'കല്യാണം വേണ്ടായിരുന്നുവെന്ന് തോന്നി, ഇന്ന് കാശുണ്ടെങ്കിൽ നാളെ ഉണ്ടാവില്ല'; വിവാഹത്തെ കുറിച്ച് നിഖിലും രമ്യയും
ആങ്കറിങ്ങിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് നിഖിലും രമ്യയും. ഗായകനാണെങ്കിലും മികച്ചൊരു അവതാരകന്‍ കൂടിയാണ് താനെന്ന് നിഖില്‍ നേരത്തെ തന്നെ തെളിയിച്ചിരുന്നു. സിങ് ആന്‍ഡ് വിന്‍ പരിപാടിയില്‍ നിമ്മിയായിരുന്നു നിഖിലൊപ്പമുണ്ടായിരുന്നത്. ഇവരായിരിക്കും വിവാഹിതരാവുന്നതെന്നായിരുന്നു എല്ലാവരും കരുതിയത്.
എന്നാല്‍ അതിനിടയിലാണ് രമ്യയും നിഖിലും പ്രണയത്തിലായതും വിവാഹം ചെയ്യാനായി തീരുമാനിച്ചത്. ദുബായ് എന്ന ചിത്രത്തിലൂടെയായിരുന്നു നിഖില്‍ പിന്നണിഗാനരംഗത്തേക്ക് എത്തിയത്.
വിവാഹത്തിന് ശേഷം കുടുംബസമേതമായി സെറ്റിലായതും ദുബായിരുന്നു. പാട്ടും ഡാന്‍സുമൊക്കെയായി ദുബായില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയിരുന്നു. അത് ആസ്വദിക്കും മുമ്പാണ് കൊവിഡ് വന്നത്. അതോടെ അത് പൂട്ടി. ആങ്കറിങ്ങ് എന്ന് പറഞ്ഞാല്‍ ഒരുകാലത്ത് രമ്യയായിരുന്നു. സാരിയൊക്കെയണിഞ്ഞ് മലയാളത്തനിമയോടെയാണ് രമ്യ എത്താറുള്ളത്.
ആങ്കറിങ്ങിലേക്ക് ആഗ്രഹിച്ച് വന്നയാളല്ലെന്നും സാഹചര്യങ്ങളുടെ നിര്‍ബന്ധം കാരണം വന്നതാണെന്നും പിന്നെ ചെയ്ത് തുടങ്ങിയപ്പോള്‍ അത് ഇഷ്ടമായെന്നായിരുന്നു എന്നാണ് മുമ്പൊരിക്കൽ രമ്യ പറഞ്ഞത്.

അവതാരകയായി മുന്നേറിയിരുന്ന സമയത്ത് നിരവധി സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. വിവാഹ ശേഷവും അഭിനയിക്കാനുള്ള ക്ഷണമുണ്ടായിരുന്നു. അഭിനയിക്കണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. അതേക്കുറിച്ചൊന്നും ഗൗരവകരമായി ആലോചിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞിട്ടുണ്ട്.
ഇരുവർക്കും ഒരു മകളാണുള്ളത്. ഇപ്പോഴിത ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചും മകളെ കുറിച്ചുമെല്ലാം രമ്യയും നിഖിലും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

'കല്യാണമെ വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. കല്യാണം കഴിച്ച ആരോട് ചോദിച്ചാലും അവർ പറയും. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ആ തോന്നൽ വരും. പക്ഷെ പ്രേമിച്ചുകൊണ്ടിരിക്കുമ്പോൾ എന്തായാലും കെട്ടിയിട്ടെ അടങ്ങുവെന്നുള്ളൊരു ചിന്തയായിരിക്കും.'
'നിഖിലേട്ടൻ ഭയങ്കര ട്രെഡീഷണലാണ്. മകൾ അച്ഛനോടാണ് അറ്റാച്ച്മെന്റ് കൂടും. മകളുടെ മുമ്പിൽ നിഖിൽ നല്ല അനുസരണയുള്ള കുട്ടിയാണ്. നിഖിലിന്റെ ഒരു നമ്പറും മകൾക്ക് മുമ്പിൽ നടക്കില്ല. സഹോദരങ്ങളില്ലാത്തതിൽ മകൾക്ക് ഭയങ്കര വിഷമമാണ്.'

'അടുത്തിടെ അവൾ അവളുടെ സുഹൃത്തുക്കളോട് പറയുന്നത് കേട്ടു അവൾക്ക് സഹോദരങ്ങളില്ല. അതുകൊണ്ട് അവളുടെ അപ്പയാണ് അവളുടെ സഹോദരനെന്ന്. ഒട്ടും പ്രിപ്പേഡ് അല്ലാതെ പ്രോഗ്രം ചെയ്യാറില്ല.'
'ലൈഫിൽ വന്ന അവസരങ്ങൾ ഞാനും നിഖിലും വേണ്ട വിധം ഉപയോഗിച്ചിട്ടില്ല. നിഖിലേട്ടൻ റൊമാന്റിക്കല്ല. കുറച്ചൊക്കെ എക്സ്പ്രസീവാകമല്ലോ. അതുപോലും നിഖിൽ ചെയ്യില്ല.' രമ്യ പറഞ്ഞു. 'ഞാൻ മാരീഡ് മാൻ മെറ്റീരിയലല്ല. എനിക്ക് ഇന്ന് കാശുണ്ടെങ്കിൽ നാളെ ഉണ്ടാവില്ല.'

'എന്റെ ലൈഫിൽ ഒരുപാട് അപ്പ്സ് ആന്റ് ഡൗൺസ് ഉണ്ടായിട്ടുണ്ട്. അതിലെല്ലാം രമ്യ ഒരുപാട് അനുഭവിക്കേണ്ടി വരികയും ചെയ്യും. മകൾക്ക് മുന്നിലാണ് ഞാൻ തോറ്റുകൊടുക്കുന്നത്. എന്തെങ്കിലും അടുത്തുകൂടെ പോയാൽ വരെ രമ്യ പിണങ്ങും.'
'മൂന്ന് ദിവസമൊക്കെ മുഖം വീർപ്പിച്ച് നടക്കും. നിസാര കാര്യത്തിനായിരിക്കും മൂന്ന് നാല് ദിവസം നീളുന്ന രമ്യയുടെ പിണക്കം. പെട്ടന്ന് കയറി പാടാൻ പറയുമ്പോൾ പാടാൻ കഴിയാതെ വന്നിട്ടുണ്ട്. ഞാൻ ആങ്കർ അല്ല. ആ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തി വിളിക്കുന്നത് തന്നെ നാണക്കേടാണ്. കടിച്ചാൽ പൊട്ടാത്ത വാക്കൊന്നും പറയാൻ എനിക്ക് പറ്റില്ല.'

'രമ്യ ഭയങ്കര പൈങ്കിളിയാ...ഞാൻ പൈങ്കിളി അല്ല. സ്ഥിര വരുമാനം ഇല്ലാത്തത് ചിലപ്പോഴൊക്കെ വിഷമിപ്പിച്ചിട്ടുണ്ട്. എന്റെ പ്രൊഫഷൻ എനിക്കിഷ്ടമാണെങ്കിലും ചിലപ്പോഴൊക്കെ തകർച്ചകൾ വരും' നിഖിൽ പറഞ്ഞു. 'രമ്യ നല്ല ബോള്‍ഡാണ് അവളെ അങ്ങനെയാണ് വളര്‍ത്തിയിട്ടുള്ളത്. ഞാനില്ലാതെയും അവള്‍ മോളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളുമെല്ലാം ചെയ്യാറുണ്ട്.'
'ഷോസൊക്കെ ചെയ്ത് രമ്യയെ നേരത്തെ പരിചയമുണ്ട്. ഞങ്ങളും ഒന്നിച്ച് ഷോ ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അപ്പോഴാണ് ഇവള്‍ എനിക്ക് പറ്റിയ ആളാണെന്ന് മനസിലായത്' എന്നാണ് പ്രണയത്തിലായതിനെ കുറിച്ച് സംസാരിച്ച് നിഖിൽ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications











