രണ്ടും കൽപ്പിച്ച് ബാലയും; പ്രശ്നങ്ങൾ അവസാനിക്കുന്നില്ല, തുടങ്ങുകയാണ്; ആരാണിപ്പോൾ കളിക്കുന്നതെന്ന് നടൻ
മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാലയ്ക്ക് കുരുക്ക് മുറുന്നു. സത്രീത്വത്തെ അപമാനിക്കുന്നു, തന്നെയും മകളെയും അപമാനിക്കുന്നു, സ്വെെര്യ ജീവിതം കെടുത്തുന്നു എന്ന് പറഞ്ഞ് കാെണ്ടാണ് പരാതി. കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിലെ പ്രതികളാണ്. അറസ്റ്റിന് പിന്നാലെ മുൻ ഭാര്യക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല.
ഈ വിഷയത്തിൽ ഇനി സംസാരിക്കില്ലെന്ന് പറഞ്ഞതാണ്. എന്നാലിപ്പോൾ മുൻ ഭാര്യ തനിക്കെതിരെ നീക്കം നടത്തുകയാണെന്ന് ബാല പറയുന്നു. വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെയാണ് പ്രതികരണം. മൂന്നാഴ്ച മുമ്പ് ഇതേക്കുറിച്ച് ഞാൻ സംസാരിക്കില്ലെന്ന് പറഞ്ഞതാണ്. എന്റെ വാക്ക് വാക്കായിരിക്കും. ഇപ്പോൾ ആരാണ് കളിക്കുന്നത്. കുടംബത്തെ വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞു. ഇപ്പോൾ കുടുംബത്തെ ആരാണ് കാെണ്ട് വന്നിരിക്കുന്നത്. ഇത് വാശിയല്ല.

നിങ്ങൾ തീരുമാനിക്ക്. എന്തിന് വേണ്ടിയാണ് ഞാൻ അനുഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം, ബാലയുടെ വാക്കുകളിങ്ങനെ. ഇതിനിടെ അറസ്റ്റിനെതിരെ ബാല ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് അവസാനമല്ല, തുടക്കമാണെന്ന് ബാലയുടെ അഭിഭാഷക ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലെ ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം കാര്യങ്ങൾ കൂടുതൽ ഗൗരവമായിക്കൊണ്ടിരിക്കുകയാണ്.
കേസ് കൊടുത്തതിൽ ബാലയക്ക് കടുത്ത അമർഷമുണ്ടെന്ന് പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. ബാലയ്ക്കെതിരെ ആരോപണങ്ങൾ അഭിഭാഷക നിഷേധിക്കുന്നുണ്ട്. എട്ട് വർഷം മുമ്പ് നടന്ന സംഭവത്തിൽ ചാനലുകളിൽ വന്ന വാർത്തകളുടെയും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോൾ നടന്ന കാര്യങ്ങളല്ല പരാതിയിലുള്ളത്. മകളുടെ വിഷയത്തിൽ ബാല ക്ലാരിഫൈ ചെയ്തതാണ്.

മകൾക്കെന്നെ വേണ്ടെങ്കിൽ എനിക്കും വേണ്ട എന്ന് ബാല പറഞ്ഞതാണ്. വളരെ സങ്കടപ്പെട്ടാണ് പറഞ്ഞത്. അദ്ദേഹം യാതൊരു തരത്തിലുള്ള നിയമ ലംഘനവും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാണെന്നും അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബാലയ്ക്കെതിരെ മുൻ ഭാര്യ ഉന്നയിച്ച ആരോപണങ്ങളും നിസാരമല്ല. സഹിക്കാൻ പറ്റാതായതോടെയാണ് ബാലയുടെ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് മുൻഭാര്യ വെളിപ്പെടുത്തി.
ശാരീരിക ഉപദ്രവങ്ങളും ലൈംഗിക അതിത്രമങ്ങളും നടന്നു. പറയാൻ പറ്റാത്ത കാര്യങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് അവിടെ നിന്നും ഇറങ്ങിയത്. മകളെയും ഈ കാര്യങ്ങൾ ബാധിച്ചിരുന്നു. മകളെ സംരക്ഷിക്കാൻ വേണ്ടിയാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നും മുൻഭാര്യ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറച്ചാഴ്ചകളായി ബാലയും മുൻഭാര്യയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ സോഷ്യൽ മീഡിയയിൽ തുടർന്നിരുന്നു. ഒരു ഘട്ടത്തിൽ ബാലയുടെ മകൾ രംഗത്ത് വന്നു. അച്ഛനെ തനിക്ക് കാണേണ്ടെന്ന് മകൾ പറഞ്ഞു. പിന്നാലെ ബാലയുമായുള്ള വിവാഹ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ മുൻ ഭാര്യ തുറന്ന് പറഞ്ഞു. ഈ സംഭവങ്ങളാണിപ്പോൾ പൊലീസ് കേസിലെത്തിയിരിക്കുന്നത്. മകൾ തനിക്കെതചിരെ സംസാരിച്ചതോടെ ഇനി താനൊന്നും പ്രതികരിക്കില്ലെന്ന് ബാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Click it and Unblock the Notifications