ബിലാലിന് മുന്‍പ് ഭീഷ്മവര്‍ദ്ധന്‌റെ വരവ്, മമ്മൂട്ടി ചിത്രം കൊലമാസായിരിക്കുമെന്ന് ആരാധകര്‍

By Midhun Raj

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ വരുന്ന ഭീഷ്മപര്‍വ്വം സിനിമയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ മാറ്റിവെച്ചാണ് അമല്‍ നീരദ് ഭീഷ്മപര്‍വ്വം പ്രഖ്യാപിച്ചത്. സിനിമയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. താടിയും മുടിയും നീട്ടിയുളള ഗെറ്റപ്പിലാണ് മമ്മൂക്കയെ പോസ്റ്ററില്‍ കാണിച്ചത്. വമ്പന്‍ താരനിര അണിനിരക്കുന്ന ഭീഷ്മപര്‍വ്വം ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ നടി ഇഷ ഗുപ്ത, ചിത്രങ്ങള്‍ കാണാം

ഭീഷ്മപര്‍വ്വം ലൊക്കേഷനില്‍ നിന്നുളള താരങ്ങളുടെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ലെന, വീണ നന്ദകുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

കോവിഡ് പ്രതിസന്ധി കാരണമാണ് അമല്‍

കോവിഡ് പ്രതിസന്ധി കാരണമാണ് അമല്‍ നീരദിന് ബിലാല്‍ മാറ്റിവെക്കേണ്ടി വന്നത്. കേരളത്തിന് പുറമെ വിദേശത്തും ചിത്രീകരിക്കാനിരുന്ന സിനിമയാണ് ബിലാലെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ബിലാലുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഭീഷ്മപര്‍വ്വം ചെയ്യാന്‍ അമല്‍ നീരദും അണിയറ പ്രവര്‍ത്തകരും തീരുമാനിച്ചത്. ചെറിയ ക്യാന്‍വാസില്‍ ഒരു യുവതാരത്തെ വെച്ച് ചെയ്യാനിരുന്ന സിനിമയായിരുന്നു ഭീഷ്മപര്‍വ്വം.

എന്നാല്‍ മമ്മൂക്ക എത്തിയതോടെ വലിയ

എന്നാല്‍ മമ്മൂക്ക എത്തിയതോടെ വലിയ ക്യാന്‍വാസിലുളള സിനിമയായി ചിത്രം മാറി. മുന്‍ സിനിമകളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ലുക്കിലാണ് ഭീഷ്മപര്‍വ്വത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ വരാത്ത എറ്റവും വ്യത്യസ്തമായ മേക്കോവറുമായാണ് മമ്മൂക്ക സിനിമയില്‍ എത്തുന്നതെന്നുളള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വെറുതെ ഒരു ത്രെഡില്‍ തുടങ്ങിയ സിനിമയല്ല ഭീഷ്മപര്‍വ്വമെന്നും ആരാധകര്‍ പറയുന്നുണ്ട്.

അതേസമയം അമല്‍നീരദ്

അതേസമയം അമല്‍നീരദ് ചിത്രത്തിലുണ്ടാവാറുളള എല്ലാ ഘടകങ്ങളും മമ്മൂട്ടി ചിത്രത്തിലും ഉണ്ടാവുമെന്നുളള പ്രതീക്ഷകളിലാണ് ആരാധകര്‍. കൊച്ചിയാണ് മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിന്‌റെ പ്രധാന ലൊക്കേഷനെന്നും റിപ്പോര്‍ട്ടുകളുണ്ട്. രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ജെ മുരുകന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ബിഗ് ബി പോലെ ഭീഷ്മപര്‍വ്വവും കൊലമാസാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

Recommended Video

ഏജന്റിലെ മമ്മൂട്ടിയുടെ പ്രതിഫലം ഇത്രയുമോ ? കോടികളുടെ മമ്മൂക്ക | FIlmiBeat Malayalam
പ്രഖ്യാപന വേള മുതല്‍ മമ്മൂട്ടി സിനിമയെ

പ്രഖ്യാപന വേള മുതല്‍ മമ്മൂട്ടി സിനിമയെ കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വലിയ ക്യാന്‍വാസിലുളള ചിത്രമായതുകൊണ്ട് തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ മാസ് ഘടകങ്ങളും സിനിമയിലുണ്ടാവുമെന്ന് പലരും പ്രതീക്ഷിക്കുന്നു. ആനന്ദ് സി ചന്ദ്രനാണ് മമ്മൂട്ടി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുശിന്‍ ശ്യാം സംഗീത സംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ചെയ്യും. ഭീഷ്മപര്‍വ്വത്തിന് പുറമെ സിബിഐ ഫൈവ്, പുഴു ഉള്‍പ്പെടെയുളള സിനിമകളും മെഗാസ്റ്റാറിന്‌റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്. മമ്മൂക്കയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ വണ്‍ എന്ന ചിത്രം തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X