'ആ പ്രമുഖ നടൻ മണിക്കൂറുകളോളം എന്നെ കാരവാന് മുന്നിൽ നിർത്തി, അയാൾ പൃഥ്വിരാജിനെ കണ്ട് പഠിക്കണം'; മഹേഷ്!

സിനിമാ സംവിധാനം ആ​ഗ്രഹിച്ച് സിനിമയിൽ വരുന്നവർ അതിനുള്ള സാഹചര്യം ഒത്തുവരാതാകുമ്പോൾ അഭിനയവും പയറ്റി നോക്കും. സംവിധാനമെന്ന മോഹവുമായി സിനിമയിൽ വന്ന് പിന്നീട് സൂപ്പർ താരമായി മാറിയ ദിലീപ് അതിന്റെ ഒന്നാമത്തെ ഉദാഹരണമാണ്. അതുപോലെ തന്നെ സംവിധാനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്ന പൃഥ്വിരാജിനെപ്പോലുള്ള താരങ്ങളുമുണ്ട്.

കഷ്ടപ്പാടിനൊപ്പം ലക്കും സിനിമയിൽ വലിയൊരു ഘടകമാണെന്നാണ് സിനിമയെ നന്നായി അറിയാവുന്നവർ പറഞ്ഞ് കേട്ടിട്ടുള്ളത്. നടനെന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ടാലും ചിലപ്പോൾ സംവിധായകൻ എന്ന രീതിയിൽ വിജയിക്കാൻ പറ്റാതെ പോകും.

സംവിധായകൻ, നടൻ തുടങ്ങിയ റോളുകളിൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടൻ മഹേഷിന്റേത്. ഒട്ടനവധി മലയാള സീരിയലുകളിൽ വില്ലൻ, സഹനടൻ, കൊമേഡിയൻ റോളുകളിൽ മഹേഷ് തിളങ്ങിയിട്ടുണ്ട്. പൃഥ്വിരാജിനെ വെച്ച് കലണ്ടർ എന്ന സിനിമ സംവിധാനം ചെയ്തതും മഹേഷ് ആയിരുന്നു. കലണ്ടർ പ്രതീക്ഷിച്ചത് പോലെ വിജയം നേടിയിരുന്നില്ല.

Actor Mahesh

മലയാളത്തിൽ സിനിമ പരാജയപ്പെട്ടതോടെ തമിഴിൽ മഹേഷ് സിനിമ ചെയ്തിരുന്നു. തിരക്കഥകൃത്ത് കൂടിയാണ് മഹേഷ്. ഇപ്പോഴിതാ തനിക്ക് മലയാളത്തിലെ പ്രമുഖ നടന്റെ ഭാ​ഗത്ത് നിന്നും നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് മഹേഷ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ.

സിനിമയുടെ കാര്യം സംസാരിക്കാൻ ചെന്ന തന്നെ പ്രമുഖ നടൻ മണിക്കൂറുകളോളം കാരവാന് മുന്നിൽ നിർത്തിയെന്നാണ് മഹേഷ് പറയുന്നത്. 'കലണ്ടർ സിനിമ ചെയ്ത ശേഷം മറ്റൊരു സിനിമ ചെയ്യാൻ പ്ലാനുണ്ടായിരുന്നു. അതിന് വേണ്ടി മലയാളത്തിലെ ഒരു പ്രമുഖ നടന് പുറകെ ഞാൻ കുറെ നടന്നു.'

'അയാൾ ഉള്ള ലൊക്കേഷനുകളിൽ എല്ലാം പോയി കാരവാനിന് മുന്നിൽ കാത്ത് നിൽക്കും. ഞാൻ ഒരു അറിയപ്പെടുന്ന നടനായിട്ട് പോലും മറ്റുള്ളവരെപ്പോലെ കാരവാനിന് മുമ്പിൽ കാത്ത് നിൽക്കേണ്ടി വന്നു. ഒരു ഒന്ന് ഒന്നര വർഷമായപ്പോൾ എനിക്ക് അത് മാനസീകമായി ബുദ്ധിമുട്ട് ഉണ്ടാക്കി തുടങ്ങി. അത്രയ്ക്ക് താഴേണ്ട കാര്യമുണ്ടോ എന്ന തോന്നലും ഉണ്ടായി.'

'മാത്രമല്ല ഇത്രയൊന്നും സ്ട്രയിൻ ഇല്ലാതെ എനിക്ക് തമിഴിൽ സിനിമ ചെയ്യാനുള്ള സഹാചര്യമുണ്ടായിരുന്നു. പുതിയ താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നതെങ്കിലും അതിനെ സ്വീകരിക്കാൻ മനസുള്ള പ്രേക്ഷകരാണ് തമിഴ്നാട്ടിലുള്ളത്.'

Mahesh

'രണ്ട് കോടിക്ക് താഴെയുള്ള സിനിമയാണെങ്കിലും സ്വീകാര്യതയും മാർക്കറ്റ് ചെയ്യാൻ സാധ്യതയുമുണ്ടെന്ന് എനിക്ക് മനസിലായി. അങ്ങനെയാണ് തമിഴിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. ആ നടന്റെ പേര് വെളിപ്പെടുത്തി ഒരാളെ മാനസീകമായി ബുദ്ധിമുട്ടിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. നമുക്ക് ആരെയും സങ്കടപ്പെടുത്താനുള്ള യോ​ഗ്യതയില്ലെന്നും', മഹേഷ് പറഞ്ഞു.

'പത്ത് മുപ്പത് വർഷത്തോളം പ്രവർത്തിച്ച... കുടുംബം പോലെ കരുതിയ ഇൻഡസ്ട്രിയിൽ നിന്നും ഇത്തരത്തിലുള്ള അനുഭവം വരുമ്പോൾ‌ എല്ലാവർക്കും വരുന്ന സങ്കടം എനിക്കും വന്നു. ഒരുപാട് ചിത്രങ്ങളിൽ ആ നടനും ഞാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അത്തരത്തിൽ നോക്കുമ്പോഴാണ് പൃഥ്വിരാജ് എന്ന നടനിലെ മഹത്വം മനസിലാകുന്നത്. അദ്ദേഹം കാര്യം മുഖത്ത് നോക്കി പറയുമെന്നും നടത്തിക്കില്ലെന്നും', മഹേഷ് പറയുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X