അലോക് നാഥ്, നാന പടേക്കർ, മുകേഷ് വരെ... ലൈംഗികാരോപണങ്ങളിൽ കുടങ്ങിയ താരങ്ങൾ

മുകേഷാണ് മിടു ക്യാംപെയ്നിൽ കുടങ്ങിയ ആദ്യ മലയാളി നടൻ.

Recommended Video

ലൈംഗികാരോപണങ്ങളിൽ കുടങ്ങിയ ചില താരങ്ങൾ | filmibeat Malayalam

ഇന്ത്യയുടെ നാനഭാഗത്ത് നിന്ന് മിടു ക്യാപെയ്നുകൾ ഉയരുകയാണ്. ക്യാമറയ്ക്ക് മുന്നിൽ നിഷ്കളങ്കതയുടെ മുഖവും പേറി നിൽക്കുന്ന പല താരങ്ങളടേയും യഥാർഥ മുഖങ്ങൾ അഴിഞ്ഞു വീഴുകയാണ്. ഏറ്റവും ഗ്ലാമറസായ ലോകമാണ് സിനിമ. അവിടെ നടക്കുന്ന പല കാര്യങ്ങളും അവ്യക്തമാണ്. നടന്മാരുടെ ചനലത്തിനനുസരിച്ച് സഞ്ചരിക്കുന്ന മേഖലയാണ് സിനിമ മേഖല. ആരൊക്കെ ഏതു സിനിമയിൽ എങ്ങനെ അഭിനയിക്കണം എന്നുള്ള പല തീരുമാനങ്ങളും എടുക്കുന്ന നടന്മാരായിരിക്കും. അതിനാൽ തന്നെ അവർ ചെയ്യുന്ന പല കൊള്ളരുതായ്മകളും പുറം ലോകത്ത് എത്താറില്ല. ഇത് വർഷങ്ങളായി തുടർന്ന് വരുന്ന ഒരു കീഴ് വഴക്കമാണ്.

കാലം മാറുമ്പോൾ കീഴ്വഴക്കങ്ങളും മാറുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് മിടു ക്യാംപെയ്നുകളെ കുറിച്ചാണ്. സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവഭങ്ങളാണ് ഇവർ മിടു ക്യാപെയ്നിലൂടെ പങ്കുവെയ്ക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇപ്പോൾ പുറംലോകത്തെത്തുന്നത്. മിടു ക്യാംപെയ്നുകൾ പല താരങ്ങളുടേയും മുഖം മൂടി വലിച്ചു കീറുന്നതാണ്. ഹോളിവുഡിൽ തുടങ്ങിയ ക്യാംപെയ്ൻ ഇപ്പോൾ ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്ത് വരെ എത്തിയിട്ടുണ്ട്. മുകേഷാണ് മിടു ക്യാംപെയ്നിൽ കുടങ്ങിയ ആദ്യ മലയാളി നടൻ.

  മുകേഷ്

മുകേഷ്

ബോളിവുഡിലും ഹോളിവുഡിലും മീടു ക്യാപെയ്നുകൾ സജീവമായിരുന്നെങ്കിലും മലയാളത്തിൽ ഇതാദ്യമായിട്ടാണ്. നടൻ മുകേഷിനെതിരെയാണ് ആരോപണവുമായി യുവതി ടെസ്സ് ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. 19 വർഷത്തിനു മുൻപുളള സംഭവമാണ് ഇവർ പുറം ലേകത്തെ അറിയിച്ചിരിക്കുന്നത്. ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടയിൽ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഇവർ പറഞ്ഞത്. മുകേഷിന്റെ മുറിയുടെ അടുത്തേയ്ക്ക് തമാസം മാറാൻ ഇവരോട് മുകേഷ് നിരന്തരം ആവശ്യപ്പെടുകയായിരുന്നത്രേ. എന്തായാലും മുകേഷിനെതിരെയുള്ള ആരോപണം മലയാള സിനിമ മേഖലയിലും സാസ്കാരിക രാഷ്ട്രീയ മേഖലയിലും വൻ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

നാനാ പടേക്കര്‍

നാനാ പടേക്കര്‍

നടി തനുശ്രീ ദത്തയാണ് നാന പടേക്കറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ഓകെ പ്ലീസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍.ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്റെ കൈയില്‍ കടന്നുപിടിച്ചെന്നും നടി പറഞ്ഞു. തനുശ്രീയുടെ വെളിപ്പെടുത്തൽ ബോളിവുഡിൽ വൻ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

വികാസ് ബാഹല്‍

വികാസ് ബാഹല്‍

ബോളിവുഡ് താരം കങ്കണ റാവത്താണ് സംവിധായകൻ വികാസ് ബഹലിനെതിരെ രംഗത്തെത്തിയിരിക്കുന്നത് . കങ്കണയുടെ സിനിമ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ക്വീൻ‍. ഇത് സംവിധാനം ചെയ്തത് ബഹലായിരുന്നു. സിനിമ ചിത്രീകരണത്തിനിടെ ഇയാൾ കെട്ടിപ്പിടിച്ചെന്നും കഴുത്തിൽ മുഖമമർത്തിയെന്നും കങ്കണ ആരോപിച്ചിരുന്നു. കൂടാതെ സംവിധായകനെതിരെ പീഡന ആരോപണവുമായി ഒരു യുവതിയും രംഗത്തെത്തിയിരുന്നു.അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ വികാസ് പീഡിപ്പിച്ചെന്ന് ഒരു യുവതി ആരോപിച്ചതിന് പിന്നാലെയായിരുന്നു കങ്കണയുടെയും വെളിപ്പെടുത്തൽ

വിവേക് അഗ്നിഹോത്രി

വിവേക് അഗ്നിഹോത്രി

ബോളിവുഡ് സംവിധായകൻ വികാസ് അഗ്നിഹോത്രിയ്ക്കെതിരേയും തനുശ്രീ ദത്ത ആരോപണം ഉന്നയിച്ചിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ചോക്കളേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി മോശമായി പെരുമാറിയത്. വിവസ്ത്രയായി നൃത്തം ചെയ്യാന്‍ അഗ്നിഹോത്രി ആവശ്യപ്പെട്ടെന്നും ആ സമയത്ത് നടന്മാരായ സുനില്‍ ഷെട്ടിയും ഇന്‍ഫാന്‍ ഖാനുമാണ് തനിക്ക് പിന്തുണ നല്‍കിയതെന്നും തനുശ്രീയുടെ വെളിപ്പെടുത്തല്‍.

ചേതന്‍ ഭഗത്

ചേതന്‍ ഭഗത്

യുവത തലമുറയുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ് ചേതൻ ഭഗത്. ഹാഫ് ഗേൾ ഫ്രണ്ട്, ഫൈവ് പോയിന്‍റ് സംവണ്‍, വണ്‍ നൈറ്റ് അറ്റ് ദി കോള്‍ സെന്‍റര്‍ തുടങ്ങിയ പുസ്തങ്ങളെല്ലാം ചേതൻ ഭഗതിനെ പ്രേക്ഷകരുടെ പ്രിയ കഥാകാരനാക്കിയത്. ചേതൻ ഭഗതിനെതിരെ ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. ചേതന്‍ ഭഗത് വിവാഹാഭ്യര്‍ഥന നടത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം വിവാദമായതോടെ ചേതന്‍ ഭഗത് യുവതിയോടും ഭാര്യയോടും ക്ഷമാപണം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X