»   » മമ്മൂട്ടി മുതല്‍ നസ്‌റിയയ്ക്ക് വേണ്ടി പുകവലി നിര്‍ത്തിയ ഫഹദ് ഫാസില്‍ വരെ; നോക്കൂ

മമ്മൂട്ടി മുതല്‍ നസ്‌റിയയ്ക്ക് വേണ്ടി പുകവലി നിര്‍ത്തിയ ഫഹദ് ഫാസില്‍ വരെ; നോക്കൂ

Written By:
Subscribe to Filmibeat Malayalam

എല്ലാത്തിനും സെലിബ്രിറ്റികളെ അനുകരിക്കുന്നവരാണ് പ്രേക്ഷകര്‍. സിനിമയില്‍ എന്ത് കാണിയ്ക്കുന്നുവോ അത് അനുകരിക്കാനുള്ള ഒരു ശ്രമം പലപ്പോഴും സാധാരണക്കാര്‍ക്കിടയിലും ചെറുപ്പക്കാര്‍ക്കിടയിലും കണ്ടുവരുന്നു. ലോക പുകയിലവിരുദ്ധ ദിനത്തില്‍ (മെയി 31) ചെറുപ്പക്കാര്‍ക്ക് സന്ദേശമായി ചില സെലിബ്രിറ്റികളെ പരിചയപ്പെടുത്താം.

ഒരു ചെയിന്‍ സ്‌മോക്കറായിരുന്ന മമ്മൂട്ടി ഇപ്പോള്‍ സിഗരറ്റ് കൈ കൊണ്ട് തൊടില്ല. ലഹരി വിരുദ്ധ പ്രചരണത്തിന്റെ വക്താവാണ് അദ്ദേഹം. ഫഹദ് ഫാസിലാകട്ടെ നസ്‌റിയയെ വിവാഹം കഴിച്ചതോടെ പുകവലി ശീലം ഉപേക്ഷിച്ചു. ചുംബിക്കുമ്പോള്‍ നായികമാര്‍ക്കിഷ്ടമല്ലാത്തതിനാലാണ് കമല്‍ ഹസന്‍ പുകവലി ഉപേക്ഷിച്ചത്. നോക്കാം,

മമ്മൂട്ടി മുതല്‍ നസ്‌റിയയ്ക്ക് വേണ്ടി പുകവലി നിര്‍ത്തിയ ഫഹദ് ഫാസില്‍ വരെ; നോക്കൂ

സിനിമയില്‍ വന്ന കാലത്ത് മമ്മൂട്ടി ഒരു ചെയിന്‍ സ്‌മോക്കറായിരുന്നു. പിന്നീട് അത് ഒരു അപകടമാണെന്ന് തിരിച്ചറിഞ്ഞ മമ്മൂട്ടി സ്വയം ആ ദുശീലം ഉപേക്ഷിച്ചു. ഇപ്പോള്‍ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ വക്തവാമാണ് മമ്മൂട്ടി

മമ്മൂട്ടി മുതല്‍ നസ്‌റിയയ്ക്ക് വേണ്ടി പുകവലി നിര്‍ത്തിയ ഫഹദ് ഫാസില്‍ വരെ; നോക്കൂ

രജനികാന്ത് സിഗരറ്റ് ചുണ്ടില്‍ വയ്ക്കുന്നതും കൂളിഗ്ലാസ് വയ്ക്കുന്നതുമൊക്കെ ഒരു സ്‌റ്റൈലും തരംഗവുമായിരുന്നു തമിഴകത്ത്. ആദ്യകാല ചിത്രങ്ങളില്‍ ഇത്തരം രംഗങ്ങള്‍ സ്ഥിരമായി ഉള്‍പ്പെടുത്തി പോന്നിരുന്ന രജനികാന്ത് അന്‍പുമണി രാമദാസന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒട്ടേറെ ആരാധകര്‍ പുകവലി ശീലം ഉപേക്ഷിച്ചു. 2002 ല്‍ ബാവ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമായിരുന്നു രജനികാന്തിന്റെ സുപ്രധാന തീരുമാനം

മമ്മൂട്ടി മുതല്‍ നസ്‌റിയയ്ക്ക് വേണ്ടി പുകവലി നിര്‍ത്തിയ ഫഹദ് ഫാസില്‍ വരെ; നോക്കൂ

രജനികാന്തിനെ പോലെ തന്നെ ആദ്യകാല രംഗങ്ങളില്‍ ഉലകനായകന്‍ കമല്‍ ഹസനും സിഗരറ്റ് രംഗങ്ങള്‍ നിര്‍ബന്ധമായിരുന്നു. പിന്നീട് വ്യക്തപരമായ കാരണങ്ങള്‍ കൊണ്ട് ആ ശീലം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കമല്‍ പറഞ്ഞത്. എന്നാല്‍, ലിപ് ലോക്ക് രംഗങ്ങള്‍ വരുമ്പോള്‍ സിഗരറ്റിന്റെ ഗന്ധം കാരണം അഭിനയിക്കാന്‍ കഴിയില്ലെന്ന് നായികമാര്‍ പറഞ്ഞതുകൊണ്ടാണ് താന്‍ സിഗരറ്റ് വലി നിര്‍ത്തിയതെന്ന് ഈ അടുത്തിടെ കമല്‍ വെളിപ്പെടുത്തിയിരുന്നു.

മമ്മൂട്ടി മുതല്‍ നസ്‌റിയയ്ക്ക് വേണ്ടി പുകവലി നിര്‍ത്തിയ ഫഹദ് ഫാസില്‍ വരെ; നോക്കൂ

അത്രവലിയ പുകവലി ശീലമുള്ള ആളായിരുന്നില്ല ഫഹദ് ഫാസില്‍. എന്നാലും ചെറിയ രീതിയില്‍ ഉണ്ടായിരുന്നു. ആ ചെറിയ ശീലവും നസ്‌റിയ നസീമിനെ വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചു എന്ന് ഫഹദ് ഫാസില്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മമ്മൂട്ടി മുതല്‍ നസ്‌റിയയ്ക്ക് വേണ്ടി പുകവലി നിര്‍ത്തിയ ഫഹദ് ഫാസില്‍ വരെ; നോക്കൂ

തന്റെ ചില സ്‌റ്റൈലന്‍ രംങ്ങളില്‍ വിജയ് യും സിഗരറ്റ് വലിക്കുമായിരുന്നു. ആഞ്ഞ് വലിച്ച് ചുണ്ടിന്റെ ഒരു സൈഡിലൂടെ വിജയ് പുക പുറത്തുവിടുന്നത് ഒത്തിരി ആരാധകരും അനുകരിച്ചു. പിന്നീട് രാംദാസിന്റെ അഭ്യര്‍ത്ഥന മാനിച്ച് വിജയ് യും സിഗരറ്റ് വലിക്കുന്ന രംഗങ്ങള്‍ തന്റെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി

മമ്മൂട്ടി മുതല്‍ നസ്‌റിയയ്ക്ക് വേണ്ടി പുകവലി നിര്‍ത്തിയ ഫഹദ് ഫാസില്‍ വരെ; നോക്കൂ

ഒരിക്കലും താന്‍ സിനിമയില്‍ സിഗരറ്റ് വലിക്കില്ലെന്ന് സൂര്യയും സത്യം ചെയ്തിരുന്നു. നൂറ് കണക്കിന് ആളുകളുടെ ജീവിതം ഇതോടെ തന്നെ സുരക്ഷിതമാക്കാം എന്നാണ് സൂര്യ അന്ന് പറഞ്ഞത്. അഞ്ചാന്‍ എന്ന ചിത്രത്തില്‍ സിഗരറ്റിന് പകരം ഈര്‍ക്കിലി ചുണ്ടില്‍ സ്റ്റൈലായി വച്ചാണ് സൂര്യ അഭിനയിച്ചത്

മമ്മൂട്ടി മുതല്‍ നസ്‌റിയയ്ക്ക് വേണ്ടി പുകവലി നിര്‍ത്തിയ ഫഹദ് ഫാസില്‍ വരെ; നോക്കൂ

മാരി എന്ന ചിത്രത്തിന് ശേഷമാണ് ധനുഷ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഇനി തന്റെ ചിത്രത്തില്‍ പുകവലിയ്ക്കുന്ന രംഗങ്ങള്‍ ഉണ്ടാകില്ല എന്ന ധനുഷ് സത്യം ചെയ്തു. വേലയില്ലാ പട്ടാധാരി, മാരി തുടങ്ങിയ ചിത്രങ്ങളില്‍ ധനുഷിന്റെ പുകവലി സ്റ്റൈല്‍ ഒത്തിരി ചെറുപ്പക്കാന്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു.

English summary
Celebrities Who Successfully Quit Smoking

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam