നോ പറയുന്നത് ഇത്തരത്തിലുള്ള സിനിമകളോട്, അധികം വേണ്ടെന്ന് വെച്ചിട്ടില്ല, വെളിപ്പെടുത്തി അനു സിതാര

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുന്ന താരമാണ് അനു സിതാര. ചെറിയ വേഷങ്ങളിലൂടെയാണ് അനു സിനിമയിൽ എത്തുന്നത്. 2013 ൽ പുറത്ത് ഇറങ്ങിയ പൊട്ടാസ് ബോബാണ് നടിയുടെ ആദ്യത്തെ ചിത്രം,. ഇന്ത്യൻ പ്രണയ കഥ., അനാർക്കലി തുടങ്ങിയ സിനിമകളിലും നട ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു. 2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡിങ്ങ് ആണ് നടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഷാഹിന എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. രമേട്ടന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി ചത്രങ്ങളിൽ അനു നായികയായി തിളങ്ങിയിരുന്നു.‌‌

വ്യത്യസ്തമായ കഥാപാത്രങ്ങളായിട്ടാണ് നടി ഓരോ തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഇത് ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിത തന്റെ സിനിമകളെ കുറിച്ചും പ്രേക്ഷകരുടെ പ്രതികരണങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് അനു സിത്താരം. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി വാചാലയാവുന്നത്. ഒരുപാട് സിനിമകൾ വേണ്ടെന്ന് വെച്ചിട്ടില്ലെന്നാണ് അനു പറയുന്നത്.

 നോ പറയുന്നത്

ഇതുവരെ ചെയ്ത എല്ലാ സിനിമകളും ഏറെ ഇഷ്ചപ്പെട്ട് ചെയ്താണെന്നാണ് നടി പറയുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സെലക്ടീവ് ആണോ എന്ന ചോദ്യത്തിനാണ് നടിയുടെ മറുപടി. '' ഞാൻ സെലക്ടീവ് ആണോ അല്ലയോ എന്നൊക്കെ ചോദിച്ചാൽ തനിക്ക് അറിയില്ല. എന്നാൽ ഇതുവരെ ചെയ്ത സിനിമകളൊക്കെ വളരെ ആസ്വദിച്ചാണ് ചെയ്തത്. ഒരു സിനിമയും ചെയ്യേണ്ടിയിരുന്നിട്ടില്ല എന്ന് തോന്നിയിട്ടില്ല. കൂടാതെ ഒരുപാട് സിനിമകളൊന്നും വോണ്ടെന്ന് വെച്ചിട്ടില്ല. ചില സിനിമകളുടെ കഥ കേൾക്കുമ്പോൾ എനിക്ക് തന്നെ തോന്നാറുണ്ട്, ഇത് ഞാൻ ചെയ്താൽ ശരിയാകില്ലെന്ന്. ആ കഥാപാത്രങ്ങളെ എനിക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ സാധിക്കില്ല എന്ന് തോന്നുന്നവ. അത്തരം ചില സിനിമകളോട് മാത്രമാണ് നോ പറഞ്ഞിട്ടുള്ളത്.

ഇഷ്ടപ്പെട്ട സിനിമ

രാമന്റെ ഏദൻ തോട്ടമാണ് നടിയുടെ പ്രിയപ്പെട്ട ചിത്രം. സിനിമ ചെയ്തു തുടങ്ങിയ സമയത്ത് ത നിക്ക് കിട്ടിയ നായിക പ്രധാന്യമുള്ള ചിത്രമാണെന്നും അനു പറയുന്നു. തന്നെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയതും ഒരുപാട് പേർ ഇഷ്ടപ്പെട്ടതുമെല്ലാം ാ സിനിമയിലൂടെയാാണ്. വളരെ പ്രിയപ്പെട്ട ഓർമകൾ തന്ന ചിത്രമാണെന്നും നടി പറയുന്നു. കൂടാതെ ക്യാപ്റ്റൻ, നീയും ഞാനും എന്നിങ്ങനെ ചെയ്ത എല്ലാ ചിത്രവും ഇഷ്ടമാണെന്നും അനു സിത്താര പറയുന്നു..

കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനോടൊപ്പമുള്ള അനുഭവവും നടി പങ്കുവെയ്ക്കുന്നുണ്ട്. പണ്ടും ഇപ്പോഴും ഒരു വ്യത്യാസമില്ലാത്ത രീതിയിൽ ഇരിക്കുന്ന ആളാണ് ചാക്കോച്ചൻ. അദ്ദേഹത്തിന്‌റെ സിനിമകളും അദ്ദേഹത്തിന്റെ ക്യാരക്ടറുമൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. രാമേട്ടന്റെ ഏതൻ തോട്ടം എന്ന സിനിമയുടെ ഷൂട്ടിംഗിനായി ആദ്യ ദിവസം ചെല്ലുമ്പോൾ എന്റെ മനസ് മുഴുവൻ ചാക്കോച്ചന്റെ നായികയാവുന്നതിലുള്ള സന്തോഷം കൂടിയായിരുന്നു. ചാക്കേച്ചനെ കണ്ട് ഒന്ന് സംസാരിച്ചപ്പോൾ തന്നെ എല്ലാ ടെൻഷനും മാറിയിരുന്നു. അത്രയ്ക്ക് കൂളായ ഒരു ക്യാരക്ടറാണ്. വളരെ സപ്പോർട്ടീവും ഒരു പാവവുമാണെന്നും അനു സിതാര പറയുന്നു.

Recommended Video

Actress Anu Sithara replied to communal comment related to Eid | FilmiBeat Malayalam
സൗഹൃത്ത്

നിമിഷയണ് അനു സിത്താരയുടെ ഏറ്റവും അടുത്ത സുഹൃത്ത്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃദങ്ങളുണ്ടെങ്കിലും ഏറ്റവും അടുത്ത സുഹൃത്ത് നിമിഷയാണെന്നാണ് നടി പറയുന്നത്. ഇരു കുടുംബവുമായും അങ്ങനെ തന്നെയാണ്. നല്ല സൗഹൃദത്തിലാണ്. വീട്ടിൽ വരുകയും നിൽക്കാറുമൊക്കെ ഉണ്ട്. ജീവിതത്തിൽ നല്ല സൗഹൃദത്തിന് വലിയ പ്രധാന്യ കൊടുക്കുന്ന ഒരാളാണ് താനെന്നും ഓരോ സൗഹൃദം വിലപ്പെട്ടതാണെന്നും അനു സിതാര പറയുന്നു. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാനാണ് ഏറെ ഇഷ്ടമെന്നും താരം പറയുന്നു. സിനിമകൾ കാണുന്നതും ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും നടിപറയുന്നു. ചെറിയ യാത്രകളെ കുറിച്ചുള്ള ഇഷ്ടത്തെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നു.

Read more about: anu sithara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X