പുലിയല്ല സിംഹത്തിനൊപ്പമാണ് വരവ്! മമ്മൂട്ടിയുടെ രാജയെക്കുറിച്ച് വാചാലരായി താരങ്ങള്‍! കാണൂ!

പോക്കിരി രാജ കണ്ടവരാരും രാജയേയും അദ്ദേഹത്തിന്റെ ഡയലോഗുകളും മാനറിസവും വേഷവുമൊന്നും മറന്നുകാണാനിടയില്ല. കാത്തിരിപ്പിന് വിരാമമിട്ട് രാജയും സംഘവും വീണ്ടും അവതരിക്കുകയാണ്. ഏപ്രില്‍ 12നാണ് ചിത്രമെത്തുന്നത്. ഫാന്‍സ് ഷോയും മറ്റുമൊക്കെയായി ഗംഭീര വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷന്‍ രീതിയാണ് സിനിമയ്ക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രീ ലോഞ്ച് നടത്തിയത്. പ്രീ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രമേഷ് പിഷാരടി, ബൈജു ഏഴുപുന്ന, സിദ്ദിഖ് ,നോബി, അനുശ്രീ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും സിനിമയെക്കുറിച്ച് വാചാലരായിരുന്നു.

മമ്മൂട്ടിക്ക് മുന്‍പായാണ് താരങ്ങളെല്ലാം സംസാരിച്ചത്. വമ്പന്‍ ഹിറ്റാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. താനും അത് പോലെയാണ് പ്രതീക്ഷിക്കുന്നതെന്ന് സിദ്ദിഖ് പറയുന്നു. 10 വര്‍ഷം മുന്‍പായിരുന്നു ആദ്യ ഭാഗം ഇറങ്ങിയത്. ഇന്നിപ്പോള്‍ സിനിമ ഒരുപാട് മാറി, വലിയൊരു മാസ്സ് സിനിമയാണ് നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പോക്കിരിരാജയിലും താനുണ്ടായിരുന്നു, രാജണ്ണന്റെ കൂടെ നിഴലായി നടക്കുന്നയാളാണ്. ദുബായിലും അബുദായിലുമൊക്കെ അദ്ദേഹം എന്നെ കൊണ്ടുപോയി, പോക്കിരിരാജയിലെ മാസ്സ് ഡയലോഗും ബൈജു ഏഴുപുന്ന പറഞ്ഞിരുന്നു. ഒരുപാട് നടന്‍മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും സിന്‍സിയറായ ഒരാളെ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Mammootty

മനോഹര്‍ മംഗളോദയമായെത്തിയ സലീം കുമാറും പരിപാടിയിലേക്കെത്തിയിരുന്നു. രമേഷ് പിഷാരടിയായിരുന്നു അദ്ദേഹത്തിനെ വേദിയിലേക്ക് ക്ഷണിച്ചത്. മധുരരാജയെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വോക്കല്‍ ബ്ലോക്കെന്ന് പറഞ്ഞ അദ്ദേഹത്തോട് രാജയുടെ കൂടെ കൂടിയതിന് ശേഷം ഇംഗ്ലീഷൊക്കെ പഠിച്ചോയെന്നായിരുന്നു പിഷാരടി ചോദിച്ചത്. ഈ വേദിക്ക് ഒരുപാട് പ്രത്യേകതകളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയില്‍ എത്ര ട്വിസ്റ്റുണ്ടെന്ന് പറയുന്നയാള്‍ക്ക് താന്‍ ഒരുകോടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താനെത്ര ട്വിസ്റ്റ് പറയുന്നുണ്ടെന്ന് കൗണ്ട് ചെയ്യാനായാണ് അദ്ദേഹം വെല്ലുവിളിച്ചത്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനില്‍ താനുമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് നോബി എത്തിയത്. തന്നെ പുലി പിടിച്ചുവെന്നാണ് ഇന്നും നാട്ടുകാര്‍ വിശ്വസിക്കുന്നത്. മോഹന്‍ലാലിന്റെ വരവിന് കാരണം താനാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. നേരത്തെ പുലിയുടെ കൂടെയാണെങ്കില്‍ ഇത്തവണ സിംഹത്തിനൊപ്പമാണ് തന്റെ വരവെന്ന് പറഞ്ഞാണ് നോബി മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X