ലേഡി ഗാഗക്കും, കിം കദര്‍ശിയാനും സോനം കപൂറിനും ഒക്കെ ഉണ്ടായിരുന്ന രോഗങ്ങള്‍

By Soorya Chandran

മനുഷ്യനായാല്‍ അസുഖം വരും എന്ന് ഉറപ്പാണ്. അതിപ്പോള്‍ സെലിബ്രിറ്റി ആയാലും രാഷ്ട്രീയക്കാരന്‍ ആയാലും സാധാരണക്കാരന്‍ ആയാലും.

പ്രശസ്ത സാഹത്യകാരന്‍ ആയിരുന്ന വൈക്ക മുഹമ്മദ് ബഷീറിന് വരട്ട് ചൊറിയുണ്ടായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സുന്ദരികളും സുനദരന്‍മാരും ഒക്കെ ആയ സെലിബ്രിറ്റികള്‍ക്കും വരില്ലേ ഇത്തരം രോഗങ്ങള്‍?

ചിലര്‍ക്ക് ചെറിയ രോഗങ്ങളെങ്കില്‍ മറ്റ് ചിലര്‍ക്ക് വലിയ രോഗങ്ങളാണ്. വിവാദ പോപ്പ് ഗായിക ലേഡി ഗാഗ മുതല്‍ സോനം കപൂര്‍വരെ ഉള്ളവര്‍ക്ക് ചില അസുഖങ്ങളുണ്ടായിരുന്നു. ഒന്ന് നോക്കിയാലോ...

സോനം കപൂര്‍

ലേഡി ഗാഗക്കും, കിം കദര്‍ശിയാനും സോനം കപൂറിനും ഒക്കെ ഉള്ള ചില രോഗങ്ങള്‍

നടിയും മോഡലും ആയ സോനം കപൂര്‍ ഇപ്പോള്‍ ആകെ വിഷമത്തിലാണത്രെ. അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളൊന്നും ഇനി വലിച്ചുവാരി തിന്നാന്‍ പറ്റില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രമേഹ രോഗത്തിന് അടുത്തെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

അമിതാഭ് ബച്ചന്‍

ലേഡി ഗാഗക്കും, കിം കദര്‍ശിയാനും സോനം കപൂറിനും ഒക്കെ ഉള്ള ചില രോഗങ്ങള്‍

ബോളിവുഡിന്റെ ബിഗ് ബി രോഗക്കിടക്കിയില്‍ കിടന്നപ്പോള്‍ ലോകം മുഴുവന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. മയസ്‌തേനിയ എന്ന രോഗമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു രോഗവിവരമാണ് അദ്ദേഹം പുറത്ത് വിട്ടിട്ടുള്ളത്. താന്‍ പണ്ട് ക്ഷയ രോഗിയായിരുന്നു എന്നാണ് അദ്ദേഹം വെളിെേപ്പടുത്തിയത്.

സല്‍മാന്‍ ഖാന്‍

ലേഡി ഗാഗക്കും, കിം കദര്‍ശിയാനും സോനം കപൂറിനും ഒക്കെ ഉള്ള ചില രോഗങ്ങള്‍

നാഡീ സംബന്ധമായ രോഗമാണ് സല്‍മാന്‍ ഖാനെ വേട്ടയാടുന്നത്. ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്നാണ് രോഗത്തിന്റെ പേര്. വലിയ വേദനയാണത്രെ ഇത്തരം രോഗികള്‍ അനുഭവിക്കേണ്ടി വരിക.

