twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിനു മാത്രമല്ല ധനുഷിനും ഇന്ന് പിറന്നാള്‍! ധനുഷിന്റെ കരിയറിലെ ശ്രദ്ധേയ സിനിമകള്‍ ഇവയാണ്! കാണൂ

    By Midhun
    |

    നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ധനുഷ്. ധനുഷിന്റെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്. അഭിനയത്തിനു പുറമെ സിനിമയിലെ മറ്റു വിവിധ മേഖലകളിലും നടന്‍ തിളങ്ങിയിരുന്നു. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം മാസ് ഹീറോ പരിവേഷമുളള ചിത്രങ്ങളും ചെയ്താണ് ധനുഷ് സൂപ്പര്‍താര പദവി നേടിയെടുത്തത്.

    സണ്ണിയുടെ വെബ് സിരീസ് ശ്രദ്ധേയമാവുന്നു! ട്രെയിലര്‍ ഇതിനോടകം കണ്ടത് പതിനാറ് മില്ല്യണിലധികം ആളുകള്‍സണ്ണിയുടെ വെബ് സിരീസ് ശ്രദ്ധേയമാവുന്നു! ട്രെയിലര്‍ ഇതിനോടകം കണ്ടത് പതിനാറ് മില്ല്യണിലധികം ആളുകള്‍

    തുളളുവതോ ഇളമൈയിലൂടെ തുടങ്ങിയ നടന്‍ അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങളാണ് കരിയറിന്റെ തുടക്കത്തില്‍ കൂടുതലായും ചെയ്തിരുന്നത്. 2010ലായിരുന്നു മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിയതിലൂടെ തമിഴ് സിനിമയുടെ അഭിമാനമായി നടന്‍ മാറിയത്. പതിനെട്ട് വര്‍ഷം പിന്നിട്ട കരിയറില്‍ വിജയകരമായാണ് അദ്ദേഹം മുന്നേറികൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ കുഞ്ഞിക്കയ്ക്കു പുറമെ ധനുഷിനും ഇന്ന് പിറന്നാളാണ്. പിറന്നാള്‍ ദിനം ധനുഷിന്റെ കരിയറിലെ ശ്രദ്ധേയ സിനിമകളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ...

    കാതല്‍ കൊണ്ടേന്‍

    കാതല്‍ കൊണ്ടേന്‍

    ശെല്‍വരാഘവന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാതല്‍ കൊണ്ടേന്‍. ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു ധനുഷ് അവതരിപ്പിച്ചിരുന്നത്. റൊമാന്റിക്ക് ത്രില്ലറായി ഒരുക്കിയ കാതല്‍ കൊണ്ടെനില്‍ സോണിയ അഗര്‍വാളായിരുന്നു ധനുഷിന്റെ നായികയായി എത്തിയിരുന്നത്. ചിത്രത്തില്‍ വിനോദ് എന്നൊരു കഥാപാത്രമായി ധനുഷ് എത്തിയപ്പോള്‍ ദിവ്യ എന്ന കഥാപാത്രത്തെയാണ് സോണിയ അവതരിപ്പിച്ചിരുന്നത്. ധനുഷിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായി അറിയപ്പെടുന്ന സിനിമയാണ് കാതല്‍ കൊണ്ടേന്‍.

    പുതുപേട്ടൈ

    പുതുപേട്ടൈ

    2006ല്‍ പുറത്തിറങ്ങിയ ധനുഷിന്റെ ഗ്യാങ്സ്റ്റര്‍ ചിത്രമായിരുന്നു പുതുപേട്ടൈ. ശെല്‍വരാഘവന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു ധനുഷ് അവതരിപ്പിച്ചിരുന്നത്. സ്‌നേഹയും സോണിയ അഗര്‍വാളുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. യുവന്‍ ശങ്കര്‍രാജയായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ധനുഷിന്റെ പുതുപേട്ടൈയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

    പൊല്ലാതവന്‍

    പൊല്ലാതവന്‍

    തമിഴിലെ ശ്രദ്ധേയ കൂട്ടുകെട്ടായ ധനുഷും വെട്രിമാരനും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു പൊല്ലാതവന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷിന്റെ കരിയറില്‍ ലഭിച്ച മറ്റൊരു മികച്ച കഥാപാത്രമായിരുന്നു പൊല്ലാതവന്‍. ഡാനിയേല്‍ ബാലാജിയും ഒരു പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ കന്നഡ നടി ദിവ്യാ സ്പന്ദനയായിരുന്നു നായികയായി എത്തിയിരുന്നത്.

