'മെയ് 22 എന്റെ ബി​ഗ് ഡെ... മറക്കാതെ എല്ലാവരും വരണം....'; ബ്രൈഡൽ‌ ലുക്കിൽ സന്തോഷ വാർത്തയുമായി ലക്ഷ്മി നക്ഷത്ര!

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ സുന്ദരിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്ന പരിചിത മുഖം. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലാണ് ലക്ഷ്മിയുടെ വീട്. അച്ഛന് ദോഹയിലായിരുന്നു ജോലി. അവിടെയും നാട്ടിലുമായിട്ടായിരുന്നു ലക്ഷ്മിയുടെ കുട്ടിക്കാലം. തൃശ്ശൂരിലെ ഒരു ലോക്കല്‍ ചാനലില്‍ ലൈവ് മ്യൂസിക് പ്രോഗ്രാം അവതരിപ്പിച്ചാണ് തുടക്കം.

പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ റേഡിയോ ജോക്കിയായി. അതുകഴിഞ്ഞ് ഡ്യൂ ഡ്രോപ്സിലെത്തി. കൈരളി ടി.വിയുടെ പട്ടുറുമാലിലേക്കാണ് പിന്നെയെത്തുന്നത്. ശേഷം കുറച്ചുകാലം ഏഷ്യാനെറ്റിലുണ്ടായിരുന്നു. കൂടുതലും അവതരിപ്പിച്ചത് സംഗീത പരിപാടികളായിരുന്നു.

ഫ്ളവേഴ്സ് ടി.വിയുടെ സ്റ്റാര്‍ മാജിക്കില്‍ എത്തിയപ്പോള്‍ കുടുംബപ്രേക്ഷകര്‍ കൂടുതലായി അറിഞ്ഞുതുടങ്ങി. ലക്ഷ്മിയെ കാണാൻ വേണ്ടി മാത്രം സ്റ്റാർ മാജിക്ക് കാണുന്നവർ വരെയുണ്ട്. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും ലക്ഷ്മി നക്ഷത്രയ്ക്ക് സ്വന്തമായുണ്ട്. നിരവധി വിശേഷങ്ങൾ ലക്ഷ്മി പങ്കുവെക്കുന്നതും ഈ യുട്യൂബ് ചാനൽ വഴിയാണ്.

Lakshmi Nakshathra

ഇപ്പോഴിത തന്റെ ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ച് സംസാരിച്ച് ലക്ഷ്മി നക്ഷത്ര യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. 'മെയ് 22 എന്റെ ബി​ഗ് ഡെ... മറക്കാതെ എല്ലാവരും വരണം....' എന്ന തലക്കെട്ട് നൽകിയാണ് ലക്ഷ്മി വീ‍ഡിയോ പങ്കുവെച്ചിരിക്കുന്നത്. കല്യാണ വേഷത്തില്‍ നില്‍ക്കുന്ന തംപ് ഇമേജും ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

അവതാരിക എന്നതിലുപരിയായി ചെറിയ ഷോർട്ട് ഫിലിമുകളിലും പരസ്യങ്ങളിലും ലക്ഷ്മി നക്ഷത്ര അഭിനയിക്കാറുണ്ട്. ലക്ഷ്മിയുടെ പുതിയ വീഡിയോ കണ്ടതോടെ ആരാധകരും സ്ഥിരം പ്രേക്ഷകരും ആകെ കൺഫ്യൂഷനിലായി. ‌‌‌‌‌

പെട്ടന്ന് കാണുമ്പോൾ ലക്ഷ്മിയുടെ വിവാഹമാണോയെന്ന് തോന്നിപ്പോകും. അല്ലെങ്കില്‍ കല്യാണത്തെ കുറിച്ചുള്ള എന്തോ കാര്യമാണ് താരം പറയാന്‍ വരുന്നതെന്ന് തോന്നും. എന്നാൽ സംഭവം ഇതൊന്നുമായിരുന്നില്ല. വിവാഹമോ വിവാഹം സംബന്ധിച്ച കാര്യങ്ങളുമായോ ലക്ഷ്മിയുടെ പുതിയ വീഡിയോയ്ക്ക് ബന്ധമില്ല.

ഒരു ജ്വല്ലറി പരസ്യത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവറാണ് പുതിയ വീഡിയോയില്‍ കാണിക്കുന്നത്. മെയ് 22ന് ആണ് ഈ ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം. അത് എങ്ങിനെയാണ് ലക്ഷ്മി നക്ഷത്രയുടെ ജീവിതത്തിലെ വലിയ ദിവസം ആകുന്നത് എന്ന സംശയത്തിലാണ് ആരാധകർ. ഏറെ ആ​ഗ്രഹിച്ചിരുന്ന അവസരം കിട്ടിയതിന്റെ സന്തോഷമാകാം ലക്ഷ്മിക്കെന്നാണ് മറ്റ് ചിലർ വീഡിയോ കണ്ട് പറയുന്നത്.

Lakshmi Nakshathra

അമ്മയാണ് ലക്ഷ്മിക്കൊപ്പം ഷൂട്ടിന് ഒപ്പം വന്നത്. ജ്വല്ലറി പരസ്യത്തിന് വേണ്ടി ഒന്ന് ബ്രൈഡൽ ലുക്കും മറ്റൊന്ന് ഡയമണ്ട് ആഭരണങ്ങൾ അണിഞ്ഞ് വെസ്റ്റേൺ‌ ലുക്കിലുമാണ് ലക്ഷ്മി നക്ഷത്ര എത്തിയത്. രണ്ട് ലുക്കിലും ലക്ഷ്മി അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ഷൂട്ട് ഉള്ള ദിവസം ലക്ഷ്മിയുടെ ഒരു ദിവസം എങ്ങിനെയാണെന്നതും വീഡിയോയില്‍ കാണാം.

പുലര്‍ച്ചെ നാലെ മുക്കാലിന് ഉണര്‍ന്ന് റെഡിയായി സെറ്റില്‍ എത്തും. ആറര മണിയോടെ സെറ്റില്‍ എത്തി. പിന്നീട് മാറി മാറി മേക്കപ്പും കോസ്റ്റ്യൂമും ഓര്‍ണമെന്റ്‌സും എല്ലാം മാറ്റി മണിക്കൂറുകള്‍ നീണ്ട ഷൂട്ടിങ്. വൈകിട്ട് ഏഴര മണിയോളം ഷൂട്ടിങ് ഉണ്ടായിരുന്നു.

ചിലർ യുട്യൂബ് വീഡിയോ കൃത്യമായ ഇടവേളകളിൽ പങ്കുവെക്കാത്തതിന്റെ പരിഭവവും ലക്ഷ്മിയോട് പങ്കുവെച്ചു. ഒരിക്കൽ വളരെ കയറിയിട്ടുള്ള തന്റെ നെറ്റി കിട്ടിയത് പഴയ സിനിമാ നടനായ ശങ്കരാടിയില്‍ നിന്നാണെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ശങ്കരാടി ലക്ഷ്മിയുടെ അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയില്‍ ഹൗസ് എന്നാണെന്നും ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ആളുകള്‍ ശങ്കരാടി നെറ്റിയെന്നാണ് തന്‍റെ നെറ്റിയെക്കുറിച്ച് പറയാറെന്നും ലക്ഷ്മി മുമ്പ് പറഞ്ഞിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X