ക്രിസ്മസ് ആഘോഷത്തില്‍ സിനിമാലോകം! ആശംസാപോസ്റ്റുകളും ചിത്രങ്ങളും വൈറലാകുന്നു! കാണൂ!

ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷിക്കുന്ന തിരക്കിലാണ് എല്ലാവരും. ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സിനിമാ സെറ്റുകളിലും കുടുംബസമേതവുമൊക്കെയായി എല്ലാവരും ആഘോഷത്തിമര്‍പ്പിലാണ്. അതിനിടയിലും വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലുണ്ട്. നിരവധി പേരാണ് ഫേസ്ബുക്കിലൂടെ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് താരങ്ങളുടെ പോസ്റ്റുകള്‍.

കുടുംബസമേതം അവധിയാഘോഷത്തിനായി വിദേശത്തേക്ക് പോയവരുണ്ട്. പൂര്‍ണിമയും ഇന്ദ്രജിത്തുമൊക്കെ ഇത്തവണ പോളണ്ടില്‍ വെച്ചാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. മൈ സാന്‍റായുമായാണ് ദിലീപ് ക്രിസ്മസിന് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. റിലീസുകളില്ലെങ്കിലും ചാനല്‍ പരിപാടികളില്‍ സജീവമാണ് മറ്റ് താരങ്ങള്‍. പേളി മാണി, ടൊവിനോ തോമസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ഷെയ്ന്‍ നിഗം, മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, ശിവദ, സായ് പല്ലവി, അഹാന കൃഷ്ണ, ഇന്ദ്രജിത്ത്, റിമി ടോമി, പ്രിയ മോഹന്‍ തുടങ്ങിയ താരങ്ങളുടെ പോസ്റ്റുകളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്‍റെ ആഘോഷം

കുഞ്ചാക്കോ ബോബന്‍റെ ആഘോഷം

കുഞ്ഞതിഥിയായ ഇസയുടെ കൂടെയുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷമാക്കുന്നതിന്‍റെ തിരക്കിലാണ് കുഞ്ചാക്കോ ബോബനും പ്രിയയും. 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇവര്‍ക്കരികിലേക്ക് ഇസ്ഹാക് എത്തിയത്. മകന്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഇരുവരും എത്തിയിരുന്നു. ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇസയ്ക്കും പ്രിയയ്ക്കുമൊപ്പമുള്ള ചാക്കോച്ചന്റെ ക്യൂട്ട് ചിത്രവും ആശംസയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പേളിക്കും സ്പെഷലാണ്

പേളിക്കും സ്പെഷലാണ്

വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ഗംഭീരമായി ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണ് പേളി മാണി. തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയില്‍ നിന്നും പേളിയും ശ്രിനിഷും വീട്ടിലേക്കെത്തിയതിന്‍റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. പേളിയുടെ കുടുബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവും ആശംസയും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തെലുങ്കിലും കന്നഡയിലുമായി തിരക്കിലാണ് ശ്രിനിഷ്. ബോളിവുഡ് സിനിമയുള്‍പ്പടെ നിരവധി മികച്ച അവസരങ്ങളാണ് പേളിയേയും തേടിയെത്തിയിട്ടുള്ളത്.

ഇന്ദ്രജിത്തും കുടുംബവും വിദേശത്ത്

ഇന്ദ്രജിത്തും കുടുംബവും വിദേശത്ത്

ഡിസംബര്‍ തങ്ങളുടെ കുടുംബത്തിന് ഏറെ പ്രിയപ്പെട്ട മാസമാണെന്ന് പൂര്‍ണിമ പറഞ്ഞിരുന്നു. വിവാഹ വാര്‍ഷികവും പിറന്നാളും പ്രാണയുടെ തുടക്കവുമൊക്കെയായി പ്രധാനപ്പെട്ട പല വിശേഷങ്ങളും ഈ മാസത്തിലാണ്. പോളണ്ടിലേക്ക് പോയിരിക്കുകയാണ് ഇവരിപ്പോള്‍. സഹോദരിയായ പ്രിയ മോഹനും കുടുംബവും ഇന്ദ്രജിത്തിനൊപ്പമുണ്ട്. ആരാധകര്‍ക്ക് ക്രിസ്മ്സ് ആശംസ നേര്‍ന്ന് ഇരുവരും എത്തിയിട്ടുണ്ട്.

ദിലീപിന്‍രെ വരവ്

ദിലീപിന്‍രെ വരവ്

ദിലീപിനെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ട ക്രിസ്മസാണ് ഇത്തവണത്തേത്. മൈ സാന്റായെന്ന ചിത്രവുമായാണ് താരം ഇത്തവണ എത്തുന്നത്. 7 വയസ്സുകാരിയായ മാനസ്വിയുടെ സാന്റയായുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. സുഗീതും ദിലീപും ഒരുമിച്ചെത്തുന്ന സിനിമ ക്രിസ്മസ് ദിനത്തിലാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഈ സന്തോഷത്തിലാണ് ദിലീപിന്റെ ആരാധകര്‍. കുടുംബസമേതമായി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന കംപ്ലീറ്റ് എന്റര്‍ടൈനറാണ് ഈ സിനിമയെന്ന് താരം പറഞ്ഞിരുന്നു.

ടൊവിനോയുടെ ആശംസ

ക്രിസ്മസ് ആശംസ നേര്‍ന്ന് ടൊവിനോ തോമസ്.

മമ്മൂട്ടിയുടെ ആശംസ

ക്രിസ്മസ് ആശംസ നേര്‍ന്ന് മമ്മൂട്ടി

റിമി ടോമിയുടെ സന്തോഷം

ക്രിസ്മസ് ആശംസ നേര്‍ന്ന് റിമി ടോമി.

View this post on Instagram

Merry Christmas🎄

A post shared by @ priyaa_mohan12 on

പ്രിയ മോഹന്റെ പോസ്റ്റ്

ക്രിസ്മസ് ആശംസകളുമായി പ്രിയ മോഹന്‍.

ഉണ്ണി മുകുന്ദന്റെ പോസ്റ്റ്

ആരാധകര്‍ക്ക് ഉണ്ണി മുകുന്ദന്റെ ആശംസ

സുപ്രിയ മേനോന്റെ സന്തോഷം

സുപ്രിയ മേനോന്റെ ആശംസ ഇങ്ങനെ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X