മഞ്ജു വാര്യര്‍ സാരി ഉടുത്ത് വരുമ്പോള്‍ നല്ല ഭംഗിയുണ്ടാകും; മമ്മൂട്ടിയാണ് ഏറ്റവും സുന്ദരന്‍, സമീറ സനീഷ്
സൂപ്പര്‍ താരങ്ങള്‍ക്ക് കിടിലന്‍ കോസ്റ്റിയൂം നല്‍കി പ്രശസ്തിയിലേക്ക് എത്തിയ കോസ്റ്റിയൂം ഡിസൈനറാണ് സമീറ സനീഷ്. മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ വരെ സമീറയുടെ കോസ്റ്റിയുമില്‍ തിളങ്ങിയിട്ടുണ്ട്. തന്റെ കരിയറിനെ കുറിച്ചും പ്രമുഖ താരങ്ങള്‍ക്ക് സിനിമയിലേക്കുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുമൊക്കെ മനസ് തുറന്ന് സംസാരിക്കുകയാണ് സമീറയിപ്പോള്‍
'ചില ആര്‍ട്ടിസ്റ്റുകള്‍ക്ക് കോസ്റ്റിയൂംസ് നല്‍കിയാല്‍ നമ്മള്‍ വിചാരിക്കുന്നതിന് അപ്പുറം അവരത് നന്നായി അണിയാറുണ്ട്. മഞ്ജു വാര്യരുടെ കാര്യം പറയുകയാണെങ്കില്‍ പ്രത്യേകിച്ച് സാരിയൊക്കെ ഉടുത്തുള്ള കഥാപാത്രങ്ങളില്‍ സാരി അത്ര വലിയ സംഭവമൊന്നുമല്ലെങ്കില്‍ പോലും അവര്‍ ഉടുത്ത് വരുമ്പോള്‍ നല്ല ഭംഗിയുണ്ടാകും. ഹൗ ഓള്‍ഡ് ആര്‍ യു വിലെ മഞ്ജു വാര്യരുടെ സാരിയാണ് ഏറ്റവും വേഗം തയ്യാറാക്കി കൂടുതല്‍ പേരും സ്വീകരിച്ച വര്‍ക്ക്.
സാധാരണ കോട്ടന്‍ സാരികളാണ് അതൊക്കെ. മഞ്ജു വാര്യരുടെ തിരിച്ച് വരവ് എന്നതായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്. അതിന് വേണ്ടി കോസ്റ്റിയൂം ചെയ്യുമ്പോള്‍ എനിക്കിഷ്ടപ്പെട്ട കുറേ സാരികളും ഉപയോഗിച്ചിരുന്നു. പക്ഷേ അതൊക്കെ ഇത്ര വലിയ ഹിറ്റ് ആകുമെന്ന് അന്ന് ഓര്‍ത്തിരുന്നില്ല. കാരണം ചില ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ അതിലെ കോസ്റ്റിയൂംസ് ഹിറ്റ് ആകുമെന്ന് നമ്മള്‍ പ്രതീക്ഷിക്കും.

പക്ഷേ ചിലപ്പോള്‍ അതത്ര ശ്രദ്ധിക്കപ്പെടണമെന്നില്ല. തീരെ പ്രതീക്ഷിക്കാതെ ഹൗ ഓള്‍ഡ് ആര്‍ യു സാരികള്‍ ഹിറ്റ് ആയപ്പോള്‍ സന്തോഷം തോന്നി. ആ ചിത്രത്തിന് ശേഷം പര്‍ച്ചേസിങ്ങിനൊക്കെ പോകുമ്പോള്‍ ഹൗ ഓള്‍ഡ് ആര്‍ യു സാരികള്‍ നല്ല രീതിയില്‍ വിറ്റഴിക്കപ്പെടുന്നത് കണ്ട് ശരിക്കും അത്ഭുതപ്പെട്ടിട്ടുണ്ട്. താനൊരുക്കിയ വസ്ത്രങ്ങളില്‍ ഏറ്റവും സുന്ദരനായി കാണപ്പെട്ടിട്ടുള്ളത് മമ്മൂട്ടിയും സുന്ദരിയായത് മംമ്ത മോഹന്‍ദാസുമാണെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സമീറ പറയുന്നത്.
മമ്മൂക്കയ്‌ക്കൊപ്പം ഡാഡി കൂള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി വര്‍ക്ക് ചെയ്തത്. ആ സമയത്ത് നല്ല ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ നമുക്ക് വളരെ കൂള്‍ ആയി കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും സമീറ പറയുന്നു.


Click it and Unblock the Notifications