ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
ഹൈദരാബാദ്: എന്തിനായിരിക്കും തെലുങ്ക് സൂപ്പര്‍താരം ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തത്. കുടുംബവഴക്കല്ല എന്ന് സൂചനകളുണ്ട്. പിന്നെന്തായിരിക്കും സ്വന്തം വീട്ടില്‍ വെച്ച് ജീവനൊടുക്കാന്‍ കിരണിനെ പ്രേരിപ്പിച്ചത്. തെക്കേയിന്ത്യയില്‍ ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടിയ രണ്ടാമത്തെ മാത്രം പ്രായം കുറഞ്ഞ നടന്‍ ആത്മഹത്യ ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധി ബാക്കിയാണ്.
വെള്ളിത്തിരയില്‍ കത്തിനില്‍ക്കുമ്പോള്‍ ജീവനൊടുക്കുന്ന സൂപ്പര്‍താരങ്ങള്‍ പുത്തരിയല്ല. പിന്നീടെപ്പഴോ ഒരു സിനിമയ്ക്കുള്ള കഥ ബാക്കിവെച്ച് ഇവര്‍ ജീവിതത്തില്‍ നിന്നും യാത്ര പറയുന്നു. എന്തിന് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ.
ഉദയ് കിരണിനെപ്പോലെ തന്നെ സ്വയം ജീവിതം അവസാനിപ്പിച്ച സിനിമാതാരങ്ങളുടെ പട്ടികയിലേക്ക്. സില്‍ക്ക് സ്മിതയും ജിയാഖാനും അടക്കമുള്ള പ്രിയനടിമാരും ഇതില്‍പ്പെടുന്നുണ്ട്.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
ശീനഗര്‍ കോളനിയിലെ വീട്ടിലാണ് 33 കാരനായ പ്രശസ്ത തെലുങ്ക് നടന്‍ ഉദയ് കിരണ്‍ തൂങ്ങിമരിച്ചത്. കിരണിന്റെ ആദ്യത്തെ ചിത്രങ്ങളായ ചിത്രം, നുവ്വു നീനു, മനസന്ത നുവ്വേ എന്നിവ സൂപ്പര്‍ഹിറ്റുകളായിരുന്നു.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
2012 ജൂണിലാണ് പ്രമുഖ ബോളിവുഡ് നടിയായ ജിയാഖാന്‍ മുംബൈയിലെ ഫഌറ്റില്‍ ജീവനൊടുക്കിയത്. കാമുകന്‍ സൂരജ് പഞ്ചോളിയുമായുള്ള പ്രണയബന്ധം തകര്‍ന്നതാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് കരുതപ്പെടുന്നു.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
ഭോജ്പൂരി നടിയായ റൂബി സിംഗ് മുംബൈയിലെ വാടക ഫഌറ്റില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
കാമസൂത്രയുടെ പരസ്യത്തിലൂടെ 1990 കളില്‍ ശ്രദ്ധിക്കപ്പെട്ട മോഡലായ വിവേക ബാബജിയാണ് ആത്മഹത്യ ചെയ്ത മറ്റൊരു താരം. 2010ല്‍ ബാന്ദ്രയിലെ ഫഌറ്റിലായിരുന്നു ഇവര്‍ ജീവനൊടുക്കിയത്.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
മുപ്പത്തിയാറാം വയസ്സില്‍ ലോസ് ആഞ്ചല്‍സിലെ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയിലാണ് മര്‍ലിന്‍ മണ്‍റോയെ കണ്ടെത്തിയത്. ഹോളിവുഡിലെ എക്കാലത്തെയും വലിയ സെലിബ്രിറ്റികളിലൊരാളായിരുന്നു മണ്‍റോ.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളാണ് തെന്നിന്ത്യയുടെ മാദകറാണിയായിരുന്ന സില്‍ക് സ്മിതയെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്. സ്മിതയെ മിരച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
അഭിനേത്രിയും സാജിദ് നദിയവാലയുടെ ഭാര്യയുമായിരുന്ന ദിവ്യ അഞ്ച് നിലക്കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിയ്ക്കുകയായിരുന്നു. മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നത് ഇനിയും വെളിവായിട്ടില്ല

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കുനാല്‍ സിംഗിനെ കണ്ടെത്തിയത്. 2008ലായിരുന്നു ഇത്.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തിയാണ് ഗുരുദത്ത് ജീവനൊടുക്കിയത്. 1964ലായിരുന്നു ഇത്.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
ഗുരുദത്ത് മരിച്ച് ഏറെക്കഴിയാതെ ഭാര്യ ഗീത ദത്തും ആതമഹത്യ ചെയ്തു. സാമ്പത്തികപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായി പറഞ്ഞു കേള്‍ക്കുന്നത്.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
2006 ഫെബ്രുവരിയിലാണ് നടി കുല്‍ജീത് രണ്ടാവയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവരും തൂങ്ങിമരിക്കുകയായിരുന്നു.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് നടി നഫീസ ജോസഫ് ആത്മഹത്യ ചെയ്തത്. 2004 ജൂലൈ ഒമ്പതിനാണ് ഇവര്‍ മരിച്ചത്.

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍
2005 ല്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണ് പ്രവീണ്‍ ബാബിയെ അമ്പത്തഞ്ചാം വയസ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.


Click it and Unblock the Notifications











