അഞ്ച് കുടുംബാംഗങ്ങളുണ്ടായിരുന്നു, മാസ്ക് ധരിച്ചില്ല, ഇന്റഫക്ഷന്റെ സാധ്യത തള്ളികളയാനാവില്ല; ഗൈനക്കോളജിസ്റ്റ്
ദിയ കൃഷ്ണയുടെ പ്രസവം വിപ്ലവകരമായ ഒരു മാറ്റമാണ് സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. പ്രസവ വേദന അനുഭവിക്കാൻ വിധിക്കപ്പെട്ടവളാണ് സ്ത്രീ എന്ന ആളുകളുടെ ചിന്താഗതിയിൽ മാറ്റം വന്നു. മാത്രമല്ല ഗർഭകാലത്തും പ്രസവ സമയത്തും അതിനുശേഷവും എത്രത്തോളം പിന്തുണയും സ്നേഹവും സ്ത്രീ ആഗ്രഹിക്കുന്നുവെന്നതും ഒറ്റ വീഡിയോയിലൂടെ ദിയ പറയാതെ പറഞ്ഞു. ദിയയുടെ വീഡിയോ വൈറലായശേഷം മറ്റൊരു വിഷയം കൂടി ആളുകൾക്കിടയിൽ ചർച്ചയാകുന്നുണ്ട്.
ബൈസ്റ്റാന്റേഴ്സായി ദിയയ്ക്കൊപ്പം ഭർത്താവിന് പുറമെ അമ്മയും മൂന്ന് സഹോദരിമാരും ഉണ്ടായിരുന്നു. അവരാരും മാസ്ക് പോലുള്ളവ ധരിച്ചതുമില്ല. പൊതുവെ ഡെലിവറിക്കായി ലേബർ സ്യൂട്ടിൽ ഗർഭിണിക്കൊപ്പം കയറുന്ന ബൈസ്റ്റാന്റേഴ്സിന്റെ ഹൈജീന് വളരെ അധികം പ്രാധാന്യം കൊടുക്കാറുണ്ട്.

ഡോക്ടർമാരെയും നഴ്സുമാരെയും പോലെ ബൈസ്റ്റാന്റേഴ്സും മാസ്കും പിപി കിറ്റ് അടക്കമുള്ളവയും ധരിക്കാറുണ്ട്. അമ്മയേയും കുഞ്ഞിനേയും ഇൻഫക്ഷനിൽ നിന്നും രക്ഷിക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ ദിയയ്ക്കൊപ്പം ബൈസ്റ്റാന്റേഴ്സായി നിന്നവരാരും മാസ്ക് പോലും ധരിച്ചിരുന്നില്ല. ഈ സംഭവം സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ഗൈനക്കോളജിസ്റ്റ് ന്യൂസ് 18 മലയാളത്തിന് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
പ്രസവ മുറിയിൽ ഇത്രയധികം ആളുകളെ പ്രവേശിപ്പിക്കാമോ?. അണുബാധയുണ്ടാകുന്ന സാഹചര്യം വരില്ലേ? എന്നാണ് ന്യൂസ് ആങ്കർ ചോദിച്ചത്. വജൈനൽ ഡെലിവറിയുടെ മലയാളം തന്നെ സുഖപ്രസവം എന്നാണ്. പക്ഷെ അത് അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം അത് ഒട്ടും സുഖകരമായിട്ടുള്ള ഒരു അനുഭവമല്ലെന്ന്.
അങ്ങനൊരു പ്രസവത്തിനെ അക്ഷരാർത്ഥത്തിൽ സുഖപ്രസവമായി മാറ്റാൻ സാധിക്കുമെന്ന് നമുക്ക് ദിയ വീഡിയോയിലൂടെ കാണിച്ച് തന്നു. പ്രസവിക്കാൻ ഒരുപാട് പേർ പേടിക്കുന്നുണ്ടാവും. ഉത്കണ്ഡയും ഭയവുമൊക്കെയുണ്ടാകും. ഗർഭിണിയായിരിക്കുന്നവർക്കും കല്യാണം കഴിച്ച് ഗർഭം ധരിക്കാൻ ഉദ്ദേശിക്കുന്നവർക്കും പ്രസവം എങ്ങനെയാണെന്ന് അറിയാത്ത പുരുഷന്മാർക്കും എന്താണ് ഒരു ലേബർ റൂമിൽ സംഭവിക്കുകയെന്നതിനെ പറ്റി ഉത്കണ്ഡയുള്ളവർക്കും ഉപകാരപ്രദമാണ് ദിയയുടെ വീഡിയോ. ഒരു ഉത്കണ്ഡയുടേയും ആവശ്യമില്ല.
എപ്പിഡ്യൂറലിലൂടെ പെയിൻലെസ് ലേബർ സാധ്യമാണെന്നും ബെർത്ത് കംപാനിയന്റെ പ്രസൻസ് എത്രത്തോളം പോസിറ്റീവ് ഇൻഫ്ലൂവൻസ് ലേബർ സമയത്ത് സ്ത്രീയിൽ ഉണ്ടാക്കുമെന്നും ദിയയുടെ വീഡിയോയിലൂടെ എല്ലാവർക്കും മനസിലാക്കാൻ സാധിച്ചു.

അതാണ് ആ വീഡിയോയുടെ പോസിറ്റിവിറ്റി. പിന്നെ നെഗറ്റീവാണ് സൈഡ് എന്ന് പറയുമ്പോൾ കുടുംബാംഗങ്ങൾ എല്ലം ലേബർ സമയത്ത് കയറിയത് ഗൈനക്കോളജിസ്റ്റുകൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ദിയയുടെ ഫാമിലിയിലെ അഞ്ചോളം പേർ ഡെലിവറി സമയത്ത് അവിടെ ഉണ്ടായിരുന്നു. മാസ്ക്കും ധരിച്ചിരുന്നില്ല. അത്രയും ആളുകൾ ആ സമയത്ത് അവിടെ വേണമായിരുന്നുവോ എന്നത് ഒരു കൺസേണിങ് ഫാക്ടർ തന്നെയാണ്.
ഇന്റഫക്ഷന്റെ പോസിബിലിറ്റി തള്ളി കളയാൻ കഴിയില്ല. അതുപോലെ ഒരോ ആശുപത്രിക്കും അവരുടേതായ പോളിസുണ്ടാകും. ചിലപ്പോൾ ദിയയുടെ ഡെലിവറി നടന്ന ആശുപത്രിയിൽ അത്രയും ബൈസ്റ്റാന്റേഴ്സിനെ നിർത്തുന്നതിൽ കുഴപ്പമില്ലായിരിക്കാം എന്നാണ് ഡോ. ഗാഥ ആർ പ്രതികരിച്ച് പറഞ്ഞത്. പ്രസവത്തിനുള്ള തിയതി കുറിച്ച് കിട്ടിയപ്പോൾ തന്നെ ലേബർ സ്യൂട്ട് ദിയ ബുക്ക് ചെയ്തിരുന്നു.
അതിന് പന്ത്രണ്ടായിരം രൂപയാണ് ചിലവായത് എന്നാണ് അമ്മ സിന്ധു കൃഷ്ണ പറഞ്ഞത്. സൂചിപോലും ഭയമുള്ളതിനാൽ ഭർത്താവിന്റെയും അമ്മയുടേയും സാന്നിധ്യം തനിക്ക് ആവശ്യമാണെന്നത് ദിയയ്ക്ക് ബോധ്യമുണ്ടായിരുന്നു. ആൺകുഞ്ഞാണ് ദിയയ്ക്ക് പിറന്നത്. നിഓം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ദിയ തന്നെയാണ് പേര് കണ്ടെത്തിയത്. ദിയയുടെ പ്രസവ വീഡിയോ ഇപ്പോഴും ട്രെന്റിങിൽ ഒന്നാമത് തന്നെയാണ്. ഇത്രത്തോളം അടുത്തൊന്നും മറ്റൊരു സെലിബ്രിറ്റിയുടെ പ്രസവ വീഡിയോയും വൈറലായിട്ടില്ല. കുഞ്ഞിന്റെ മുഖം ദിയ റിവീൽ ചെയ്യുന്ന നിമിഷത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











