ദിലീപും മംമ്തയും അഭിനയിച്ച ചിത്രം, അത്രയധികം ബുദ്ധിമുട്ടിയാണ് പാസഞ്ചര്‍ പൂര്‍ത്തിയാക്കിയതെന്ന് ക്യാമറമാന്‍
ദിലീപിനെയും ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് പാസഞ്ചര്‍. മംമ്ത മോഹന്‍ദാസ് നായികയായിട്ടെത്തിയ ചിത്രം 2009 ലാണ് റിലീസ് ചെയ്യുന്നത്. പാസഞ്ചര്‍ എന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ യാത്രകള്‍ക്കിടയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.
എന്നാല്‍ ഒത്തിരി പ്രയ്തനങ്ങള്‍ക്കൊടുവിലാണ് പാസഞ്ചര്‍ എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് പറയുകയാണ് ക്യാമറമാനായ അനിയന്‍ ചിത്രശാല. പാസഞ്ചറില്‍ ഛായഗ്രാഹകന്‍ പി സുകുമാറിന്റെ അസിസ്റ്റന്റായിരുന്നു അനിയന്‍. പിന്നീട് സ്വന്തമായി ക്യാമറ ചെയ്‌തെങ്കിലും ഈ സിനിമയുടെ അനുഭവങ്ങളാണ് താരമിപ്പോള്‍ പങ്കുവെക്കുന്നത്.

കാറിനകത്ത് ക്യാമറ വച്ച് ഷൂട്ട് ചെയ്ത സിനിമയായിരുന്നു പാസഞ്ചര്‍. മംമ്ത മോഹന്‍ദാസും നെടുമുടി വേണുവും കാറിനുള്ളില്‍ യാത്ര ചെയ്യുന്ന കുറേ സീനുകളുണ്ട്. എന്നാല്‍ ചില സീനുകള്‍ കാറിന്റെ അകത്തും പുറത്തുമൊക്കെ വെച്ച് ചെയ്യേണ്ടതായി വന്നു. ഓടുന്ന കാറിന്റെ പുറത്ത് നിന്നുമെടുക്കേണ്ട സീനുകളുണ്ടായിരുന്നു. അതിന് മറ്റൊരു വാഹനത്തില്‍ ഈ കാര്‍ കയറ്റി വെച്ചിട്ട് വലിച്ചോണ്ട് പോവണം. അതൊക്കെ ജീവിതത്തില്‍ വലിയൊരു അനുഭവമായിരുന്നുവെന്ന് മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അനിയന്‍ പറയുന്നത്.
ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത സിനിമയാണ്. പലപ്പോഴും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഷൂട്ട് ചെയ്യാന്‍ പറ്റാതെ വന്നിട്ടുണ്ട്. മൂന്നോ നാലോ സീനുകള്‍ മാത്രം ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. എനിക്ക് വളരെയധികം ടെന്‍ഷന്‍ തന്നൊരു സിനിമയാണ് പാസഞ്ചര്‍. എന്നാല്‍ ആ സിനിമയോടും അതിന്റെ സ്‌ക്രീപ്റ്റിനോടുമൊക്കെ വല്ലാത്തൊരു ആവേശമാണ് നമുക്ക് തോന്നിയിട്ടുള്ളത്. മംമ്തയൊക്കെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

മംമ്ത ഒരു ഫോണില്‍ നിന്നും സിം എടുത്ത് മറ്റൊരു ഫോണിലേക്ക് മാറ്റുന്ന സീനൊക്കെയുണ്ട്. അതെല്ലാം എന്ത് സ്പീഡിലാണ് അവര്‍ ചെയ്തതെന്ന് അറിയാമോ, അത്രയും മനോഹരമായി നടിയത് ചെയ്തു. വളരെ സ്പീഡ് തോന്നിക്കുന്ന പല സീനുകളും ചിത്രത്തിലുണ്ട്. പിന്നെ ഒരു സീന്‍ ചെയ്തത് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റോഷനിലാണ്.
അവിടെ രാവിലെ എത്ര ആളുകളുണ്ടാവുമെന്ന് ഷൊര്‍ണൂര്‍ ഉള്ള ആളുകള്‍ക്ക് അറിയാവുന്നതായിരിക്കും. അത്രയധികം ആളുകള്‍ക്കിടയില്‍ നിന്നുമാണ് സിനിമ ചിത്രീകരിച്ചത്. അതില്‍ കാണിക്കുന്ന ആളുകളൊക്കെ ഒര്‍ജിനലായി റെയില്‍വേ സ്‌റ്റേഷനില്‍ വന്നിട്ടുള്ള ആളുകളാണ്. ഇതിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉണ്ട്. എന്നാല്‍ ഇത്രയധികം ആളുകളില്‍ ആരും ക്യാമറയിലേക്ക് നോക്കാതെ നിന്നു എന്നതാണ് അതിലേറ്റവും ശ്രദ്ധേയമായ കാര്യം. ക്യാമറമാന്റെ ബ്രില്യന്റായിട്ടുള്ള വര്‍ക്കാണതെന്ന് അനിയന്‍ പറയുന്നത്.
പ്രശസ്ത ഛായാഗ്രാഹകന്‍ പി സുകുമാറിനെ പറ്റിയും അനിയന്‍ സംസാരിച്ചിരുന്നു. 'നമ്മള്‍ സിനിമാ ലൊക്കേഷനില്‍ ഒരു കാര്യം പറയാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ശബ്ദമുയര്‍ത്തി തന്നെ പറയണം. അവിടെ മോഹന്‍ലാലോ, മമ്മൂട്ടിയെ ഒക്കെ ഇരിക്കുന്നുണ്ടാവും. എങ്കിലും നമുക്ക് അറിയാവുന്ന കാര്യം ഉറച്ച ശബ്ദത്തില്‍ തന്നെ പറഞ്ഞാലേ ശരിയാവൂ.
ഷൊര്‍ണൂര്‍ പോലെയുള്ള റെയില്‍വേ സ്‌റ്റേഷനില്‍ അതുപോലെ ഉറക്കെ സംസാരിച്ചത് കൊണ്ടാവും ആ സിനിമയിലെ സീനുകള്‍ അത്രയും മനോഹരമായതെന്ന് ഈ വാക്കിലൂടെ മനസിലായെന്നും', അനിയന്‍ ചിത്രശാല പറയുന്നു.
മംമ്ത മോഹന്‍ദാസിന്റെ കരിയറിലെ ഏറ്റവും മനഹോരമായ സിനിമകളിലൊന്നായിരുന്നു പാസഞ്ചര്‍. ശ്രീനിവാസനും ദിലീപുമൊക്കെ സ്വന്തം കഥാപാത്രങ്ങള്‍ മനോഹരമാക്കാന്‍ ശ്രമിച്ചിരുന്നു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ കരിയറിലെ ആദ്യ സിനിമ കൂടിയായിരുന്നിത്. രഞ്ജിത്ത് തിരക്കഥ ഒരുക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയറ്ററുകളിലും ബോക്സോഫീസിലും ഒരുപോലെ സിനിമ വിജയിച്ചിരുന്നു.


Click it and Unblock the Notifications