ഹൃത്വിക് റോഷന്‍

ലേഡി ഗാഗക്കും, കിം കദര്‍ശിയാനും സോനം കപൂറിനും ഒക്കെ ഉള്ള ചില രോഗങ്ങള്‍

ഹൃത്വിക് റോഷന്റെ ശസ്ത്രക്രിയ വാര്‍ത്തകള്‍ വന്നിട്ട് അധികനാള്‍ ആയിട്ടില്ല. ക്രോണിക് സബഡ്യൂറല്‍ ഹെമറ്റോമയായിരുന്നു പ്രശ്‌നം. കലശലായ തലവേദന പതിവായപ്പോള്‍ നടത്തിയ പരിശോധനയിലാണ് പ്രശ്‌നം കണ്ടെത്തിയത്. പിന്നീട് ശസ്ത്രക്രിയ നടത്തി പ്രശ്‌നം പരിഹരിച്ചു.

ധര്‍മേന്ദ്ര

ലേഡി ഗാഗക്കും, കിം കദര്‍ശിയാനും സോനം കപൂറിനും ഒക്കെ ഉള്ള ചില രോഗങ്ങള്‍

ബോളിവുഡിലെ എവര്‍ ഗ്രീന്‍ നായകനായിരുന്നു ധര്‍മേന്ദ്ര. എന്നാല്‍ ആര്‍ക്കെങ്കിലും അറിയാമോ, അദ്ദേഹം 15 വര്‍ഷത്തോളം വിഷാദ രോഗത്തിന് അടിമ ആയിരുന്നു എന്ന്...

മനീഷ കൊയ് രാള

ലേഡി ഗാഗക്കും, കിം കദര്‍ശിയാനും സോനം കപൂറിനും ഒക്കെ ഉള്ള ചില രോഗങ്ങള്‍

മനീഷ കൊയ് രാള എന്ന ബോളിവുഡ് സുന്ദരിയെ കടന്ന് പിടിച്ചത് അര്‍ബുദമായിരുന്നു. ഓവേറിയന്‍ കാന്‍സര്‍. 2012 ല്‍ ആണ് രോഗം തിരിച്ചറിഞ്ഞത്. എന്നാല്‍ ചികിത്സക്ക് ശേഷം മനീഷ തിരിച്ചെത്തി.

ലിസ റേ

ലേഡി ഗാഗക്കും, കിം കദര്‍ശിയാനും സോനം കപൂറിനും ഒക്കെ ഉള്ള ചില രോഗങ്ങള്‍

മോഡലും നടിയുമായ ലിസ റേയും കാന്‍സറിന്റെ പിടിയില്‍ നിന്ന രക്ഷ നേടിയ ആളാണ്. വളരെ അപൂവ്വമായി മാത്രം കണ്ടുവരുന്ന മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രോഗമായിരുന്നു ലിസക്ക്. എന്നാല്‍ വിത്തുകോശ ചികിത്സയെ തുടര്‍ന്ന് അവര്‍ സുഖം പ്രാപിച്ചു.

കിം കദര്‍ശിയാന്‍

ലേഡി ഗാഗക്കും, കിം കദര്‍ശിയാനും സോനം കപൂറിനും ഒക്കെ ഉള്ള ചില രോഗങ്ങള്‍

കിം കദര്‍ശിയാന്‍ എന്ന സെലിബ്രിറ്റിയെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഈ ഹോട്ട് സുന്ദരിയുടെ അസുഖം എന്തായിരുന്നു എന്നറിയാമോ... ചൊറി. ഇംഗ്ലീഷില്‍ സോറിയാസിന് എന്ന് പറയും. എന്തായും കിം അത് ചികിത്സിച്ച് ഭേദമാക്കി.

ലേഡി ഗാഗ

ലേഡി ഗാഗക്കും, കിം കദര്‍ശിയാനും സോനം കപൂറിനും ഒക്കെ ഉള്ള ചില രോഗങ്ങള്‍

വിവാദ പോപ്പ് ഗായി ലേഡി ഗാഗക്കും ഉണ്ടായിരുന്നു അസുഖം. ഭക്ഷണ പ്രശ്‌നമായിരുന്നു അത്. ബുലീമിയ, അനോറെക്‌സിയ തുടങ്ങിയ ഈറ്റിങ് ഡിസോര്‍ഡറുകളായിരുനനു പ്രശ്‌നം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X