കാമുകനോടൊപ്പം യൂറോപ്പില്‍ വെക്കേഷന്‍ ആഘോഷിച്ച് രഞ്ജിനി ഹരിദാസ്; ചിത്രങ്ങള്‍ വൈറല്‍

അവതാരകയായും അഭിനേത്രിയായും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് മലയാളം മിനിസ്‌ക്രീനില്‍ തന്റേതായ ഇടം കണ്ടെത്താന്‍ രഞ്ജിനിക്ക് കഴിഞ്ഞിട്ടുണ്ട്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്റ്റാര്‍ സിങ്ങര്‍ എന്ന സംഗീത പരിപാടിയിലൂടെയാണ് രഞ്ജിനി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. പിന്നീട് ബിഗ് ബോസ് സീസണ്‍ ഒന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജിനി ഹരിദാസ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും രഞ്ജിനിക്കുണ്ട്. തന്റെ പുത്തന്‍ വിശേഷങ്ങളെല്ലാം രഞ്ജിനി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കാമുകനും അടുത്ത സുഹൃത്തുമായ ശരത് പുളിമൂടിനൊപ്പം വെക്കേഷന് പോയ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.

വെക്കേഷന്‍ ചിത്രങ്ങള്‍

രഞ്ജിനിയുടെ പ്രണയം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 16 വര്‍ഷമായി തന്റെ സുഹൃത്തായിരുന്ന ശരത്തുമായിട്ടാണ് താന്‍ പ്രണയത്തില്‍ ആയതെന്ന് രഞ്ജിനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കാമുകനൊപ്പമുള്ള വിനോദയാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കുകയാണ് താരം.

ശരത് പുളിമൂടിനൊപ്പമുള്ള യൂറോപ്യന്‍ ട്രിപ്പിന്റെ ചിത്രങ്ങളാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. നെതര്‍ലന്റ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ഇടങ്ങളില്‍ ഇരുവരുമൊരുമിച്ച് യാത്ര പോയിരുന്നു. ഇവിടെ നിന്നുള്ള നയന മനോഹരമായ പശ്ചാത്തലത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്. തുലിപ് പൂക്കള്‍ക്കിടില്‍ ശരത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ അതിമനോഹരമായി തന്നെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

പ്രണയം

കോവിഡ് കാലത്താണ് തന്റെ പ്രണയം രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തിയത്. ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാമുകന്‍ ശരത് പുളിമൂടിനെക്കുറിച്ച് രഞ്ജിനി മനസ്സു തുറന്നത്.

16 വര്‍ഷമായി ശരത്തിനെ പരിചയമുണ്ട് രഞ്ജിനിക്ക്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിള്‍ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നാണ് രഞ്ജിനി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ശരത്തുമായുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ രഞ്ജിനി പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവരുമൊന്നിച്ചുള്ള പ്രണയം രണ്ട് വര്‍ഷം പിന്നിട്ടതായി രഞ്ജിനി കഴിഞ്ഞ വാലന്റൈന്‍ ദിനത്തില്‍ ആരോധകരെ അറിയിച്ചിരുന്നു. ബിസിനസുകാരനാണ് രഞ്ജിനിയുടെ കാമുകൻ ശരത്ത് പുളിമൂട്.

രഞ്ജിനി ഹരിദാസ്

2000-ല്‍ നടന്ന മിസ് കേരള സൗന്ദര്യ മത്സരത്തിലെ വിജയിയായിരുന്നു രഞ്ജിനി ഹരിദാസ്. സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങിയ ശേഷമാണ് താന്‍ ബോള്‍ഡായതെന്ന് രഞ്ജിനി പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അവതാരക വേഷത്തില്‍ മാത്രമല്ല ഗായികയായും അഭിനേത്രിയായും രഞ്ജിനി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ചൈനടൗണ്‍, തത്സമയം ഒരു പെണ്‍കുട്ടി, എന്‍ട്രി എന്നിവയാണ് രഞ്ജിനി അഭിനയിച്ച സിനിമകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X