For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാര്യയേയും മക്കളേയും കേരളത്തിൽ ഒളിപ്പിച്ച് താമസിപ്പിച്ചിട്ടുണ്ട്, പേര് കണ്ടെത്തി പറയുകയായിരുന്നു അവർ'; ആര്യ

  |

  ജന്മം കൊണ്ട് മലയാളിയാണെങ്കിലും നടൻ ആര്യ തമിഴിലാണ് പച്ച പിടിച്ചത്. ഇതിനോടകം മുൻ നിര തരമായി വളർന്ന ആര്യയുടെ ഏറ്റവും പുതിയ സിനിമ ക്യാപ്റ്റൻ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.

  ആര്യയുടെ ബി​ഗ് ബജറ്റ് സിനിമയാണ് ക്യാപ്റ്റൻ. വിക്രം, ആർആർആർ, ഡോൺ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്. ആർ പിക്ചേഴ്സാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്.

  Also Read: ​'ഗോപി ചേട്ടൻ‌ കുടുംബത്തിലേക്ക് വന്നതോടെ പിക്ചർ കംപ്ലീറ്റായി'; വല്യേട്ടനൊപ്പമുള്ള ഓണത്തെ കുറിച്ച് അഭിരാമി!

  ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്ത ക്യാപ്റ്റനിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. സിമ്രാൻ, ഹരീഷ് ഉത്തമൻ, മാളവിക അവിനാഷ്, ഗോകുൽ നാഥ്, ആദിത്യ മേനോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

  ഇന്ത്യൻ ആർമി ക്യാപ്റ്റൻ വെട്രി സെൽവൻ എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ആറ് മില്യണിൽ പരം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിലാണ് ക്യാപ്റ്റന്റെ ട്രെയിലർ.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  സിനിമയുടെ പ്രമോഷന് വേണ്ടി കേരളത്തിലെത്തിയിരുന്നു ആര്യ. ക്യാപ്റ്റന് മുമ്പ് വിശാലിനൊപ്പം ആര്യ അഭിനയിച്ച എനിമിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അതിന് മുമ്പ് റിലീസ് ചെയ്ത സർപാട്ട പരമ്പരൈ വലിയ വിജയമായിരുന്നു. സർപാട്ട പരമ്പരൈയ്ക്ക് വേണ്ടി വലിയ കഠിനാധ്വാനവും മേക്കോവറുകളും ആര്യ നടത്തിയിരുന്നു.

  ക്യാപ്റ്റൻ തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ‌ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആര്യ ഇപ്പോൾ. 'ക്യാപ്റ്റൻ ആർമി ബെയ്സ്ഡ് ത്രില്ലർ മൂവിയാണ്. ഏലീയനൊക്കെ സിനിമയിലെ പ്രധാന കഥാപാത്രമാണ്. ഐശ്വര്യ ലക്ഷ്മി നല്ലൊരു നടിയാണ്.'

  'ഐശ്വര്യ ആ കഥാപാത്രത്തിന് മാച്ചായിരുന്നു. എഞ്ചിനീയറിങ് പഠിക്കുന്നതിന് മുമ്പ് ഫൈറ്റർ പൈലറ്റാകാനായിരുന്നു ആ​ഗ്രഹം. എഞ്ചിനീയറിങ് പഠിക്കുമ്പോൾ സപ്ലി കിട്ടിയിട്ടില്ല. പഠനത്തിൽ കുറച്ച് ബെറ്ററായിരുന്നു. ഇടയ്ക്കൊക്കെ ഷൂട്ടിങിന് വേണ്ടി കേരളത്തിൽ വരാറുണ്ട്.'

  'പിന്നെ ജന്മനാടായ കാസർകോട് തൃക്കരിപ്പൂരിലും വരാറുണ്ട്. സിനിമ സംവിധാനം ചെയ്യാനുള്ള മെച്യൂരിറ്റിയില്ല. ഭാവിയിൽ ചിലപ്പോൾ സിനിമ സംവിധാനം ചെയ്തേക്കാം. ഉറുമി ചെയ്യുന്ന സമയത്താണ് ആ​ഗസ്റ്റ് സിനിമാസ് രൂപം കൊള്ളുന്നത് പിന്നീട് പൃഥ്വിരാജൊക്കെ വഴിയാണ് ഞാനും ആ​ഗസ്റ്റ് സിനിമാസിന്റെ ഭാ​ഗമാകുന്നത്.'

  'ക്യാപ്റ്റൻ സിനിമ ഷൂട്ട് ചെയ്യുമ്പോൾ റിട്ടേർഡ് ആർമി ഉദ്യോ​ഗസ്ഥർ സെറ്റിലുണ്ടായിരുന്നു. ആർമി ഓഫീസർമാരുടെ രീതികൾ പക്കയായിരിക്കാൻ വേണ്ടിയായിരുന്നു അത്. സിനിമയുടെ പ്രീ പ്രൊഡക്ഷന് വേണ്ടി മാത്രം ഒരു വർഷം എടുത്തു. സൈക്കിളിങ് നിരന്തരം ചെയ്യാറുണ്ട്.'

  'എന്റെ ആദ്യ സിനിമ ഉള്ളം കേക്കുമെയുടെ സംവിധായകൻ ജീവ സാറാണ് ആര്യ എന്ന പേരിട്ടത്. ഞാൻ അഭിപ്രായം പറഞ്ഞിട്ടില്ല. അദ്ദേഹം ആര്യ എന്ന് പേര് സെലക്ട് ചെയ്ത് വെച്ചിട്ട് ഇതാണ് ഇനി നിന്റെ പേരെന്ന് പറയുകയായിരുന്നു. വിശാൽ, ജീവ തുടങ്ങിയവരാണ് ബെസ്റ്റ് ഫ്രണ്ട്സ്. എന്നെ ഞെട്ടിച്ച മലയാളം സിനിമ മിന്നൽ മുരളി.'

  'ടൊവിനോ എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. മലയാള സിനിമകളിൽ നിന്നും എനിക്ക് ഓഫറുകൾ വരാറില്ല. മലയാളം സിനിമകൾ ചെയ്യാൻ എനിക്ക് താൽപര്യമുണ്ട്. എന്നെ കുറിച്ച് വന്നിട്ടുള്ള ​ഗോസിപ്പുകളിൽ ഞാൻ കേട്ട് ചിരിച്ചൊരു ​ഗോസിപ്പ് പത്ത് വർഷങ്ങൾക്ക് മുമ്പ് വന്ന ഒന്നാണ്.'

  'ഞാൻ വിവാഹം കഴിക്കുകയും അതിൽ എനിക്ക് മൂന്ന് കുട്ടികളുണ്ട് എന്നതായിരുന്നു ​ഗോസിപ്പ്. ഞാൻ അവരെ കേരളത്തിൽ എവിടെയോ ഒളിച്ച് താമസിപ്പിച്ചിരിക്കുകയാണെന്നും ​ഗോസിപ്പ് വന്നിരുന്നു' ആര്യ പറഞ്ഞു.

  Read more about: arya
  English summary
  Captain movie star arya open up about gossips and his upcoming projects
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X