ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

By Soorya Chandran

അടുത്തിടെയായി വാര്‍ത്തകള്‍ വരുന്നത് മുഴവന്‍ ഇസ്ലാം മതം സ്വീകരിച്ച സെലിബ്രിറ്റികളെ കുറിച്ചാണ്. എന്നാല്‍ ഇസ്ലാമിലേക്ക് മാത്രമാണോ മത പരിവര്‍ത്തനം നടക്കുന്നത്...?

അല്ല. ലോകത്തിലെ പല മതങ്ങളിലേക്കും ആളുകള്‍ മാറുന്നുണ്ട്. എന്തിന് നമ്മുടെ ഇന്ത്യയിലും കേരളത്തിലും പോലും ഹിന്ദുമതം സ്വീകരിച്ച നിരവധി പേരുണ്ട്. അവരില്‍ തന്നെ സെലിബ്രിറ്റികളും സിനിമ താരങ്ങളും ആണ് കൂടുതല്‍.

അടുത്തിടെ വലിയ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു അമൃതാനന്ദമയിക്കെതിരെ മുന്‍ ശിഷ്യ നടത്തിയ വെളിപ്പെടുത്തലുകള്‍. ആ പുസ്തകം എഴുതിയ ഗെല്‍ ട്രെഡ്വല്‍ പോലും ഹിന്ദുമതം സ്വീകരിച്ച ആളായിരുന്നു. മറ്റ് മതങ്ങളില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് എത്തിയ ചില സെലിബ്രിറ്റികളെ കാണാം...

ജോമോള്‍

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

മലയാളികളുടെ പ്രിയപ്പെട്ട ജാനകിക്കുട്ടിയാണ് ജോമോള്‍. നല്ല ഒന്നാന്തരം ക്രിസ്ത്യാനിയായിരുന്നു. എന്നാല്‍ വിവാഹത്തിന് വേണ്ടി ജോമോള്‍ മതം മാറി. ഗൗരി എന്ന പേര് സ്വീകരിച്ചു.

ആനി

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

ഒരു കാലത്ത് മലയാള സിനിമയിലെ ഏറെ തിരക്കുള്ള താരമായിരുന്നു ആനി. സംവിധായകന്‍ ഷാജി കൈലാസുമായുള്ള ആനിയുടെ വിവാഹ വാര്‍ത്ത ആരാധകരെ ശരിക്കും ഞെട്ടിച്ചു. വിവാഹത്തിന് ശേഷം ആനി ഹിന്ദുമതം സ്വീകരിച്ചു. ഇപ്പോഴത്തെ പേര് ചിത്ര എന്നാണ്.

 ലിസി

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

ലിസി എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ്. ഇപ്പോള്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ വീണ്ടും നമുക്ക് മുന്നിലുണ്ട് അവര്‍. സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിച്ചതിന് ശേഷം ലിസി ഹിന്ദുമതത്തിലേ മാറി. ലക്ഷ്മി എന്നാണ് ഇപ്പോഴത്തെ ഔദ്യോഗിക പേര്.

നയന്‍ താര

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

നയന്‍താര മതം മാറിയോ ഇല്ലയോ. ഇപ്പോഴും ഇക്കാര്യത്തില്‍ ചില സംശയങ്ങളൊക്കെയുണ്ട്. പ്രഭുദേവയെ വിവാഹം കഴിക്കാന്‍ വേണ്ടി നയന്‍സ് കൊച്ചിയിലെ ആര്യസമാജ ക്ഷേത്രത്തില്‍ ശുദ്ധി കര്‍മ്മത്തില്‍ പങ്കുകൊണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബീന ആന്റണി

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

സീരിയലുകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന വിവാഹം കഴിച്ചിരിക്കുന്നത്. മതം മാറിയോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലെങ്കിലും, ക്ഷേത്ര സന്ദര്‍ശനം ഇപ്പോള്‍ പതിവാണ്.

നര്‍ഗ്ഗീസ്

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

ബോളിവുഡ് സൗന്ദര്യ റാണിയായിരുന്നു നര്‍ഗ്ഗീസ്. സുനില്‍ ദത്തിനെ വിവാഹം കഴിക്കാന്‍ വേണ്ടി നര്‍ഗ്ഗീസ് ഹിന്ദുമതം സ്വീകരിച്ചു. നിര്‍മല ദത്ത് എന്നായിരുന്നു പേര് സ്വീകരിച്ചതെങ്കിലും നര്‍ഗ്ഗീസ് ദത്ത് എന്നാണ് അവര്‍ പിന്നീട് അറിയപ്പെട്ടത്.

ഖുശ്ബു

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

തെന്നിന്ത്യയുടെ പ്രിയതാരം ഖുശ്ബുവിന്റെ പൂര്‍വ്വാശ്രമത്തിലെ പേര് നഖത്ത് ഖാന്‍ എന്നായിരുന്നു. പിന്നീട് മതം മാറി ഖുഷ്ബു ആയി.

സൂബൈദ ബീഗം

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമായ ആലം ആരയിലെ നായികയായിരുന്നു സുബൈദ ബീഗം. ആദ്യകാല ഇന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന താരമായിരുന്നു അവര്‍. പിന്നീട് ഹൈദരാബാദിലെ മഹാരാജാവായ നര്‍സിംഗിര്‍ ധന്‍രാജ്ഗിര്‍ഗ്യാന്‍ ബഹാദുറിനെ വിവാഹം കഴിച്ചു. ഹിന്ദുമതം സ്വീകരിച്ച് പിന്നീട് ഹൈദരാബാദിലായിരുന്നു താമസം.

 നയ്യാര മിര്‍സ

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

1967 ല്‍ നടന്ന മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു നയ്യാര മിര്‍സ. സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ മുസ്ലീം വനിതയും. വിവാഹത്തിന് ശേഷം ഇവര്‍ ഹിന്ദുമതത്തിലേക്ക് മാറി. നളിനി പട്ടേല്‍ എന്ന പേരും സ്വീകരിച്ചു. പിന്നീടുള്ള ജീവിതം അമേരിക്കയില്‍

നഫീസ അലി

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

മുന്‍ മിസ് ഇന്ത്യ, നീന്തല്‍ താരം, സാമൂഹ്യ പ്രവര്‍ത്തക, സിനിമ താരം... നഫീസ അലിയെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല. മുസ്ലീം കുടുംബത്തില്‍ ജനിച്ച നഫീസ വിവാഹം കഴിച്ചത് കേണല്‍ ആര്‍എസ് സോധിയെയാണ്. നഫീസ ഹിന്ദുമതം സ്വീകരിച്ചു.

ജൂലിയ റോബര്‍ട്ട്‌സ്

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

ലോകപ്രശസ്ത ഹോളിവുഡ് നടി ജൂലിയ റോബര്‍ട്‌സ് ആണ് ഹിന്ദു മതം സ്വീകരിച്ച സെലിബ്രിറ്റികളില്‍ മറ്റൊരു പ്രമുഖ. 'ഈറ്റ്, പ്രേ, ലൗ' എന്ന സിനിമയില്‍ അഭിയനയിച്ചതാണ് ജൂലിയയെ ഹിന്ദു മതത്തിലേക്ക് ആകര്‍ഷിച്ചത്.

ഗെയ്ല്‍ ട്രെഡ്വല്‍

ഹിന്ദുമതം സ്വീകരിച്ച സെലിബ്രിറ്റികളും ഉണ്ട്

അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്നു ഗെയല്‍ ട്രെഡ്വല്‍. ഹിന്ദു മതം സ്വീകരിച്ച ഇവര്‍ ഗായത്രി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അമൃതാനന്ദമയിയെക്കുറിച്ച് വിവാദ പുസ്തകമെഴുതിയാണ് ഇവര്‍ ലോക ശ്രദ്ധ നേടിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X