മണികണ്ഠന് പ്രണയ സാഫല്യം, ലളിത വിവാഹത്തിന് കൈയടിച്ച് സിനിമാ താരങ്ങളും ആരാധകരും!

കാത്തിരിപ്പുകള്‍ക്കൊടുവില്‍ നടന്‍ മണികണ്ഠന്‍ ആചാരിയുടെ വിവാഹ വാര്‍ത്ത എത്തിയിരിക്കുകയാണ്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ചിരുന്നത് പോലെ ഏപ്രില്‍ 26 ന് തന്നെ വിവാഹം നടന്നു. കൊറോണ പശ്ചാതലത്തിലായിരുന്നതിനാല്‍ ലൡതമായിട്ടായിരുന്നു വിവാഹം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തിനെത്തിയത്.

വിവാഹതലേ ദിവസം ഇക്കാര്യം ഓര്‍മ്മപ്പെടുത്തി കൊണ്ട് താരം ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഓണ്‍ലൈനിലൂടെയെങ്കിലും എന്റെ വിവാഹം ആഘോഷിക്കണമെന്നായിരുന്നു താരം പറഞ്ഞിരുന്നത്. ഇതോടെ ആരാധകരും വിവാഹ വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം മണികണ്ഠന്റെ സഹപ്രവര്‍ത്തകരും സിനിമാ താരങ്ങളുമെല്ലാം ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

ആശംസകളുമായി താരങ്ങളും

താരത്തിന്റെ അഭ്യര്‍ഥന മാനിച്ച് ഒരുപാട് പേരാണ് വിവാഹാശംസകളുമായി എത്തിയിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം നിരവധി സിനിമാ താരങ്ങളും ആശംസകള്‍ അറിയിച്ചെത്തുകയാണ്. ജീവിതകളം മുഴുവന്‍ സ്‌നേഹത്തോടെയും സ്‌ന്തോഷത്തോടെയും ജീവിക്കാന്‍ സാധിക്കട്ടെ... എന്നായിരുന്നു സണ്ണി വെയിന്‍ പറഞ്ഞത്. മണികണ്ഠന് വിവാഹമംഗള ആശംസകള്‍ അറിയിക്കുകയാണ്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഗിന്നസ് പക്രു പറയുന്നു.

ആശംസകളുമായി താരങ്ങളും

മറിമായം ഫെയിം സ്‌നേഹ ശ്രീകുമാറും ഫേസ്ബുക്കിലൂടെ വധുവരന്മാര്‍ക്ക് ആശംസകളുമായി എത്തി. 'ഇന്ന് മണിയുടെ വിവാഹം ആണ്. ഈ സാഹചര്യത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്തുവാനും കല്യാണച്ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാനും മണി തീരുമാനിച്ചു. കാണാന്‍ ഏറ്റവും ആഗ്രഹിച്ച ചടങ്ങാണ്, തല്‍ക്കാലം തൃപ്പൂണിത്തുറയില്‍ നടക്കുന്ന വിവാഹത്തിന് തിരുവനന്തപുരത്തിരുന്നു പ്രാര്‍ത്ഥിക്കാനേ നിര്‍വ്വാഹമുള്ളു. പൊന്നാങ്ങളക്കും നാത്തൂനും എല്ലാ നന്മകളുമുണ്ടാകട്ടെ' എന്നും നടി പറയുന്നു.

 ആശംസകളുമായി താരങ്ങളും

നവദമ്പതികള്‍ - മണികണ്ഠന്‍ & അഞ്ജലി. മനോഹരമായൊരു വിവാഹ ജീവിതം നേരുന്നു. എന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു. ആശംസകള്‍ സഹോദരാ എന്നാണ് അജു വര്‍ഗീസിന്റെ പോസ്റ്റ്. വിവാഹ ചെലവിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എന്ന മണികണ്ഠന്റെ വിവാഹ വാര്‍ത്തയായിരുന്നു സംവിധായകന്‍ ആഷിക് അബു പങ്കുവെച്ചത്.

ആശംസകളുമായി താരങ്ങളും

പ്രിയ മണികണ്ഠാ ഹൃദയം നിറഞ്ഞ വിവാഹ ആശംസകള്‍..... നിങ്ങളെ രണ്ടു പേരെയും കാലം എന്നും ഓര്‍ക്കും. വിവാഹ ചിലവ് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്ത അങ്ങേയ്ക്ക് ഒരു വലിയ സല്യൂട്ട്. കലാകാരാ അഭിമാനം. എന്നും പറഞ്ഞ് കൊണ്ടാണ് നടന്‍ സന്തോഷ് കീഴാറ്റുര്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. ഇവരെ കൂടാതെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, സുരഭി ലക്ഷ്മി, സൂരജ് തേലക്കാട്, തുടങ്ങി ഒരുപാട് താരങ്ങളാണ് മണികണ്ഠനും അഞ്ജലിയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

ആശംസകളുമായി താരങ്ങളും

രാജീവ് രവിയുടെ സംവിധാനത്തിൽ 2016 ല്‍ റിലീസിനെത്തിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ആചാരി വെള്ളിത്തിരയിലേക്ക് എത്തുന്നത്. സിനിമയിലെ ബാലന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു. പിന്നീട് നായകനായും വില്ലനായിട്ടുമൊക്കെ നിരവധി വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അടുത്തിടെയാണ് പുതിയൊരു വീട് ഉണ്ടാക്കി അതില്‍ താമസം തുടങ്ങിയത്. വിവാഹം ആഘോഷമാക്കി നടത്തുന്നതിനാല്‍ പുതിയ വീട്ടിലേക്കുള്ള പ്രവേശനം ലളിതമാക്കിയാണ് നടത്തിയത്. അതില്‍ തന്റെ പ്രിയപ്പെട്ടവരോട് ക്ഷമ ചോദിച്ച് താരമെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X