'ഒരു കാലത്ത് ഞാൻ സീരിയസായിട്ടുള്ള ജേണലിസ്റ്റായിരുന്നു, കരൺ ജോ​ഹറിന്റെ ചോദ്യങ്ങൾ ആളുകൾ ആസ്വദിക്കുന്നു'; വീണ!

സിനിമ-സീരിയൽ താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ളവരാണ് അവതാരകർ. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ആരാധകരെയാണ് ഇത്തരത്തിലുള്ള അവതാരകർ സ്വന്തമാകുന്നത്. അത്തരത്തിൽ ഓൺലൈൻ ചാനലുകളിലൂടെ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ സെലിബ്രിറ്റി അവതാരകയാണ് വീണ മുകുന്ദൻ. ഇതിനകം ഒരുപാട് സിനിമ താരങ്ങളുടെ ഇന്റർവ്യൂ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുവാനും താരത്തിന് സാധിച്ചു. ബിഹൈന്റ് വുഡ്‌സ് എന്ന ഓൺലൈൻ ചാനലിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് വീണയ്ക്ക്. ഇതിനടയിൽ ഒരു സെലിബ്രിറ്റി ഇന്റർവ്യു കാരണം സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു വെക്തി കൂടിയാണ് വീണ. യുവ നടൻ ശ്രീനാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷൻ സമയത്താണ് താരം അവതാരകയോട് മോശമായ രീതിയിൽ പെരുമാറിയത്.

Veena Mukundan

ഈ സംഭവം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായിരുന്നു. വ്യത്യസ്‌തമായി അവതരണ രീതിയും ശബ്ദവും തന്നെയാണ് താരത്തെ ഈ മേഖലയിൽ സജീവമാകുന്നത്. ഇതിനകം ഒരുപാട് വമ്പൻ താരങ്ങളെ വീണ ഇന്റർവ്യു ചെയിതിട്ടുണ്ട്. കൂടാതെ മോഡലിങ്ങിലും സജീവമാണ് താരം. അവതാരകയായി തിളങ്ങിയ ശേഷമാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുന്നത്.

ഇൻസ്റ്റഗ്രാമിൽ മാത്രം ഇപ്പോൾ താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്. പലരെയും പോലെ മീഡിയ രംഗത്ത് ഒരു അവതാരകയായി മാറി അതിലൊതുങ്ങുകയല്ല വീണ ചെയ്തത്. തന്റേതായ രീതിയില്‍ ഇന്റര്‍വ്യു സംവിധാനത്തെ മൊത്തത്തില്‍ പൊളിച്ചടുക്കുകയാണ് ചെയ്തത്. അവിടെയും മലയാളികളുടെ കല്ലുകടികള്‍ വീണയ്ക്ക് നേരെയുണ്ടായി.

പക്ഷെ നിശ്ചയദാര്‍ഢ്യവും താന്‍ ചെയ്യുന്നതിലെ ശരിയും വീണയെ മുന്നോട്ട് നയിച്ചു കൊണ്ടിരുന്നു. ഐസ് ബ്രേക്ക് വിത്ത് വീണ എന്ന പരിപാടിയാണ് വീണയെ ജനപ്രിയമാക്കിയത്. അടുത്ത കാലത്തായി താരത്തെ ബിഹൈന്റ് വുഡ്‌സ് ചാനലിൽ കാണാറില്ല. താൻ ബിഹൈന്റ് വുഡ്‌സിൽ നിന്നും ഇറങ്ങിയതിന് പിന്നിലെ കാരണവും തനിക്ക് നേരെയുണ്ടാകുന്ന വിമർശനങ്ങളെ കുറിച്ചും ആദ്യമായി കൃത്യമായി മറുപടി നൽകിയിരിക്കുകയാണ് താരം.

വീണയുടെ പുതിയ സംരംഭമായ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലാണ് വർഷങ്ങളായി കേൾക്കുന്ന ചില വിമർശനങ്ങൾക്ക് വീണ മറുപടി നൽകിയത്. 'എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആ​ഗ്രഹത്തിന്റെ പുറത്താണ് ബിഹൈന്റ് വുഡ്‌സിൽ നിന്നും ഇറങ്ങി സ്വന്തം യുട്യൂബ് ചാനൽ തുടങ്ങിയത്.'

Veena Mukundan

'സെന്റ് തെരേസാസ് കോളജിൽ നിന്നും ബിഎ കമ്യൂണിക്കേറ്റീവ് ഇം​ഗ്ലീഷ് പഠിച്ചിറങ്ങിയ ശേഷം ഞാൻ എംഎ കമ്യൂണിക്കേറ്റീവ് പഠിക്കാനായി മദ്രാസ് ക്രിസ്ത്യൻ കോളജിൽ ചേർന്നു. അവിടെ നിന്നും പാസ് ഔട്ടായശേഷം എനിക്ക് ആദ്യം കിട്ടിയ ജോലി ദുരദർശനിൽ ജേണലിസ്റ്റായിട്ടാണ്. പിന്നീട് 2013 മുതൽ 2019 വരെ വാർത്ത വായന അടക്കം ചെയ്യുന്ന ഒരു സീരിയസ് ജേണലിസ്റ്റായിരുന്നു ഞാൻ.'

'ശേഷമാണ് ബിഹൈൻവുഡ്സിലേക്ക് എത്തിയത്. അനു സിത്താരയാണ് ഞാൻ ആദ്യമായി ഇന്റർവ്യൂ ചെയ്ത സെലിബ്രിറ്റി. പെട്ടന്ന് ചിരി വരുന്ന കൂട്ടത്തിലാണ് ഞാൻ. അധികം ബലംപിടിച്ച് ഇരിക്കാറില്ല. പിന്നെ ചിരി ആരോ​ഗ്യത്തിന് നല്ലതാണ്. ആളുകളുടെ ദേഹത്ത് മനപൂർവം തൊടാറില്ല. ഒരു ഫ്ലോയിൽ സംഭവിച്ച് പോകുന്നതാണ്. നെ​ഗറ്റീവ് കമന്റ് കണ്ട് ഈ പരിപാടി നിർത്തണമെന്ന് എനിക്ക് തോന്നിയിട്ടില്ല.'

'എന്നെ സംബന്ധിച്ച് വ്യൂവർഷിപ്പാണ് പ്രധാനം. എല്ലാവരും നമ്മളെ സ്നേഹിക്കണമെന്ന് നമുക്ക് പറയാൻ പറ്റില്ല. ദൂർദർശനിൽ ആയിരുന്നപ്പോൾ സീരിയസ് ഇന്റർവ്യൂകൾ ഞാൻ ചെയ്തിട്ടുണ്ട്. അൾട്രാ സീരിയസ് ഇന്റർവ്യൂ എടുക്കാൻ എനിക്ക് അറിയാം. പക്ഷെ വെറൈറ്റി പിടിച്ച് പോകാനാണ് എനിക്ക് ഇഷ്ടം. അൾട്രാ സീരിയസ് ഇന്റർവ്യൂ കാണാൻ ആളുകൾ കുറവാണ്.'

'ആർട്ടിസ്റ്റുകളോട് പേഴ്സണൽ ചോദ്യം ചോദിക്കുന്നതിന് ഏറെ വിമർശനം കേട്ടിട്ടുണ്ട്. പക്ഷെ കരൺ ജോഹർ താരങ്ങളോട് പേഴ്സണൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് ആളുകൾ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഇരട്ടത്താപ്പായാണ് തോന്നിയതെന്നാണ്', വീണ മുകുന്ദൻ പറഞ്ഞത്.

More from Filmibeat

Read more about: anchor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X