Just In
- 6 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 7 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 7 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 8 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൈ പ്രൊഫൈല്‍ വിവാഹമോചനങ്ങള്‍
ഒന്നിലേറെ പ്രണയങ്ങളും വിവാഹങ്ങളുമൊന്നും ചലച്ചിത്രലോകത്ത് പുത്തരിയല്ല. ഇന്ത്യയിലാണെങ്കില്‍ മറ്റേത് ഭാഷയിലേക്കാളുമേറെ കോംപ്ലിക്കേറ്റഡായ ബന്ധങ്ങളുള്ളത് ബോളിവുഡിലാണ്. അതിശയം ജനിപ്പിക്കുന്ന പ്രണയങ്ങളും വിവാഹങ്ങളും ബന്ധങ്ങളുടെ തകര്‍ച്ചകളുമെല്ലാം എന്നും ബോളിവുഡിലുണ്ടാകാറുണ്ട്.
എന്നാല്‍ ഒന്നിലും ഉലഞ്ഞുപോകാതെ നില്ക്കുന്ന അപൂര്‍വ്വം ചില ബന്ധങ്ങളും ബോളിവുഡിലുണ്ട്. അക്കൂട്ടത്തില്‍ ഒന്നിനാണ് കഴിഞ്ഞ ദിവസം തിരശീലവീണിരിക്കുന്നത്. ഹൃത്തിക് റോഷനും ഭാര്യ സൂസൈന്‍ ഖാനും വേര്‍പിരിയുകയാണെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ബോളിവുഡിലെ താരങ്ങളില്ത്തന്നെ പലര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. പതിനേഴു വര്‍ഷം നീണ്ട ബന്ധമാണ് ഇല്ലാതായിരിക്കുന്നത്, അതും ബോളിവുഡിലെ ഗോള്‍ഡന്‍ കപ്പിള്‍ ഗണത്തില്‍പ്പെട്ടവര്‍. മനുഷ്യബന്ധങ്ങള്‍ എന്നും സങ്കീര്‍ണമാണെന്ന കാര്യം വെച്ച് നോക്കുമ്പോള്‍ ഇങ്ങനെയൊന്നും സംഭവിയ്ക്കുന്നതില്‍ അതിശയിക്കാനില്ല. പക്ഷേ ഹൃത്തിക്കും സൂസൈനും വേര്‍പിരിഞ്ഞത് തങ്ങള്‍ക്ക് വിശ്വസിക്കാനാവുന്നില്ലെന്നാണ് ഓരോരുത്തരും പറയുന്നത്.
ഇത്തരത്തിലുള്ള വമ്പന്‍ ബ്രേക്ക് അപ്പുകള്‍ ബോളിവുഡില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അവരില്‍ പലരും ഇന്ന് പുതിയ പങ്കാളികള്‍ക്കൊപ്പം ജീവിയ്ക്കുന്നു. അങ്ങനെ തകര്‍ന്ന ചില ബന്ധങ്ങള്‍ ഇതാ.

ഹൈ പ്രൊഫൈല്‍ വിവാഹമോചനങ്ങള്‍
1986 ഏപ്രില്‍ 16നായിരുന്നു അമീറിന്റെയും റീനയുടെയും വിവാഹം. മികച്ച താരദമ്പതികള്‍ എന്ന് പേരെടുത്ത ഇവര്‍ പിന്നീട് ഏവരെയും ഞെട്ടിച്ചുകൊണ്ട് 2002ല്‍ വിവാഹമോചിതരായി. ടെംപരമെന്റര് ഡിഫറന്‍സ് കാരണം ഒന്നിച്ചുപോകാന്‍ കഴിയാത്ത ഇവരെ പിരിയാന്‍ അനുവദിക്കുന്നുവെന്നായിരുന്നു വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്. അമീറിന് ഒരു സഹനടിയുമായുള്ള ബന്ധമാണ് ബന്ധം തകരാന്‍ കാരണമെന്ന് ചില ഗോസിപ്പുകള്‍ വന്നിരുന്നു. അമീറിനും റീനയ്ക്കും ജുനൈദ്, ഐറ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പിന്നീട് അമീര്‍ ഖാന് കിരണ്‍ റാവുവിനെ വിവാഹംകഴിച്ചു.

ഹൈ പ്രൊഫൈല്‍ വിവാഹമോചനങ്ങള്‍
ബോളിവിഡിലെ മറ്റൊരു ഹൈപ്രൊഫൈല്‍ ബ്രേക്കപ്പായിരുന്നു രാജേഷ് -ഡിംപിള്‍ ദമ്പതികളുടേത്. 1973ലാണ് ഇവര്‍ വിവാഹിതരായത്. 1980ല്‍ത്തന്നെ അസ്വാരസ്വം തുടങ്ങിയിരുന്നു ഇവരുടെബന്ധത്തില്. പിന്നീട് കുട്ടികള്‍ക്കായി സ്വത്തം ഭാഗം വെയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ കാരണം വിവാഹമോചന നടപടികള്‍ നീണ്ടുപോയി. 1984ലാണ് ഇവര്ഔദ്യോഗികമായി വിവാഹമോചനം നേടിയത്.

