'ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയില്‍ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്'; ഗോപി സുന്ദര്‍!

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും തങ്ങളുടെ പുതിയ ജീവിതം ആഘോഷിക്കുകയാണ്. പ്രണയത്തിലായ ശേഷമുള്ള ഇരുവരുടേയും ആദ്യത്തെ ഓണമാണ് ആഘോഷിച്ചത്. അപ്രതീക്ഷിതമായിട്ടാണ് ഇരുവരും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചത്.

അതുകൊണ്ട് തന്നെ ഇരുവരും പെട്ടന്നുള്ള പ്രഖ്യാപനം എല്ലാവരേയും അത്ഭുതപ്പെടുത്തി. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകളാണ് ലോകമെന്ന് പറഞ്ഞ് കഴിയുകയായിരുന്നു അമൃത. അൃതയെ ഡിവോഴ്സ് ചെയ്ത ശേഷം ബാല അടുത്തിടെ രണ്ടാമതും വിവാ​ഹിതനായിരുന്നു.

ബാലയുമായുള്ള ബന്ധത്തിൽ ഒരു മകളാണ് അമൃതയ്ക്കുള്ളത്. ഗോപി സുന്ദറും വിവാഹിതനാണ്. ആ ബന്ധത്തിൽ രണ്ട് ആൺമക്കളും ​ഗോപി സുന്ദറിനുണ്ട്. പ്രിയ ​എന്നാണ് ​ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുടെ പേര്. പ്രിയയുമായി പിരിഞ്ഞ ശേഷം ​ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു ​ഗോപി സുന്ദർ.

പത്ത് വർഷത്തോളം ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. ശേഷമാണ് പിരിഞ്ഞത്. ​ഗോപി സുന്ദർ സം​ഗീതം നൽകിയ നിരവധി ​ഗാനങ്ങൾ അഭയ ഹിരൺമയി ആലപിച്ചിരുന്നു. ഇപ്പോൾ അമൃതയ്ക്കും കുടുംബത്തിനുമൊപ്പം ജീവിതം ആഘോഷിക്കുകയാണ് ​ഗോപി സുന്ദർ.

ദീപിക ബിക്കിനിയിട്ട് നിൽക്കുന്ന ഫോട്ടോ

ആദ്യത്തെ ഓണമായിരുന്നതിനാൽ ഇരുവരും ​അത് ​ഗംഭീരമാക്കി. ആദ്യത്തെ ഓണം ​ഗോപി സുന്ദറിനൊപ്പം സെലിബ്രേറ്റ് ചെയ്ത വിശേഷങ്ങൾ അമൃതയും അഭിരാമിയും അവരുടെ യുട്യൂബ് ചാനലായ എജി വ്ലോ​ഗ്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അതിന്റെ വീഡിയോയും മൂവരും ചേർന്നുള്ള രസകരമായ സംഭാഷണത്തിന്റേയും വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഗോപി സുന്ദറിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് അമൃത സുരേഷിനോട് ചോദിച്ചപ്പോൾ അമൃത മറുപടി പറഞ്ഞത് ഇങ്ങനെയാണ്....

'എണ്ണയില്‍ വറുത്തത് ഒന്നും ചേട്ടന്‍ കഴിക്കില്ല ഡയറ്റിലാണ്. ബി പി കൂടിയപ്പോഴാണത്രെ ഡയറ്റ് ചെയ്യാം എന്ന തീരുമാനത്തില്‍ ഗോപി സുന്ദര്‍ എത്തിയത്' അമൃത പറഞ്ഞു.

അമൃതയിൽ നിന്നും പ്രതീക്ഷിക്കുന്നത്

'ഡോക്ടറെ കണ്ടപ്പോള്‍ ബിപി നന്നായി കൂടുന്നുണ്ട് ഒന്നുകില്‍ ജീവിത കാലം മുഴുവന്‍ ബിപിയുടെ മരുന്ന് കഴിക്കാം അല്ലെങ്കില്‍ ശരീരം ശ്രദ്ധിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. പെട്ടന്ന് കേട്ടപ്പോള്‍ എനിക്ക് പേടിയായി. എന്തായാലും ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കാന്‍ പറ്റില്ല.'

'അതുകൊണ്ട് ജീവിത രീതി മാറ്റാമെന്ന് കരുതി. ഡയറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു' ഗോപി സുന്ദര്‍ പറഞ്ഞു. 'ശ്രുതി ശുദ്ധമായി പാടാൻ കഴിയുന്ന ആളാണ് അമൃത. വണ്ടി ഓടിക്കുമ്പോഴാണ് അമൃത പാട്ട് പ്രാക്ടീസ് ചെയ്യുന്നത്' ഗോപി സുന്ദര്‍ പറഞ്ഞു.

ഞാൻ എന്നും ​ഗോപി സുന്ദർ ഫാനായിരുന്നു

'ഞാൻ എന്നും ​ഗോപി സുന്ദർ ഫാനായിരുന്നു. ​ഗോപി സുന്ദറിനൊപ്പം എളുപ്പം പാട്ട് പാടി തീരും. ഞാൻ പറ്റില്ലെന്ന് പറഞ്ഞാലും അദ്ദേഹം എന്നെ കൊണ്ട് പാട്ട് പാടിക്കും' അമൃത കൂട്ടിച്ചേർത്തു. അമൃതയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്ന് ചോദിച്ചപ്പോള്‍ അമൃതയ്ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം ഏതാണ് എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുചോദ്യം.

'എന്തും അമൃത കഴിക്കും. ഭക്ഷണ പ്രിയയാണ്. ഇപ്പോള്‍ കഴിപ്പ് കുറച്ച് കൂടുതലാണ്' ഗോപി സുന്ദര്‍ പറയുന്നു. അഞ്ചാറ് കിലോ വരെ കൂടിയെന്ന് അമൃതയും വെളിപ്പെടുത്തി. 'ദീപിക പദുക്കോണിനെ പോലൊരു ശരീരമാണ് അമൃതയില്‍ ഞാൻ പ്രതീക്ഷിക്കുന്നത്' ഗോപി സുന്ദര്‍ പറയുന്നു.

കരയുന്ന കുട്ടിക്കേ പാലുള്ളൂ

'നമുക്ക് ആവശ്യമുള്ളത് പറയണമല്ലോ.... കരയുന്ന കുട്ടിക്കേ പാലുള്ളൂ.. അതുകൊണ്ട് അമൃതയോട് എന്നും വണ്ണം കുറയ്ക്കാന്‍ പറയും' ദീപിക പദുക്കോണ്‍ ബിക്കിനി ഇട്ട് നില്‍ക്കുന്ന ഫോട്ടോ കാണിച്ച് ഗോപി സുന്ദര്‍ പറയും ഇതാണെന്റെ ആവശ്യം...

ഇതുപോലത്തെ ശരീരമാണ് വേണ്ടതെന്ന് അതിലും ഭേതം എന്റെ ഫോട്ടോ ദീപികയ്ക്ക് കാണിച്ച് കൊടുത്ത് തന്നെ പോലെ ആവാന്‍ പറയുന്നതാണെന്ന് അമൃത സുരേഷ് പറഞ്ഞു.

More from Filmibeat

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X