»   » ഈ വര്‍ഷം ഇവരുടെ ഭാഗ്യം സിനിമയിലായിരുന്നില്ല, 2016ലെ ഈ ഭാഗ്യം ഇവര്‍ക്ക് മാത്രം, എന്താണത്?

ഈ വര്‍ഷം ഇവരുടെ ഭാഗ്യം സിനിമയിലായിരുന്നില്ല, 2016ലെ ഈ ഭാഗ്യം ഇവര്‍ക്ക് മാത്രം, എന്താണത്?

Posted By: Sanviya
Subscribe to Filmibeat Malayalam


ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ ഒരു നിമിഷമാണ് കുഞ്ഞിൻറെ ജനനം. ആ സന്തോഷം അച്ഛനും അമ്മയ്ക്കും മാത്രമായിരിക്കില്ല, ആ കുടുംബത്തിലെ എല്ലാവരുടെയും സന്തോഷമായിരിക്കും.

Read Also:ശരണ്യ മോഹന് ആണ്‍കുഞ്ഞ് പിറന്നു; 'ഹാപ്പി കപ്പിള്‍സിന്റെ' ഫോട്ടോകള്‍ കാണാം...

മലയാള സിനിമയില്‍ ഈ വര്‍ഷം മുക്ത, കാതല്‍ സന്ധ്യ, ശരണ്യ മോഹന്‍ തുടങ്ങിയ താരങ്ങളെല്ലാം ആ സന്തോഷം അനുഭവിച്ചരാണ്. കാണൂ മലയാള സിനിമയില്‍ ഈ വര്‍ഷം മാതാപിതാക്കളായ സെലിബ്രിറ്റികള്‍.

മുക്ത

ജൂലൈ 19നാണ് നടി മുക്തയ്ക്കും റിങ്കു ടോമിയ്ക്കും കുഞ്ഞ് ജനിക്കുന്നത്. പെണ്‍കുഞ്ഞാണ്. കാവ്യ മാധവനായിരുന്നു സന്തോഷ വാര്‍ത്ത ഔദ്യോഗിക ഫേസ്ബുക്കിലൂടെ ആരാധകരോട് പങ്ക് വച്ചത്. 2015 ആഗസ്റ്റ് 30നായിരുന്നു റിങ്കു ടോമിയുടെയും മുക്തയുടെയും വിവാഹം.

കാതല്‍ സന്ധ്യ

നടി കാതല്‍ സന്ധ്യയ്ക്കും ഭര്‍ത്താവ് വെങ്കിട്ട ചന്ദ്ര ശേഖരനും കുഞ്ഞ് ജനിച്ചത് കഴിഞ്ഞ സെപ്തംബറിലാണ്. മറ്റൊരു പ്രത്യേക കൂടിയുണ്ടായിരുന്നു. കാതല്‍ സന്ധ്യയുടെ പിറന്നാള്‍ ദിനത്തിലാണ് നടി കുഞ്ഞിന് ജന്മം നല്‍കിയത്. കാതല്‍ സന്ധ്യയ്ക്കും പെണ്‍കുഞ്ഞാണ്. കാതല്‍ സന്ധ്യയുടെ അടുത്ത സുഹൃത്തും തമിഴ് നടിയുമായ സുജ വരുണിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. 2015 ഡിസംബറിലായിരുന്നു കാതല്‍ സന്ധ്യയും വെങ്കിട്ട ചന്ദ്രനും വിവാഹിതരാകുന്നത്.

ശരണ്യ മോഹന്‍

നടി ശരണ്യ മോഹന്‍ അമ്മയായത് ഇക്കഴിഞ്ഞ സെപ്തംബറിലായിരുന്നു. ആണ്‍കുഞ്ഞാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആറിനായിരുന്നു ശരണ്യയുടെയും അരവിന്ദ് കൃഷ്ണന്റെയും വിവാഹം.

ജോത്സന

ജൂലൈ ഒമ്പതിനാണ് മലയാളികളുടെ പ്രിയ ഗായിക ജോത്സന അമ്മയായത്. ആണ്‍കുഞ്ഞാണ്. എറണാകുളം സ്വദേശിയായ ശ്രീകാന്താണാണ് ജോത്സനയുടെ ഭര്‍ത്താവ്.

അജു വര്‍ഗ്ഗീസ്

നടന്‍ അജു വര്‍ഗീസിനും അഗസ്റ്റീനയ്ക്കും വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനായത്. അജു വര്‍ഗീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കു വച്ചത്. 2014ലാണ് അജു വര്‍ഗീസും ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയും വിവാഹിതരായത്.

English summary
Celebrities Who Have Been Blessed With Baby This Year!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam