»   » വിവാഹ മോചനമൊക്കെ എന്ത്.... വിവാഹം വരെ എത്തി തെറ്റിപ്പിരിഞ്ഞ പ്രണയ ജോഡികള്‍ ഇതാ

വിവാഹ മോചനമൊക്കെ എന്ത്.... വിവാഹം വരെ എത്തി തെറ്റിപ്പിരിഞ്ഞ പ്രണയ ജോഡികള്‍ ഇതാ

By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ വിവാഹ മോചനമൊക്കെ സര്‍വ്വ സാധാരണമാണ്. വിവാഹം കഴിഞ്ഞ് രണ്ടും മൂന്നും വര്‍ഷം തികയുന്നതിന് മുമ്പേ വേര്‍പിരിയുന്നവര്‍ പോലും സിനിമാ മേഖലയിലുണ്ട്. ഒടുവിലത്തെ ഉദാഹരണമാണ് അമല പോളും - എല്‍ എവിജയ് യും

പുതിയ സിനിമയില്‍ നയന്‍താരയ്ക്ക് പാരയുമായി പ്രഭുദേവ; വിവാഹം വരെ എത്തിയ ബന്ധം എങ്ങനെ പൊട്ടി?

വിവാഹ മോചനം അവിടെ നില്‍ക്കട്ടെ, വിവാഹത്തിന് മുമ്പ് തന്നെ പരസ്പരം അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും വേര്‍പിരിയുകയും ചെയ്ത ജോഡികളും ഇവിടെയുണ്ട്. അവരാരൊക്കെയാണെന്ന് നോക്കാം

നയന്‍താര -പ്രഭുദേവ

നയന്‍താരയും പ്രഭുദേവയും തമ്മില്‍ വിവാഹിതരായെന്നും ഇല്ല എന്നും കിംവദന്തികളുണ്ട്. എന്തായാലും പരസ്യമായി വിവാഹിതരായിട്ടില്ല. വിവാഹത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച് പോയതായിരുന്നു നയന്‍താര. എന്നാല്‍ നയന്‍ പ്രഭുദേവയെ ഉപേക്ഷിക്കുകയും സിനിമയിലേക്ക് മടങ്ങിവരികയും ചെയ്തതോടെ ആ ബന്ധം ബ്രേക്കപ്പായി എന്ന് ആരാധകര്‍ക്ക് ബോധ്യമായി

ചിമ്പു- ഹന്‍സിക

നയന്‍താരയുമായുള്ള പ്രണയത്തിന് ശേഷം ചിമ്പു കണ്ടെത്തിയ കാമുകയാണ് ഹന്‍സിക. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും പ്രഖ്യാപിച്ചു. വിവാഹ ശേഷം അജിത്തിനെയും ശാലിനിയെയും പോലെ തങ്ങള്‍ ജീവിയ്ക്കും എന്നൊക്കെ പറഞ്ഞത് ഇപ്പോഴും ആരാധകരുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടാവാം. നിര്‍ഭാഗ്യവശാല്‍ ആ ബന്ധവും പാതിയില്‍ അറ്റുവീണു

തൃഷ- വരുണ്‍

തൃഷ കൃഷ്ണയുടെയും വരുണ്‍ മണിയന്റെയും ബ്രേക്കപ്പ് ആരാധകരെ ശരിയ്ക്കും ഞെട്ടിച്ചു. സിനിമയ്ക്കകത്തെ പ്രഗത്ഭരെയെല്ലാം വിളിച്ചുകൂട്ടി ഗംഭീരമായ വിവാഹ നിശ്ചമൊക്കെ കഴിഞ്ഞു. വിവാഹത്തിന് വേണ്ടി ഇരുവരും ഷോപ്പിങൊക്കെ തുടങ്ങി. പെട്ടന്നാണ് തൃഷ വിവാഹം വേണ്ട എന്ന് പ്രഖ്യാപിച്ചത്. കാരണം ഇപ്പോഴും നടി പറയുന്നില്ല. തൃഷയുടെ സൗഹൃദമാണ് കാരണം എന്ന് കേള്‍ക്കുന്നു

വിശാല്‍ - വരലക്ഷ്മി

ഇന്നലെ (സെപ്റ്റംബര്‍ 28) യാണ് തന്റെ ബ്രേക്കബ് വരലക്ഷ്മി ശരത്ത്കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ഏഴ് വര്‍ഷത്തോളം വിശാലുമായി പ്രണയത്തിലായിരുന്നു താരം. വിവാഹവും പ്രഖ്യാപിച്ചിരുന്നു.

സമാന്ത - സിദ്ധാര്‍ത്ഥ്

സമാന്തയും സിദ്ധാര്‍ത്ഥും തമ്മിലുള്ള പ്രണയ ബന്ധവും പരസ്യമായ രഹസ്യമായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം ആരാധകരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സമാന്ത ബിക്കിനി ധരിച്ചതോടെ ആ ബന്ധം ബ്രേക്കപ്പായി. ഇപ്പോള്‍ സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു എന്നാണ് കേള്‍ക്കുന്നത്.

നയന്‍ താരയുടെ ഫോട്ടോസിനായി...

English summary
Celebrities Who Broke Up Before Getting Married
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam