»   » മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും കൂടെ അഭിനയിക്കണോ? അവസരമൊരുക്കി ഒടിയന്‍!!!

മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും കൂടെ അഭിനയിക്കണോ? അവസരമൊരുക്കി ഒടിയന്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഒടിയന്‍. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. സിനിമയില്‍ താരങ്ങളുടെ ചെറുപ്പകാലം അഭിനയിക്കാന്‍ പറ്റിയ കുട്ടികളെ അന്വേഷിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

സുകുമാരക്കുറുപ്പിനെ കുറിച്ച് ഇനിയും അറിയാനുണ്ട് അവയാണ് സിനിമയിലുണ്ടാവുക! അതാണ് ട്വിസ്റ്റ്!!

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരുടെ ചെറുപ്പം അഭിനയിക്കാനുള്ള കുട്ടികളെയാണ് ആവശ്യം. 10-14 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും 5-7 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയുമാണ് ആവശ്യം. അതിനൊപ്പം 16-18 വയസുള്ള പെണ്‍കുട്ടികള്‍ക്കും 21-24 വയസുള്ള ചെറുപ്പക്കാര്‍ക്കും അവസരമുണ്ട്.

odiyan

മോഹന്‍ലാലിന്റെ വേഷം അഭിനയിക്കാന്‍ വേണ്ട കുട്ടിക്ക് കായിക പരീശിലനം ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ജിംനാസ്റ്റിക്, കളരി, മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് എന്നിങ്ങനെയുള്ളവയില്‍ മികവും മെയ് വഴക്കം വന്ന കുട്ടികളെയുമാണ് അന്വേഷിക്കുന്നത്.

ഹണി റോസിന്റെ അവരുടെ രാവുകള്‍ വരുന്നു! പുതിയ ചിത്രങ്ങള്‍ കാണാം!!!

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന സിനിമയുടെ ഭാഗമാകാന്‍ അവസരമുണ്ട് എന്ന പരസ്യം മഞ്ജു വാര്യരും ഫേസ്ബുക്കിലുടെ പങ്കുവെച്ചിട്ടുണ്ട്.

.

English summary
Casting call for odiyan, Manju Warrier Share the poster

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam