'വയസ് കാലത്ത് കുറേ ബാങ്ക് ബാലൻസ് മാത്രം ഉണ്ടായിട്ട് കാര്യമില്ല, പപ്പയുടെ മരണശേഷം അമ്മ വീണ്ടും വിവാഹം ചെയ്തു'

കേരളത്തിലെ ജനപ്രിയ അവതാരകരിൽ ഒരാളാണ് ജീവ ജോസഫ്. ജീവയാണ് അവതാരകനെങ്കിൽ ഷോയ്ക്ക് ഒരു ജീവനുള്ളതായും ചിരിക്കാൻ വകയുള്ളതായും തോന്നും. കാര്യങ്ങൾ അതിമനോഹരമായി അവസ്ഥയ്ക്ക് അനുസരിച്ച് കൈകാര്യം ചെയ്യുന്ന അവതാരകനുമാണ്. നടനാകാൻ ആ​ഗ്രഹിച്ച ജീവ തെന്നി തെറിച്ചാണ് ആ​ങ്കറിങിലേക്ക് എത്തിയത്. സൂര്യ മ്യൂസിക്കില്‍ നിന്നുമായിരുന്നു വീഡിയോ ജോക്കിയായുള്ള ജീവയുടെ തുടക്കം. പിന്നീട് സരിഗമപയിലേക്ക് എത്തി. സരിഗമപയുടെ ഭാ​ഗമായതോടെ ജീവയ്ക്കുള്ള ആരാധകരും വർധിച്ചു.

ഇക്കാലയളവിനിടയിൽ ചില സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. അവതാരകൻ മാത്രമല്ല സോഷ്യൽമീഡിയയിൽ നിരവധി ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾ കൂടിയാണ് ജീവയും ഭാര്യയും നടിയും അവതാരകയുമായ അപർണയും. എഞ്ചിനീയറിങ് ഉപേക്ഷിച്ച് ലൈം ലൈറ്റിലേക്ക് എത്തിയ ജീവ ഇതുവരെയുള്ള തന്റെ വിജെ ലൈഫിനെ കുറിച്ച് ഫ്ലവേഴ്സ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പങ്കുവെച്ചു.

Jeeva Joseph

നമ്മളെ കൊണ്ട് എടുത്താൽ പൊങ്ങാത്ത സാധനം എത്രയും പെട്ടന്ന് തറയിൽ വെക്കണം. അതുകൊണ്ടാണ് എഞ്ചിനീയറിങ് ഉപേക്ഷിച്ചത്. വീട്ടുകാരുടെ ഇഷ്ടത്തിന് പഠിച്ചതാണ്. കാരണം ഞാൻ കൊടുത്ത ലിസ്റ്റിലുള്ളത് അവർക്ക് ഓക്കെയായിരുന്നില്ല. മൂന്ന് വർഷം എഞ്ചിനീയറിങ് പഠിച്ചിരുന്നു. ഒരുപാട് പേപ്പർ കിട്ടിയിരുന്നില്ല. പക്ഷെ എഞ്ചിനീയറിങ് പഠനം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്റെ അവസ്ഥ പാരന്റ്സ് മനസിലാക്കി. സിനിമയായിരുന്നു എന്നും ലക്ഷ്യം.

പക്ഷെ തെന്നി തെറിച്ച് ആങ്കറിങിൽ വന്നു. സൂര്യ മ്യൂസിക്ക് എന്ന ചാനലിൽ ആങ്കറായാണ് എന്റെ തുടക്കം. പിന്നീട് അവിടെ നിന്നാണ് മറ്റ് ചാനലുകളിലേക്ക് വന്നതും. അതോടെ റെസ്പോൺസിബിലിറ്റി കൂടിയതായി തോന്നി. പിന്നെ ഞാൻ ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറല്ല കോണ്ടന്റ് ക്രിയേറ്ററാണ്. ഞാൻ ബ്രാന്റുകളുമായി ചേർന്ന് കൊളാബ് ചെയ്യുന്നത് വളരെ കുറവാണ്.

പിന്നെ സ്റ്റഡീസുമായി ബന്ധപ്പെട്ടുള്ള കൊളാബ് വരുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് എഞ്ചിനീയറിങ് ഡ്രോപ്പൗട്ടായ ഞാനാണോ ആളുകളെ പഠിക്കാൻ ഉപദേശിക്കേണ്ടതെന്ന് തോന്നാറുണ്ട്. എന്റെ ഫിനാഷ്യൽ മാനേജ്മെന്റ് പ്രശ്നമാണ്. എനിക്ക് നേരത്തെ സാധിക്കാതെ പോയ കാര്യങ്ങൾ ഇപ്പോൾ സമ്പാദിക്കുമ്പോൾ ഞാൻ ചെയ്യാറുണ്ട്. വയസാം കാലത്ത് കുറേ ബാങ്ക് ബാലൻസ് മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ.

