അതുപോലൊരു വിവാഹം കണ്ടിട്ടില്ല; ക്യാമറയിൽ സ്റ്റിക്കർ ഒ‌‌ട്ടിച്ചു; മുഹൂർത്തത്തിന് മുമ്പ് വിഘ്നേശ് പറഞ്ഞത്; ഡിജെ

തെന്നിന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാ​ഹങ്ങളിൽ ഒന്നാണ് നയൻതാര-വിഘ്നേശ് വിവാഹം. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനിടുവിലാണ് താരങ്ങൾ വിവാഹത്തിലേക്ക് ക‌ടന്നത്. വിവാഹദിനം ആഘോഷമാക്കണമെന്ന് രണ്ട് പേരും തീരുമാനിച്ചിരുന്നു. മഹാബലിപുരത്ത് വെച്ച് രാജകീയമായാണ് വിവാഹം നടന്നത്. രജിനികാന്ത്, ഷാരൂഖ് ഖാൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തു‌ടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹ ദിനം ആഘോഷമാക്കാൻ ഡിജെമാരായ ദീപിക, നവ്സ് എന്നിവരെ താരങ്ങൾ നിയോ​ഗിച്ചിരുന്നു.

നയൻതാര-വിഘ്നേശ് വിവാഹദിനത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഡിജെ ദീപിക. ആദ്യമായാണ് ഇത്ര വലിയ താരവിവാഹത്തിൽ ഡിജെ ആയെത്തിയതെന്ന് ദീപിക പറയുന്നു. ലിറ്റിൽ ടോക്സ് തമിഴ് ചാനലിനോടാണ് പ്രതികരണം. ഒരു ഇവന്റ് കമ്പനിയിൽ നിന്നാണ് കോൾ വന്നത്. വിവിഐപി കല്യാണമാണെന്ന് പറഞ്ഞു.

Nayanthara, Vignesh Shivan

വിവാഹ ദിവസം രാവിലെ വിഘ്നേശ് മെസേസ് അയച്ചു. വളരെ എക്സൈറ്റാഡ്, എല്ലാവരെക്കാെണ്ടും ഡാൻസ് ചെയ്യിക്കണമെന്ന് പറഞ്ഞു. സം​ഗീത് ദിനത്തിൽ നയൻതാരയ്ക്ക് മെഹന്ദിയി‌ട്ടത് കാരണം ഡാൻസ് ചെയ്യാൻ പറ്റിയില്ല. വി​ഘ്നേശ് ശിവൻ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം ഡാൻസ് ചെയ്തു. പിന്നീട് അനിരുദ്ധും ഡാൻസ് ചെയ്തു. എന്റെ പാട്ട് തന്നെ വെക്കല്ലേയെന്ന് അനിരുദ്ധ് പറഞ്ഞു. എന്നാൽ വിക്കിക്ക് തന്റെയും നയൻതാരയുടെയും അനിരുദ്ധിന്റെയും പാട്ടുകൾ വെക്കണമെന്നായിരുന്നു. പിന്നീ‌ട് മറ്റു പാട്ടുകളെല്ലാം വെച്ചു. എല്ലാവരും ആഘോഷിച്ചു.

രാവിലെ നയൻസിന്റെ എൻട്രി ​ഗാനമായിരുന്നു എനിക്ക്. മുഹൂർത്തത്തിന് ഒരു വീണ ആർട്ടിസ്റ്റിനെ കൊണ്ടു വന്നു. മുഹൂർത്തം കഴിഞ്ഞതോ‌ടെ എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു. വിക്കിക്ക് എൻട്രി സോങ് ഇല്ലായിരുന്നു. എനിക്ക് പാട്ട് വേണ്ട, നയൻ വരുമ്പോൾ മാത്രം പാട്ട് മതിയെന്ന് അദ്ദേഹം പറഞ്ഞു. ലാൽ ഇഷ്ക് എന് ​ഗാനമാണ് വെച്ചത്.

Nayanthara

രജിനികാന്ത് ആണ് ആദ്യം വന്നത്. കല്യാണമണ്ഡപത്തിൽ വരനും ബന്ധുക്കളും അപ്പോൾ വന്നി‌ട്ടില്ല. വിക്കി പോയി അദ്ദേഹത്തിന്റെ അനു​ഗ്രഹം വാങ്ങി. താലി എ‌ടുത്ത് കൊടുത്തത് അദ്ദേഹമാണ്. ഒരു സെലിബ്രിറ്റി വെഡ്ഡിം​ഗ് ആദ്യമായാണ് ഞങ്ങൾ കണ്ടത്. പക്ഷെ എല്ലാവരുടെയും ക്യാമറയ്ക്ക് സ്റ്റിക്കറിട്ട് മൂ‌ടിയതിനാൽ ഫോട്ടോകൾ എടുക്കാൻ പറ്റിയില്ലെന്നും ഡിജെ ദീപിക വ്യക്തമാക്കി.

താര വിവാഹത്തിന്റെ വീഡിയോ റൈറ്റ്സ് സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സാണ്. അതിനാൽ തന്നെ വിവാഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്ത് വി‌ടാൻ മറ്റാർക്കും അനുമതിയില്ല. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടി‌ട്ടും നെറ്റ്ഫ്ലിക്സ് വിവാഹ വീഡിയോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കഴിഞ്ഞ് താര ദമ്പതികൾക്ക് രണ്ട് മക്കളും പിറന്നു.

എന്നാൽ വിവാഹ വീഡിയോ പുറത്ത് വരാത്തതിൽ ആരാധകർക്ക് നിരാശയുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് താര ദമ്പതികൾ ഒന്നാംവിവാഹ വാർഷികം ആഘോഷിച്ചത്. ജവാനാണ് നയൻതാരയുടെ പുതിയ സിനിമ. ചിത്രം വൻ ഹിറ്റായെങ്കിലും നടിയു‌ടെ ആരാധകർക്ക് നിരാശയുണ്ട്. ജവാനിൽ വേണ്ടത്ര പ്രാധാന്യം ന‌യൻതാരയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് പരാതി.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X