കരിപിടിച്ച ചട്ടിയിലെ വെള്ളം വാങ്ങി പ്രേം നസീര്‍ കുടിച്ചു; നടനെ കുറിച്ചുളള അറിയാക്കഥ വൈറല്‍
തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് പ്രേം നസീര്‍. ഇന്നും നടനെ പ്രേക്ഷകര്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. നിത്യഹരിത നായകന്‍ എന്നാണ് നസീറിനെ അറിയപ്പെടുന്നത്. താരത്തിന്റെ പെരുമാറ്റവും അച്ചടക്കവും സത്യസന്ധയുമൊക്കെ ഇപ്പോഴും സിനിമ കോളങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്. നടന്റെ ഈ നല്ല സ്വഭാവം തന്നെയാണ് ഇത്രയും കാലം സിനിമയില്‍ പിടിച്ച് നിര്‍ത്തിയത്.
ഇപ്പോഴിത നസീറിനെ കുറിച്ചുള്ള അറിയാക്കഥ പങ്കുവെയ്ക്കുകയാണ് ക്യാമറമാന്‍ വേണു ജി. തന്റെ സിനിമ കരിയറില്‍ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തിയാണ് പ്രേം നസീര്‍ എന്നാണ് വേണു പറയുന്നത്. മാസ്റ്റര്‍ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം വാചാലനായത്. ഒപ്പം നസീറിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത കഥയും പങ്കുവെയ്ക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ... അധികം ആരേയും വേദനിപ്പിക്കാത്ത ആളാണ് പ്രേം നസീര്‍. സിനിമ രംഗത്ത് ആരെങ്കിലും കുറ്റം പറയാത്ത വ്യക്തിയുണ്ടെങ്കില്‍ അത് പ്രേം നസീര്‍ മാത്രമാണ്. അദ്ദേഹത്തെ ആരും കുറ്റം പറയില്ല. ദേഷ്യം അദ്ദേഹത്തിന്റെ മുഖത്ത് കാണാന്‍ കഴിയുന്നത് സിനിമയില്‍ മാത്രമാണെന്നും വേണു ജി പറയുന്നു. പ്രേം നസീറിനെ പോലെ സുന്ദരനായ നടനെ മറ്റൊരു ഭാഷയിലും താന്‍ കാണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയുമായി ബന്ധപ്പെട്ട ഒരു സംഭവവും വേണു ജി പറഞ്ഞിരുന്നു ആരേയും വേദനിപ്പിക്കാത്ത ആളാണ് പ്രേം നസീര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...'' ഒരിക്കല്‍ വേളി കായലില്‍ ഒരു പാട്ട് ചിത്രീകരിക്കുകയായിരുന്നു. പല്ലവി എടുത്തു, വള്ളത്തില്‍ പോകുന്ന കുറെ ഷോട്ടുകള്‍ എടുത്തു, അനു പല്ലവി എടുത്തു. അതിന് ശേഷം ബിജിഎം എടുക്കാനായി ബോട്ട് കരയ്ക്ക് അടുപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് ദാഹിച്ചു. വെളളം വേണമെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന് വേണ്ടി വെള്ളം വാങ്ങാനായി വണ്ടി പോയിരിക്കുകയായിരുന്നു. അപ്പോള്‍ ഷൂട്ടിംഗ് കണ്ട് കൊണ്ട് നില്‍ക്കുന്ന കുറെ ചെറിയ പയ്യന്മാര്‍ ഉണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന് ഒരു കരി പിടിച്ച ചട്ടിയില്‍ വെള്ളം കൊണ്ട് കൊുത്തു. അദ്ദേഹം അത് സ്‌നേഹത്തോടെ വാങ്ങി കുടിക്കുകയും ചെയ്തു. ആ കുഞ്ഞ് മനസ്സിന് വിഷമം തോന്നരുതെന്ന് വിചാരിച്ചാണ് അദ്ദേഹം ആ വെള്ളം വാങ്ങി കുടിച്ചത്. ഇന്നത്തെ കാലത്ത് ഏത് നടന്‍ ഇങ്ങനെ ചെയ്യുമെന്നും വേണു ചോദിക്കുന്നു.

മറ്റൊരു സംഭവവും പറഞ്ഞിരുന്നു. ഒരിക്കല്‍ കാറില്‍ ആലപ്പുഴയ്ക്ക് പോവുകയായിരുന്നു. താനും ഡ്രൈവറും നസീര്‍ സാറും മാത്രമേ കാറിലുള്ളൂ. അദ്ദേഹം പത്രം വായിച്ച് കൊണ്ട് പിന്നിലെ സീറ്റില്‍ ഇരിക്കുകയാണ്. കല്ലമ്പലത്ത് എത്തിയപ്പോള്‍ ഒരു അമ്മാവാന്‍ ശ്രദ്ധിക്കാതെ റോഡ് ക്രോസ് ചെയ്തു. വണ്ടി നോക്കതെയായിരുന്നു അദ്ദേഹം റോഡ് മുറിച്ച് കടന്നത്. തങ്ങളുടെ കാര്‍ ബ്രേക്ക് ചവിട്ടിയ ഫോഴ്‌സില്‍ അദ്ദേഹം തെറിച്ച് റോഡില്‍ വീണു. അയാളുടെ ശരീരം കുറച്ച് മുറിഞ്ഞു. ചോരയൊക്കെ വന്നു. എന്നാല്‍ അത്രയ്ക്ക് കുഴപ്പം ഇല്ലായിരുന്നു. അദ്ദേഹം തങ്ങളെ കാറില്‍ ഇരുത്തിയിട്ട് റോഡിലേയ്ക്ക് ഇറങ്ങി ചെന്നു. നസീറിനെ കണ്ടതും ആളുകള്‍ എല്ലാ കൂടി. പണ്ട് താരങ്ങളെ കാണുന്നത് വിരളമായിരുന്നു. ദൂരദര്‍ശനോ ചിത്രാഞ്ജലിയോ ഒന്നും തന്നെയില്ല. മദ്രാസിലാണ് ഷൂട്ടിംഗ് അധികവും നടക്കുന്നത്. ആര്‍ട്ടിസ്റ്റുകളെ വല്ലപ്പോഴും മാത്രമാണ് കാണുന്നത്. ജനങ്ങള്‍ക്ക് ഇതൊരു അതിശയമായിരുന്നു.

പോക്കറ്റില്‍ നിന്ന് ഒരു കെട്ട് നോട്ട് എടുത്ത് അമ്മവന്റെ കയ്യില്‍ കൊടുത്തിട്ട് അടുത്ത് നില്‍ക്കുന്ന ആളുകളോട് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പറഞ്ഞു. താനും വരണമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍ അതിന് ജനം സമ്മതിച്ചില്ല. തങ്ങള്‍ കൊണ്ടു പോകാമെന്ന് പറയുകയായിരുന്നു. ഇതിന് ശേഷം തങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ കായംകുളത്ത് കരിമീന്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടു. വണ്ടി നിര്‍ത്തിയിട്ട് മീന്റെ വില തിരക്കി. ആദ്യം പ്രേം നസീറിനെ കണ്ടില്ല. 300-400 രൂപ വില പറഞ്ഞു. എന്നാല്‍ നസീര്‍ സാറിനെ കണ്ടതോടെ പൈസ വാങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ അദ്ദേഹം നിര്‍ബന്ധിച്ച് പൈസ കൊടുത്തുവെന്നും വേണു ജി പറയുന്നു.


Click it and Unblock the Notifications











