'ബിജു നല്ല പ്ലയറാണ്, ഫസ്റ്റ് ബോളിൽ ഔട്ടാകും, ക്രിക്കറ്റ് കളിക്കുന്നതിന് ഭാര്യ വഴക്ക് പറയും'; ചാക്കോച്ചൻ
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ പോവുകയാണ്. സി3 കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കേരള സ്‌ട്രൈക്കേഴ്‌സ് ഉടമ നടന്‍ രാജ്കുമാര്‍ സേതുപതി, ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം മറ്റു ടീം അംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിങ് ക്യാപ്റ്റനായി തുടരുന്ന ടീമില്‍ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ നന്ദകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിദ്ധാര്‍ഥ് മേനോന്‍, മണിക്കുട്ടന്‍, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്.
വിനു മോഹന്‍, നിഖില്‍ കെ മേനോന്‍, പ്രജോദ് കലാഭവന്‍, ആന്റണി വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ഉള്ളത്. ഫെബ്രുവരി 4ന് മുംബൈയില്‍ നടന്ന കര്‍ട്ടന്‍ റെയ്‌സറോടെ സിസിഎല്‍ പുതിയ സീസണിന് ആരംഭം കുറിച്ചിരുന്നു.
സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18നാണ് നടക്കുക. ഇപ്പോഴിത സി3 കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

ജയിക്കാൻ വേണ്ടി തന്നെയാണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ കളിക്കുന്നത് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. 'ലാലേട്ടനില്ലാതെ നമുക്ക് എന്ത് ആഘോഷം എന്ന് പറയുന്നത് പോലെ കേരള സ്ട്രൈക്കേഴ്സിന്റ നോൺ പ്ലെയിങ് ക്യാപ്റ്റൻ ലാലേട്ടനാണ്.'
'അദ്ദേഹത്തിന്റെ സ്നേഹവും അനുഗ്രഹവും നമ്മുടെ കളികളിൽ ഉടനീളം ഈ സീസണിലുണ്ടാകും. സിസിഎൽ ഇപ്രാവശ്യം ഏറ്റവും നന്നായി ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇപ്രാവശ്യം കേരള സ്ട്രൈക്കേഴ്സ് ഒരു പുതിയ രീതിയിൽ തന്നെയാണ് വരുന്നത്.'

'പുതിയ പ്ലയേഴ്സുണ്ട്. പുതിയ ജേഴ്സിയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ് എന്നൊരു ക്ലബ് കൂടി ചേർന്ന് സി3 കേരള സ്ട്രൈക്കേഴ്സ് എന്നുള്ള പുതിയ പേരിലും രൂപത്തിലും ഭാവത്തിലുമാണ് ഇപ്രാവശ്യം മലയാള സിനിമയെ പ്രതിനിധീകരിച്ച് സിസിഎല്ലിൽ കേരള സ്ട്രൈക്കേഴ്സ് പങ്കെടുക്കുന്നത്.'
'മുമ്പ് കേരള സട്രൈക്കേഴ്സിന് വേണ്ടി കളിച്ച താരങ്ങളും ഈ ടീമിലുണ്ട്. ക്രിക്കറ്റിനെ ആവേശമായി കാണുന്ന അഭിനേതാക്കളാണ് കേരള സ്ട്രൈക്കേഴ്സിൽ ഇത്തവണയുള്ളത്. ജയിക്കാൻ വേണ്ടി തന്നെയാണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ കളിക്കുന്നത്.'

'എല്ലാവരും നല്ല പണിയെടുക്കുന്നുണ്ട്. പ്രാക്ടീസ് ചെയ്യുന്നുണ്ട്. ബോളിവുഡ് ഹീറോസുമായി കേരള സ്ട്രൈക്കേഴ്സ് മാർച്ച് അഞ്ചിന് നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടും. ഒരു പണിയായി കാണുന്നില്ല ക്യാപ്റ്റൻസി. ആസ്വദിച്ച് ചെയ്യുകയാണ് ഈ പണി.'
'ഞങ്ങൾ എല്ലാവരും ക്രിക്കറ്റിനോട് പാഷൻ ഉള്ളവരാണ്. എന്റെ മാനസീകാവസ്ഥ ഞാൻ നന്നാക്കുന്നത് സ്പോർട്സിൽ എൻഗേജ് ചെയ്തിട്ടാണ്. വിഷമം ഇല്ലാതാക്കുന്നത് ക്രിക്കറ്റ് കളിച്ചും ബാഡ്മിന്റൺ കളിച്ചുമാണ്. ഓർഡിനറി ചെയ്യുന്ന സമയത്ത് ഞാനും ബിജുവും ആസിഫും വിഷ്ണുവുമെല്ലാം ചേർന്ന് ക്രിക്കറ്റ് കളിക്കുമായിരുന്നു.'

'ബിജു ഡിസ്ട്രിക് ലെവലിൽ ടീം അംഗമായിരുന്നുവെന്നത് അവൻ പറഞ്ഞിട്ടുണ്ട് പക്ഷെ ഞങ്ങൾ ആരും വിശ്വസിച്ചിരുന്നില്ല. അവൻ നല്ല പ്ലയറാണ്. ഫസ്റ്റ് ബോളിൽ തന്നെ എപ്പോഴും ഔട്ടാകുമായിരുന്നു. ക്രിക്കറ്റ് കളിക്കാൻ പോകുന്നതിന് എന്റെ ഭാര്യയുടെ കൈയ്യിൽ നിന്നും നല്ല വഴക്ക് കിട്ടാറുണ്ട്.'
'എല്ലാ ഭർത്താക്കന്മാർക്കും അത് കിട്ടാറുണ്ടെന്ന് തോന്നുന്നു. ബാച്ചിലേഴ്സ് ഭാഗ്യവാന്മാരാണ്' കുഞ്ചാക്കോ ബോബൻ പറഞ്ഞു. കുറച്ച് ദിവസം മുമ്പാണ് ബിജു മേനോന്റെ പഴയൊരു ഐഡന്റിറ്റി കാർഡ് ക്രിക്കറ്റർ സഞ്ജു സാംസൺ വീണ്ടും കുത്തിപൊക്കികൊണ്ട് വന്നത്.

അതും ബിജു മേനോൻ തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിച്ചികൊണ്ടിരിക്കുമ്പോഴുള്ള തിരിച്ചറിയില്‍ കാര്‍ഡ്. പലര്‍ക്കും പുതിയ അറിവായിരുന്നു ഇത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കപ്പെട്ടിരുന്നു.
അദ്ദേഹം പേസറായിരുന്നുവെന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ തുടര്‍ന്നില്ലെന്നും ചില ഫേസ്ബുക്ക് കമന്റുകള്‍ വന്നു. സഞ്ജുവിനും പുതിയ അറിവായിരുന്നു ഇത്. ചിത്രത്തിന് സഞ്ജു നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു.
'അറിഞ്ഞില്ല... ആരും പറഞ്ഞില്ല.. കൂടെ രണ്ട് സ്‌മൈലിയും ചേര്‍ത്തിട്ടുണ്ട്. ഞങ്ങളുടെ സൂപ്പര്‍ സീനിയറാണെന്നും പറഞ്ഞ് ബിജു മേനോനെ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിരുന്നു.


Click it and Unblock the Notifications