തിരിഞ്ഞ് നോക്കുമ്പോൾ ലൈഫ് എഞ്ചോയ് ചെയ്തിട്ടുണ്ടെന്ന് തോന്നണ്ടേ. എന്നോട് ചോദിച്ചാൽ ലൈഫ് എഞ്ചോയ് ചെയ്തിട്ടുണ്ടെന്ന് എനിക്ക് പറയാൻ പറ്റും. ഒറ്റ ലൈഫ് അല്ലേയുള്ളു. അപർണയോടും അങ്ങനെ തന്നെയാണ് പറയാറുള്ളത്. നമ്മുടെ മനസാണ് എല്ലാം. വാങ്ങിക്കണമെന്ന് തോന്നിയാൽ വാങ്ങിക്കണമെന്ന് മാത്രമെ ഞാൻ പറയാറുള്ളുവെന്ന് ജീവ പറയുന്നു.

Jeeva Joseph

പിന്നീട് ​ഗസ്റ്റിന്റെ സ്വകാര്യതയിലേക്ക് കയറി ചെന്നുള്ള അവതാരകരുടെ ചോ​ദ്യങ്ങളെ കുറിച്ചാണ് ജീവ സംസാരിച്ചത്. നമ്മുടെ മുന്നിലിരിക്കുന്ന ​ഗസ്റ്റിനെ കംഫേർട്ടാക്കിയ ശേഷം മനസറിഞ്ഞ് സംസാരിച്ചാൽ നമ്മൾ ചോദിക്കാതെ തന്നെ ഡീപ്പായിട്ടുള്ള കോൺവർസേഷൻസ് ഉണ്ടാകാറുണ്ട്. മനസ് തുറന്ന് പേഴ്സണൽ കാര്യങ്ങൾ വരെ അപ്പോൾ ​ഗസ്റ്റ് പറയും.

പിന്നെ പേഴ്സണൽ ചോദ്യം ചോദിക്കുന്ന അവതാരകരെ മാത്രം കുറ്റം പറയാൻ കഴിയില്ല. കാരണം ഇത് കാണുന്ന പ്രേക്ഷകർ കേൾക്കാൻ ആ​ഗ്രഹിക്കുന്നത് പേഴ്സണൽ ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. മെജോറിറ്റി ആളുകൾക്ക് നല്ലതൊന്നും കാണാൻ താൽപര്യമില്ല.

അതുകൊണ്ടാണ് ചാനലിന് റീച്ച് കിട്ടുന്ന തരത്തിലുള്ള ചോദ്യങ്ങൾ അവതാരകർ ചോദിക്കുന്നത്. ചോദ്യം ചോദിച്ച് ഇഷ്ടപ്പെടാതെ ഇറങ്ങിപ്പോയാൽ പോലും അത് കോണ്ടന്റാണ്. ചില ആളുകൾക്ക് കമന്റിടുന്നത് ഒരു ഹരമാണെന്നും ജീവ കൂട്ടിച്ചേർത്തു.

ആക്ടിങ് കിട്ടിയത് അമ്മ വഴിയാണ്. അതുപോലെ സുരേഷ് ​ഗോപിയുടെ മാഫിയയിൽ പപ്പയും അഭിനയിച്ചിട്ടുണ്ട്. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പപ്പ മരിച്ചുപോയി. പപ്പയുമായിട്ടായിരുന്നു ഞാൻ കൂടുതൽ അറ്റാച്ച്ട്. പപ്പയാണ് എനിക്ക് അഖിൽ എന്ന പേരിട്ടത്.

അതുവരെ ജീവൻ എന്നാണ് വീട്ടിൽ വിളിച്ചിരുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മാർക്ക് കുറഞ്ഞാലും പപ്പ അടിക്കുമായിരുന്നു. ഞാൻ അക്കാദമിക്കലി ഉയർന്ന് വരണമെന്ന് പപ്പയ്ക്ക് ആ​ഗ്രഹമുണ്ടായിരുന്നു. പല കാര്യങ്ങളിലും പപ്പയെ മിസ് ചെയ്യാറുണ്ട്.

പപ്പയുടെ മരണശേഷം അമ്മ വീണ്ടും വിവാഹം ചെയ്തു. പക്ഷെ പുള്ളിക്കും അധികകാലം ആയുസുണ്ടായിരുന്നില്ല. അച്ഛന്റെ സ്നേഹം ഒരുപാട് കിട്ടിയിട്ടില്ലെന്നും അഭിനയത്തോട് താൽപര്യം വന്ന വഴികളെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X