»   » ലൈംഗികമായി പീഡിപ്പിച്ചു, സിനിമ താരങ്ങളുടെ വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍!

ലൈംഗികമായി പീഡിപ്പിച്ചു, സിനിമ താരങ്ങളുടെ വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

അടുത്തിടെ ബോളിവുഡ് താരം രാധിക ആപ്‌തെ സിനിമയ്ക്കുള്ളിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. വലിയ സിനിമാ മോഹങ്ങള്‍ നല്‍കി പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ഞെട്ടിപ്പിക്കുന്ന കഥകള്‍. രാധിക ആപ്‌തെയ്ക്കും അത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി തുറന്ന് പറഞ്ഞു.

എന്നാല്‍ കാസ്റ്റിങ് കൗച്ചിന് സിനിമാ താരങ്ങള്‍ നേരിട്ട ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വേറെയുമുണ്ട്. കുട്ടിക്കാലത്ത് പീഡനത്തിനിരയായിട്ട് മറച്ചു വയ്‌ക്കേണ്ടി വന്ന സംഭവങ്ങള്‍. അച്ഛന്റെയും അമ്മയുടെയും വിശ്വസ്തന്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ച കഥ. ഒരു സാഹചര്യത്തില്‍ താരങ്ങള്‍ തുറന്ന് പറഞ്ഞ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. തുടര്‍ന്ന് വായിക്കാം.

കല്‍ക്കി

ബോളിവുഡ് താരം കല്‍ക്കിയും കുട്ടികാലത്ത് ലൈംഗികമായി പീഡിക്കപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തോളം താന്‍ ലൈംഗിക പീഡനത്തിനിരയായതായി താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഓപ്പറ വിന്‍ഫ്രെ

ഓപ്പറ ഷോ താരമാണ് ഓപ്പറ വിന്‍ഫ്രെ. 9ാം വയസിലാണ് വിന്‍ഫ്രെ പീഡനത്തിനിരയായത്. ഒരു ബന്ധുവാണ് തന്നെ പീഡിപ്പിച്ചതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. 14ാം വയസില്‍ ഒരു കുഞ്ഞ് ജനിക്കുകയും രോഗകാരണത്താല്‍ ആ കുഞ്ഞ് മരണപ്പെടുവായിരുന്നുവത്രേ.

അനൗഷ്‌ക ശങ്കര്‍

സിത്താര്‍ വിദഗ്ധയായ അനൗഷ്‌ക ശങ്കറും പീഡനത്തിനിരയായിട്ടുണ്ട്. കുടുംബക്കാരുടെ വിശ്വസ്തനാണ് തന്നെ വര്‍ഷങ്ങളോളം പീഡിപ്പിച്ചതെന്ന് അനൗഷ്‌ക.

സോഫിയ ഹയാത്ത്

10ാം വയസില്‍ സ്വന്തം അങ്കിള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി നടി വെളിപ്പെടുത്തി.

അനുരാഗ് കശ്യാപ്

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യാപും ഇത്തരം പീഡനത്തിനിരയായതായി വെളിപ്പെടുത്തിയിരുന്നു.

പമേല ആന്‍ഡേഴ്‌സണ്‍

12ാം വയസില്‍ തന്നെ 20 വയസുള്ള ഒരാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പമേല ആന്‍ഡേഴ്‌സണും തുറന്ന് പറഞ്ഞിരുന്നു.

സോമി അലി

സല്‍മാന്റെ ഗേള്‍ഫ്രണ്ടായ സോമി അലി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.

English summary
Celebrities Who Were Sexually Assaulted In Their Childhood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam