമ്മണ്ണൂർ ശ്രമിച്ചിരുന്നു.

അതിന് ബോബി ചെമ്മണ്ണൂർ ശ്രമിക്കും മുമ്പ് മംമ്ത ഒഴിഞ്ഞുമാറി സ്വയം മാല ധരിച്ചു. ഈ വീഡിയോ വൈറലായതോടെയാണ് രസകരമായ കമന്റുകൾ വീഡിയോയ്ക്ക് ആരാധകർ കുറിച്ചത്.

ഇത് കണ്ടാൽ അഞ്ചുപവനൊക്കെ തോന്നും. എന്നാൽ ഇത് രണ്ട് ഗ്രാമെയുള്ളൂവെന്ന് ബൊചെ പറയുന്നതും മമ്ത ആകാംഷയോടെ അദ്ദേഹത്തെ നോക്കുന്നതും വീഡിയോയിൽ കാണാം.

മമ്തയ്ക്ക് മാല കെട്ടി കൊടുക്കാൻ പോയ ബോച്ചെ

ചെറിയ വിലക്ക് വലിയ ലുക്കെന്നും അദ്ദേഹം പറയുമ്പോൾ നടി പൊട്ടിച്ചിരിക്കുന്നത് വീഡിയോയിലുണ്ട്. കല്ലുകൾക്ക് റീസെയിൽ വാല്യുവുണ്ടെന്നും ബോബി ചെമ്മണ്ണൂർ എല്ലാവരേയും പറഞ്ഞ് മനസിലാക്കുന്നുണ്ട്. ശേഷം മമ്ത സൂത്രത്തിൽ മാല പെട്ടെന്ന് കഴുത്തിൽ ഇട്ടു.

ഒരു സെക്കന്റ് അങ്ങോട്ട് മാറിയിരുന്നേൽ ബോച്ചെ ഇട്ടു കൊടുക്കാമായിരുന്നു. മമ്ത അത് നേരത്തെ മനസിൽ കണ്ടുകൊണ്ടാണ് പെട്ടെന്ന് തന്നെ കഴുത്തിൽ ഇട്ടത് എന്നുള്ള കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്. ഡ്രസ്സിന് അനുസരിച്ച് എല്ലാ കളറുകളുമുണ്ടെന്നും പൊന്നിൻ കുടത്തിന് എന്തിനാ പൊട്ടെന്നും മംമ്തയെ പുകഴ്ത്തി ബോച്ചെ പറഞ്ഞു.

നല്ല മനസുള്ള ആളാണ്

ശേഷം ആദ്യ വിൽപ്പനയും നടന്നു. ഇത്രയും ടാലന്റഡായ മമതയെ കൊണ്ടുവന്ന ബോചെക്ക് ബിസിനസ് അറിയാം. എത്ര മാന്യമായ വസ്ത്രധാരണം. പേടിച്ചിട്ടാണ് മമ്ത നിൽക്കുന്നത് എന്നും ആരാധകർ കുറിച്ചു.

'നാട്ടുകാർക്ക് എല്ലാം കണ്ടറിഞ്ഞ് മനസറിഞ്ഞ് ചെയ്യുന്ന വലിയവനാണ് ബോബി. ആയുസും ആരോഗ്യവും അദ്ദേഹത്തിന് ദൈവം കൊടുക്കട്ടെ. നല്ല മനസുള്ള ആളാണ് അദ്ദേഹ ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെ' ബോബിയെ ആശംസിച്ച് മംമ്ത പറഞ്ഞു.

മഹേഷും മാരുതിയും

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സേതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം മഹേഷും മാരുതിയുമാണ് മംമ്തയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍.

സേതു തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ്.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X