'മോഹൻലാലും ജ​ഗതിയും ഒരുമിച്ച് അഭിനയിക്കുമ്പോൾ നടക്കുന്നത്; ജ​ഗതി ഇല്ലാത്ത മലയാള സിനിമ ആണിന്ന്'; ക്യാമറാമാൻ

കഴിവുറ്റ നിരവധി താരങ്ങൾ വളർന്ന് വന്ന സിനിമാ മേഖലയാണ് മലയാള സിനിമ. ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളേക്കാളും സിനിമയുടെ ക്വാളിറ്റിയുടെ കാര്യത്തിൽ മലയാളം മുന്നിട്ട് നിൽക്കുന്നുണ്ടെന്ന് പണ്ട് തൊട്ടെ അഭിപ്രായം ഉണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവോടെ കൂടുതൽ പ്രേക്ഷകരിലേക്ക് മലയാള സിനിമ എത്തി.

താരങ്ങൾക്കും അഭിനയ മികവുള്ളവർക്കും ഒരേ പോലെ വളരാൻ സാധിക്കുന്ന ഇടമായാണ് മലയാള സിനിമയെ സിനിമാ ലോകം കാണുന്നത്. ഇപ്പോഴിതാ മലയാളത്തിലെ നടൻ‌മാരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിരവധി സിനിമകളിൽ ക്യമറമാമാൻ ആയി പ്രവർത്തിച്ച വിപിൻ മോഹൻ. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിനോടാണ് പ്രതികരണം.

'പുരുഷ സൗന്ദര്യം എന്നത് മമ്മൂട്ടി ആണ്. ഏത് ആം​ഗിളിൽ നിന്ന് നോക്കിയാലും മമ്മൂട്ടി സുന്ദരനാണ്, മോഹൻലാൽ മോ​ഹൻലാലിന്റെ രീതിയിൽ സുന്ദരനാണ്. അഭിനയത്തിന്റെ കാര്യത്തിൽ മോഹൻലാലിനെ കവച്ച് വെക്കാൻ‌ വേറെ ഒരാളുണ്ടാവില്ല. തിലകൻ ചേട്ടൻ ​ഗ്രേറ്റ് ആക്ടർ ആണ്'

'സ്വഭാവം മൊരട്ട ആയിരിക്കും. പക്ഷെ ക്യാമറയുടെ മുന്നിൽ പുള്ളി അങ്ങനെ ഒന്നുമല്ല. സുരേഷ് ​ഗോപി മഹാ പാവമാണ്. ജ​ഗതി ശ്രീകുമാർ അവിശ്വസനീയനായ നടനാണ്. ജ​ഗതിയില്ലാത്ത മലയാള സിനിമയാണ് നടന്ന് കൊണ്ടിരിക്കുന്നത്. അയാളുണ്ടായിരുന്നെങ്കിൽ മലയാള സിനിമ ഇങ്ങനെ ആയിരിക്കില്ല'

Jagathy Sreekumar And Mohanlal

'വേറെ വഴിക്ക് പോയിക്കാണും, കാരണം ഒരുപാട് പുതിയ കഥാപാത്രങ്ങളും പുതിയ രീതിയും വന്നിട്ടുണ്ട്. ഒരു കാലത്ത് ജ​ഗതി ശ്രീകുമാർ ഇല്ലാത്ത സിനിമ ഇല്ലായിരുന്നു. അടുത്ത സിനിമയ്ക്ക് ഓടുമ്പോഴാണല്ലോ പുള്ളിക്ക് ആക്സിഡന്റ് ആയത്. ഇവിടെ ഫ്രെയ്മാണോ, താഴെ ഫ്രെയ്മുണ്ടോ എന്നൊക്കെ ചോദിക്കും. അപ്പോൾ പുള്ളി എന്തോ പരിപാട് ഒപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാവും. അപ്പോൾ നമ്മൾ കോൺഷ്യസ് ആവും'

'മോഹൻലാലിന് പരകായ പ്രവേശം ആണെന്ന് നമ്മൾ പറയും. സ്റ്റാർട്ട് ക്യാമറ പറഞ്ഞാൽ പുള്ളി വേറെ ആളാണ്. മോ​ഹൻലാലിനൊപ്പം ജ​ഗതി ആണെങ്കിൽ ആ സീൻ കലക്കും. ജ​ഗതി ശ്രീകുമാർ സ്വന്തം കൈയിൽ നിന്നൊക്കെ ഇടും. ശ്രീനിവാസൻ ഒരു വികാരവും ഇല്ലാതെ ആയിരിക്കും കോമഡി പറയുന്നത്. ശ്രീനി ചിരിക്കുകയേ ഇല്ല. നമ്മൾ ചിരിക്കും. മമ്മൂട്ടിയുടെ ശബ്ദത്തിന്റെ കൺട്രോൾ ഭയങ്കരമാണ്. നമ്മൾ എടുത്തതല്ല ഡബ്ബിൽ. ഇന്ത്യൻ സിനിമയിലെ സൗന്ദര്യം മമ്മൂട്ടി ആണ്'

Mohanlal And Mammootty

'മമ്മൂട്ടിക്ക് എന്നെ കരയിക്കാൻ പറ്റില്ല. മോഹൻലാൽ കുറച്ച് കൂടെ അടുക്കുമെന്നതിൽ കരയിക്കാൻ പറ്റും,' വിപിൻ മോഹൻ പറഞ്ഞു. ട്വന്റി ട്വന്റി ആണ് മമ്മൂട്ടിയും മോഹൻലാലും അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമ അതിന് ശേഷം ഇതുവരെയും താരങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ എത്തിയിട്ടില്ല.

രണ്ട് പേരും തങ്ങളുടേതായ കരിയർ തിരക്കുകളിൽ ആണ്. റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മോൺസ്റ്റർ ആണ് മോ​ഹൻലാൽ നായകനായെത്തിയ ഒടുവിലത്തെ റിലീസ്. റോഷാക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. മോൺസ്റ്റർ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

കരിയറിൽ നിലവിൽ മമ്മൂട്ടിയാണ് തുടരെ ഹിറ്റുകളുമായി മുന്നേറുന്നതെന്നും മോ​ഹൻലാലിന് ഇത് പരാജയങ്ങളുടെ സമയമാണെന്നും സിനിമാ ലോകത്ത് സംസാരമുണ്ട്. അതേസമയം മോഹ​ൻലാലിന്റെ പ്രതീക്ഷയുള്ള ഒരുപിടി സിനിമകൾ റിലീസ് ചെയ്യാനുണ്ട്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X