താരങ്ങളുടെ അവരുടെ ടാറ്റൂകളും

By Lakshmi

ടാറ്റൂ ചെയ്യുകയെന്നത് ഇപ്പോഴത്തെ ട്രെന്റാണ്, താരങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍, പ്രത്യേകിച്ചും ബോളിവുഡ് താരങ്ങള്‍. തങ്ങള്‍ക്കിഷ്ടപ്പെട്ടവരുടെ പേരുകള്‍, പ്രിയ സിനിമകളുടെ പേരുകള്‍ എന്നുവേണ്ട പലരും തങ്ങളുടെ ശരീരത്തിന്റെ കണ്ണായ ഭാഗങ്ങളില്‍ പലതരത്തിലുള്ള ടാറ്റൂകള്‍ പതിച്ചിട്ടുണ്ട്.

പലരുടെയും ടാറ്റുകള്‍ വാര്‍ത്തകളായിട്ടുണ്ട്, ചിലര്‍ ഒരൂക്കിന് ടാറ്റൂപതിച്ച് പിന്നീട് അതിന്റെ പേരില്‍ ഏറെ വിഷമങ്ങള്‍ അവതരിപ്പിക്കുകയും അവയുടെ രൂപം മാറ്റുകയുമെല്ലാം ചെയ്തിട്ടുണ്ട്.

ഇതാ പ്രശസ്തരായ താരങ്ങളുടെ ടാറ്റൂകള്‍.

ഹൃതിക് റോഷന്‍

താരങ്ങളുടെ അവരുടെ ടാറ്റൂകളും

ഗ്രീക്ക് ദേവന്മാരോടാണ് ഈ സുന്ദരനായ താരത്തെ പലരും ഉപമിയ്ക്കാറുള്ളത്, ആരിലും അസൂയയുണര്‍ത്തുന്ന സൗന്ദര്യത്തിനുടമയായ ഹൃത്വിക്കിന്റെ ശരീരത്തില്‍ ഒരു ടാറ്റൂവുണ്ട്. റിസ്റ്റിലാണ് ഹൃത്വിക് ടാറ്റൂ ചെയ്തിരിക്കുന്നത്, ഭാര്യ സൂസന്നയുടെ പേരാണ് ഹൃത്വിക് പച്ചകുത്തിയിരിക്കുന്നത്. എല്‍വിഷ് ഫോണ്ടിലാണ് ഹൃത്വിക്കിന്റെ ടാറ്റൂ.

സെയ്ഫ് അലി ഖാന്‍

താരങ്ങളുടെ അവരുടെ ടാറ്റൂകളും

മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച പ്രണയമായിരുന്നു കരീന-സെയ്ഫ് അലിഖാന്‍ പ്രണയം, പ്രണയം കത്തിനില്‍ക്കുന്ന കാലത്താണ് സെയ്ഫ് തന്റെ കൈത്തണ്ടയില്‍ വലുതാക്കി കരീനയെന്ന് ഹിന്ദിയില്‍ പച്ചകുത്തിയത്. ഏറെ പ്രശസ്തമായ താര ടാറ്റൂകളില്‍ ഒന്നാണിത്.

അക്ഷയ് കുമാര്‍

താരങ്ങളുടെ അവരുടെ ടാറ്റൂകളും

ബോളിവുഡിന്റെ ആക്ഷന്‍ ഹീറോയായ അക്ഷയ് കുമാറിനുമുണ്ട് ടാറ്റൂ പ്രേമം. മകന്റെ പേരായ ആരവ് ആണ് അക്ഷയ് തന്റെ ചുമലില്‍ പച്ചകുത്തിയിരിക്കുന്നത്. ഒരിക്കല്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷൂട്ടിങ് വേളകളില്‍ മകനെ മിസ് ചെയ്യുന്നതിനാലാണ് അവിന്റെ പേര് ശരീരത്തില്‍ എഴുതിച്ചേര്‍ത്തതെന്നായിരുന്നു അക്ഷയുടെ പ്രതികരണം.

ദീപിക പദുകോണ്‍

താരങ്ങളുടെ അവരുടെ ടാറ്റൂകളും

ദീപിക പച്ചകുത്തിയതും ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് ഇതേ ടാറ്റു ദീപികയ്ക്ക് പാരയായി മാറുന്നകാഴ്ചയും നമ്മള്‍ കണ്ടതാണ്. രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നകാലത്താണ് ദീപിക പിന്‍കഴുത്തില്‍ ആര്‍കെ എന്ന് പച്ചകുത്തിയത്. എന്നാല്‍ ബന്ധം പൊട്ടിയപ്പോള്‍ ടാറ്റൂ മായ്ക്കാനാകാതെ ദീപിക വിഷമിച്ചു. പിന്നീട് അത് റി ഡിസൈന്‍ ചെയ്താണ് ദീപിക പ്രശ്‌നം പരിഹരിച്ചത്.

ശ്രുതി ഹസന്‍

താരങ്ങളുടെ അവരുടെ ടാറ്റൂകളും

തമിഴകത്തും ബോളിവുഡിലുമെല്ലാം ഒരു പോലെ പോപ്പുലറാവുകയാണ് അഭിനയചക്രവര്‍ത്തി കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന്‍. പിന്‍കഴുത്തില്‍ സ്വന്തം പേരുതന്നെയാണ് ശ്രുതി പച്ചകുത്തിയിരിക്കുന്നത്.

രണ്‍ബീര്‍ കപൂര്‍

താരങ്ങളുടെ അവരുടെ ടാറ്റൂകളും

ചിത്രമായിരുന്ന ആവാരയുടെ ഓര്‍മ്മയ്ക്ക് ആവാരയെന്നാണ് രണ്‍ബീര്‍ ടാറ്റു ചെയ്തിരിക്കുന്നത്. റിസ്റ്റില്‍ ദേവനാഗരി ലിപിയിലാണ് രണ്‍ബീറിന്റെ ടാറ്റൂ.

സുസ്മിത സെന്‍

താരങ്ങളുടെ അവരുടെ ടാറ്റൂകളും

സുസ്മിത സെന്‍ അല്‍പം നീളത്തിലാണ് കൈത്തണ്ടയില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. വലം കയ്യുടെ റിസ്റ്റില്‍ ഐ ആം എന്ന് ഇംഗ്ലീഷിലും കൊത്തണ്ടയില്‍ ടെംപ്‌റ്റേഷന്‍ എന്നിങ്ങനെയും ടാറ്റൂ ചെയ്തിട്ടുണ്ട്. വലതു റിസ്റ്റില്‍ ഗ്ലോറി ടു ഗോഡ് എന്നര്‍ത്ഥം വരുന്ന സോളി ഡിയോ ഗ്ലോറി എന്ന ലാറ്റില്‍ വാചകമാണ് സുസ്മിത ടാറ്റൂ ചെയ്തിരിക്കുന്നത്.

അല്ലു അര്‍ജുന്‍

താരങ്ങളുടെ അവരുടെ ടാറ്റൂകളും

തെന്നിന്ത്യയുടെ പ്രണയനായകനായ അല്ലു ജീവിതത്തിലും തീര്‍ത്തും റൊമാന്റിക് ആണ്. ഭാര്യ സ്‌നേഹയുടെ പേരാണ് അല്ലു കൈത്തണ്ടയില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്.

കങ്കണ റണൗത്ത്

താരങ്ങളുടെ അവരുടെ ടാറ്റൂകളും

നടിമാരെല്ലാം പൊതുവേ ആകര്‍ഷകമായ സ്ഥലങ്ങളില്‍ ടാറ്റൂ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്, ചിലര്‍ പിന്‍കഴുത്തു, മറ്റു ചിലര്‍ മാറിടവും ഇനിയും ചിലര്‍ അടിവയറുമെല്ലാമാണ് ടാറ്റൂ ചെയ്യാന്‍ തിരഞ്ഞെടുക്കുന്നത്. ഇക്കൂട്ടത്തിലാണ് കങ്കണയും പിന്‍കഴുത്തില്‍ വാറ്യര്‍ ഏഞ്ചലിന്റെ ചിത്രമാണ് കങ്കണ ടാറ്റൂ ചെയ്തിരിക്കുന്നത്.

പ്രിയങ്ക ചോപ്ര

താരങ്ങളുടെ അവരുടെ ടാറ്റൂകളും

അച്ഛന്റെ പ്രിയ പുത്രിയാണ് താനെന്ന് പ്രിയങ്ക എപ്പോഴും പറയാറുണ്ട്. അച്ഛനോട് സ്‌നേഹക്കൂടുതലുള്ള പ്രിയങ്ക ഡാഡീസ് ലില്‍ ഗേള്‍ എന്ന് ഇംഗ്ലീഷില്‍ റിസ്റ്റിലാണ് ടാറ്റൂ ചെയ്തിരിക്കുന്നത്.

ത്രിഷ

താരങ്ങളുടെ അവരുടെ ടാറ്റൂകളും

തമിഴകത്തെ മികച്ച നായിക നടിമാരില്‍ ഒരാളാണ് മലയാളിയായി ത്രിഷ, ടോറസ് രാശിയില്‍ പിറന്ന ത്രിഷ ടോറസ് രാശിയുടെ ചിഹ്നമാണ് കയ്യുടെ പിന്‍ഭാഗത്ത് പച്ചകുത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X