    പഠിക്കാത്തവന്‍

    പഠിക്കാത്തവന്‍

    സുരാജിന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായിരുന്നു പഠിക്കാതവന്‍. ഒരു മാസ് ഹീറോ പരിവേഷമുളള കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ ധനുഷ് അവതിപ്പിച്ചിരുന്നത്. തമന്ന നായികയായി എത്തിയ ചിത്രത്തില്‍ വിവേക്, അതുല്‍ കുല്‍ക്കര്‍ണി, സുമന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. വാണിജ്യപരമായി തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രം കൂടിയായിരുന്നു പഠിക്കാതവന്‍

    ആടുകളം

    ആടുകളം

    പൊല്ലാതവന് ശേഷം ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു ആടുകളം. ധനുഷിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം പ്രമേയപരമായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ഗ്രാമീണ യുവാവായ കറുപ്പ് എന്ന് കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരുന്നത്. ധനുഷിനു പുറമെ കിഷോര്‍, തപ്‌സി പാനു, നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു

    മയക്കം എന്ന

    മയക്കം എന്ന

    ശെല്‍വരാഘവന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മയക്കം എന്ന. ധനുഷ് ഫോട്ടോഗ്രാഫറുടെ റോളില്‍ എത്തിയ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശെല്‍വരാഘവന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ റിച്ചയായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. ജിവി പ്രകാശ് കുമാര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. ധനുഷിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായാണ് മയക്കം എന്ന അറിയപ്പെടുന്നത്.

    വി ഐപി

    വി ഐപി

    വേല്‍രാജിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായി എത്തിയ ചിത്രമായിരുന്നു വി ഐപി. ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന എന്‍ഞ്ചിനിയറിംഗ് ബിരുദധാരികളുടെ കഥയെ മുന്‍നിര്‍ത്തിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. അമലാ പോളായിരുന്നു വി ഐപിയില്‍ ധനുഷിന്റെ നായികയായി എത്തിയിരുന്നത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റായി മാറിയിരുന്നു. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

    3

    3

    2012ല്‍ പുറത്തിറങ്ങിയ റൊമാന്റിക്ക് സൈക്കോളജിക്കല്‍ ചിത്രമായിരുന്നു ത്രീ. ഐശ്വര്യ ആര്‍ ധനുഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടന്‍ നടത്തിയിരുന്നത്. ധനുഷിനൊപ്പം തന്നെ മല്‍സരിച്ചുളള അഭിനയമായിരുന്നു ചിത്രത്തില്‍ ശ്രുതി ഹാസനും കാഴ്ചവെച്ചിരുന്നത്. ഇവര്‍ക്കു പുറമെ പ്രഭു, ശിവകാര്‍ത്തികേയന്‍,രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു

    മാരി

    മാരി

    ബാലാജി മോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗ്യാങ്ങ്സ്റ്റര്‍ കോ്മഡി ചിത്രമായിരുന്നു മാരി. ചിത്രത്തില്‍ മാരി എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടായിരുന്ന ധനുഷ് എത്തിയിരുന്നത്. കാജല്‍ അഗര്‍വാളായിരുന്നു ചിത്രത്തില്‍ ധനുഷിന്റെ നായികയായിരുന്നത്. വണ്ടര്‍ബാര്‍ ഫിലിംസും മാജിക്ക് ഫ്രയിംസും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. അനിരുദ്ധ് രവിചന്ദറായിരുന്നു മാരിയിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്

    Recommended Video

    ചുംബിക്കാന്‍ മടിച്ച ധനുഷിനോട് ആ നടി പറഞ്ഞത് | Lip Lock Scene: Why Dhanush hesitated? | FilmiBeat
    കൊടി

    കൊടി

    ആര്‍ എസ് ദുരൈ സെന്തില്‍ കുമാറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായി എത്തിയ ചിത്രമായിരുന്നു കൊടി. ധനുഷ് ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഫിലിമായിട്ടായിരുന്നു സംവിധായകന്‍ ഒരുക്കിയിരുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു കൊടി. തൃഷാ കൃഷ്ണനായിരുന്നു ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയിരുന്നത്.

    100 കോടി നേടിയ മലയാളത്തിലെ ആദ്യ യുവനടന്‍! വാപ്പച്ചിയുടെ ദുല്‍ഖറിന് ഇന്ന് പിറന്നാള്‍!100 കോടി നേടിയ മലയാളത്തിലെ ആദ്യ യുവനടന്‍! വാപ്പച്ചിയുടെ ദുല്‍ഖറിന് ഇന്ന് പിറന്നാള്‍!

    ഓണത്തിന് മമ്മൂട്ടിയോട് മത്സരിച്ചിട്ട് കാര്യമില്ല! ബോക്‌സോഫീസ് തകരുമെന്ന കാര്യത്തില്‍ ഉറപ്പ് വന്നു!ഓണത്തിന് മമ്മൂട്ടിയോട് മത്സരിച്ചിട്ട് കാര്യമില്ല! ബോക്‌സോഫീസ് തകരുമെന്ന കാര്യത്തില്‍ ഉറപ്പ് വന്നു!

    English summary
    career best films of dhanush
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X