റോഡില്‍ കാറോട്ടമത്സരം നടത്തിയത് പൃഥ്വിരാജും ദുല്‍ഖറും? ബൈക്കില്‍ ആരാധകരുടെ നെട്ടോട്ടം, വീഡിയോ വൈറൽ
കാറുകളോടും ബൈക്കുകളോടുമൊക്കെ പ്രണയമുള്ളവരാണ് താരങ്ങള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ തങ്ങളുടെ വാഹനപ്രേമത്തെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല പഴയ ക്ലാസിക് മോഡലുകള്‍ മുതല്‍ പുതുപുത്തന്‍ മോഡലുകള്‍ വരെ ഇവരുടെ ശേഖരത്തിലുണ്ട്. മെഗാസ്റ്റാറിന്റെ കുടുംബത്തില്‍ മാത്രമല്ല നടന്‍ പൃഥ്വിരാജിന്റെ വീട്ടിലെ കാര്യവും അതുപോലെയാണ്.
നേരത്തെ ലംബോര്‍ഗിനി കാറിന്റെ പേരില്‍ പൃഥ്വിരാജ് ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ റോഡുകളുടെ മോശം അവസ്ഥ വീട്ടിലേക്ക് ലംബോര്‍ഗിനി കൊണ്ട് വരാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞതായിരുന്നു വിമര്‍ശനമായി മാറിയത്. ഇപ്പോഴിതാ പൃഥ്വിയുടെയും ദുല്‍ഖറിന്റെയും കാറുകളെ പറ്റിയുള്ള വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്.

ഡ്രൈവിങ്ങിനോട് അതീവ താല്‍പര്യമുള്ള താരങ്ങള്‍ കാറുമായി പലപ്പോഴും പാഞ്ഞ് പോവുന്നത് ആരാധകര്‍ കാണാറുണ്ട്. പലപ്പോഴും ക്യാമറകളുമായി പിന്നാലെ കൂടാറുമുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും ദുല്‍ഖറിന്റെ പോര്‍ഷെയും തമ്മിലുള്ള മത്സരയോട്ടത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.
കോട്ടയം-ഏറ്റൂമാനൂര്‍-കൊച്ചി റൂട്ടിലാണ് ത്രസിപ്പിക്കുന്ന കാറോട്ടവുമായി താരങ്ങള്‍ നിരത്തിലിറങ്ങിയത്. കറുത്ത നിറമുള്ള മുന്നില്‍ പോവുന്ന ലംബോര്‍ഗിനി കാറോടിക്കുന്നത് പൃഥ്വിരാജ് ആണെന്നാണ് അറിയുന്നത്. തൊട്ട് പിന്നില്‍ പോര്‍ഷെ കാറില്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ട്. ചുവപ്പ് നിറമുള്ള കാറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ബൈക്കില്‍ സ്്പീഡില്‍ പോയ യുവാക്കളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

Recommended Video
അതേ സമയം താരങ്ങളുടെ മുഖം വ്യക്തമായില്ലെങ്കിലും അത് പൃഥ്വിയും ദുല്‍ഖറുമാണെന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോ പകര്‍ത്തിയിരിക്കുന്ന യുവാക്കള്‍ തന്നെ മുന്നില്‍ പോയത് പൃഥ്വിരാജ് ആണെന്നും പുറകില്‍ വന്നത് ദുല്‍ഖറാണെന്നും പറയുന്നത് വ്യക്തമായി കേള്‍ക്കാം. ദുല്‍ഖറിനോട് ഒരു ഫോട്ടോ എടുക്കാന്‍ നിന്ന് തരുമോ എന്ന് ചോദിക്കുന്നുണ്ടെങ്കിലും കാറില്‍ അതിവേഗത്തില്‍ പോവുകയായിരുന്നു.
യുവാക്കൾ കുറേ ദൂരം ഇവരെ പിന്തുടര്‍ന്നെങ്കിലും റോഡിലെ തിരക്ക് കുറഞ്ഞ സ്ഥലത്ത് എത്തിയതോടെ ലംബോര്‍ഗിനിയും പോര്‍ഷെയും അപ്രത്യക്ഷിതമായെന്ന് വേണം പറയാന്‍. മാത്രമല്ല പൃഥ്വിരാജിനെയും ദുൽഖറിനെയും അപ്രതീക്ഷിതമായി കണ്ടതിൻ്റെ സന്തോഷവും ആരാധകരിൽ നിന്നും വന്നിരുന്നു. എന്തായാലും താരങ്ങളുടെ ഈ കാറോട്ട മത്സരം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. എവിടെ പോയി? എന്തിന് പോയി എന്നൊക്കെയുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്ന് തുടങ്ങി.


Click it and Unblock the Notifications