ഹൈ പ്രൊഫൈല്‍ വിവാഹമോചനങ്ങള്‍
1991ലായിരുന്നു സെയ്ഫ് അലി ഖാന് പതിമൂന്ന് വയസിന് മുതിര്‍ന്ന അമൃത സിങിനെ വിവാഹംകഴിച്ചത്. പതിമൂന്ന് വര്‍ഷം നീണ്ടുനിന്ന ബന്ധം തകര്‍ന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. 2004ലാണ് ഇവര്‍ വിവാഹമോചിതരായത്. ഇറ്റാലിയന്‍ മോഡലായ റോസ കാറ്റലാനോയുമായി സെയ്ഫിന് ബന്ധമുണ്ടെന്നുള്ള വാര്‍ത്ത വന്നതില്പ്പിന്നെയായിരുന്നു വിവാഹമോചനം.

ഹൈ പ്രൊഫൈല്‍ വിവാഹമോചനങ്ങള്‍
1999ലെ വാലന്റൈന്‍സ് ഡേയിലായിരുന്നു സഞ്ജയ് റിയ വിവാഹം നടന്നത്. 2002ല്‍ത്തന്നെ ഇവര്‍ പിരിയാന്‍ തീരുമാനിയ്ക്കുകയായിരുന്നു. സഞ്ജയ് ദത്ത് കരിയറുമായി ബന്ധപ്പെട്ട് തിരക്കിലായതോടെ റിയ ഒറ്റപ്പെടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ആര്‍ട് ഓഫ് ലിവിങില്‍ ആശ്വാസം കണ്ടെത്തിയ റിയ പിന്നീട് വിവാഹമോചനം തേടുകയായിരുന്നു.

ഹൈ പ്രൊഫൈല്‍ വിവാഹമോചനങ്ങള്‍
ഒരുകാലത്ത് ബോളിവുഡിന്റെ നമ്പര്‍ വണ്‍ താരമായിരുന്ന കരിഷ്മയുടെ വിവാഹമോചനവും ബോളിവുഡിന് വലിയ ഷോക്കായിരുന്നു. വിവാഹംകഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ രണ്ടുപേരും പിരിയാന്‍ തീരുമാനിയ്ക്കുകായിരുന്നു. ആദ്യകുട്ടിയുടെ ജനനശേഷം വേറിട്ടുതാമസിച്ച ഇവര്‍ പിന്നീട് 2010ല്‍ വീണ്ടും ഒന്നിച്ചു. പിന്നീട് രണ്ടാമത്തെ കുട്ടി ജനിച്ചതിന് ശേഷം വീണ്ടും പ്രശ്നങ്ങളുണ്ടാവുകയും പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങുകയുമായിരുന്നു.

ഹൈ പ്രൊഫൈല്‍ വിവാഹമോചനങ്ങള്‍
2010ജൂണിലായരുന്നു മനീഷയും ബിസിനസുകാരന് സാമ്രാട്ട് ദഹായിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹംകഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോഴാണ് വേര്‍പിരിയുകയാണെന്ന് മനീഷ അറിയിച്ചത്. ഭര്‍ത്താവ് തന്റെ ശുത്രുവായി മാറിയെന്നും അതുകൊണ്ട് ബന്ധം അവസാനിപ്പിക്കുകയാണെന്നും മനീഷ ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്.

ഹൈ പ്രൊഫൈല്‍ വിവാഹമോചനങ്ങള്‍
ഏറെ ബന്ധങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള താരമാണ് കമല്‍ ഹസന്. പക്ഷേ സരികയുമായുള്ള കമലിന്റെ ബന്ധം ഏറെനാള്‍ നീണ്ടിരുന്നു. എന്നാല്‍ സരികയ്ക്ക് ഒരു അപകടം പറ്റിയതിന് പിന്നാലെയാണ് രണ്ടുപേരും പിരിയാന്‍ പോവുകയാണെന്ന് വാര്‍ത്ത വന്നത്. ഇതിന് പിന്നാലെ കമല്‍ ഗൗതമായുമായി ലിവ് ഇന്‍ ബന്ധം തുടങ്ങിയിരുന്നു. 2002ലാണ് സരിക കമലില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. 2004ല്‍ ഇവര്വിവാഹമോചിതരായി.

ഹൈ പ്രൊഫൈല്‍ വിവാഹമോചനങ്ങള്‍
കുറച്ചുനാളുകള്ക്കുമുമ്പുതന്നെ കല്കിയും അനുരാഗും നല്ലരസത്തിലല്ലെന്നും കല്കി മറ്റൊരാളുമായിഡേറ്റിങ്ങിലാണെന്നും വാര്‍ത്തകള്‍വന്നിരുന്നു. അധികം താമസിയാതെ രണ്ടുപേരും തങ്ങള്‍ പിരിയുകയാണെന്നകാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ഔദ്യോഗികമായി വിവാഹമോചനം തേടുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹൈ പ്രൊഫൈല്‍ വിവാഹമോചനങ്ങള്‍
ഹൃത്തിക്കിന്റെയും സൂസൈന്റെയും ബന്ധത്തിന് എന്താണ് പറ്റിയതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരാധകരും സുഹൃത്തുക്കളും ഈ വാര്‍ത്തയുണ്ടാക്കിയ വേദനയില്‍ നിന്നും മോചിതരായിട്ടില്ല. ഇവര്‍ വീണ്ടും ഒന്നിയ്ക്കണമെന്നാണ് സുഹൃത്തുക്കളും ആരാധകരുമെല്ലാം പറയുന്നത്.