'ഞങ്ങളുടെ റിലേഷൻഷിപ്പ് ഭയങ്കര സുഖമുള്ളതല്ല, ഫൈറ്റുകളുണ്ട്, ഡിവോഴ്സിനുള്ള കാര്യങ്ങൾ ഇതൊക്കെ'; ജീവയും അപർണയും!

അവതാരകനായി തുടങ്ങി അഭിനേതാവായി മാറിയ താരമാണ് ജീവ ജോസഫ്. ജീവയെപ്പോലെ തന്നെ ജീവയുടെ ഭാര്യ അപർണയും എല്ലാവർക്കും സുപരിചിതയാണ്. ഏറെനാൾ അവതാരികയായി പ്രവർത്തിച്ച ശേഷമാണ് ക്യാബിൻ ക്രൂവായി അപർണയ്ക്ക് ജോലി ലഭിച്ചത്.

സോഷ്യൽ മീഡിയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനലും ഇരുവർക്കുമുണ്ട്. ഒരുപക്ഷെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സെലിബ്രിറ്റി കപ്പിൾ ജീവയും അപർണയും തന്നെയായിരിക്കും.

ഒരുമിച്ച് ജോലി ചെയ്തപ്പോൾ മുതൽ തുടങ്ങിയ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും ദാമ്പത്യ ജീവിതം കണ്ട് അത്തരത്തിൽ ഒരു ജീവിതം തങ്ങൾക്കും ലഭിച്ചിരുന്നെങ്കിലെന്ന് ആ​ഗ്രഹിക്കുന്ന നിരവധിപേരുണ്ട്.

അതിന് കാരണം ഇരുവരും എപ്പോഴും സോഷ്യൽമീഡിയയിലും മറ്റും പ്രത്യക്ഷപ്പെടുമ്പോൾ അതീവ സന്തോഷത്തിലാണ് എന്നതാണ്. എങ്ങനെ ഇത്രത്തോളം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്നു...? എന്നതടക്കമുള്ള ചോദ്യങ്ങളും ഇരുവർക്കും ലഭിക്കാറുണ്ട്.

Aparna Thomas And Jeeva

എന്നാൽ സ്വപ്നതുല്യമായ ജീവിതമൊന്നുമല്ല തങ്ങൾ നയിക്കുന്നതെന്നും വഴക്കും തർക്കങ്ങളും തങ്ങൾക്കിടയിലുമുണ്ടെന്നും ഐ ആം വിത്ത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജീവയും അപർണയും പറയുന്നു. തെറ്റ് ചെയ്‌താൽ അംഗീകരിച്ച് മുന്നോട്ട് പോകുന്നത് കൊണ്ടാണ് തങ്ങൾ ഇപ്പോഴും സന്തോഷത്തോടെ ഒരുമിച്ച് കഴിയുന്നതെന്നും ഇരുവരും പറയുന്നു.

തങ്ങളുടെ റിലേഷൻഷിപ്പ് ഭയങ്കര സ്വീറ്റും ഭയങ്കര സുഖമുള്ളതും ഒന്നുമല്ലെന്നും തങ്ങളുടേതായ ഒരുപാട് ചലഞ്ചസുണ്ടെന്നും ഇരുവരും പറയുന്നു. 'ഞങ്ങൾക്ക് ഞങ്ങളുടേതായ ഒരുപാട് ചലഞ്ചസുണ്ട്. അത് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുണ്ട്. ചില മാസങ്ങളിൽ ഫിനാൻഷ്യൽ കാര്യങ്ങൾ സെറ്റ് ആകാറില്ല. നമ്മൾ ഒരുമിച്ചെടുത്ത തീരുമാനങ്ങൾ ശരിയാണോയെന്ന് നമ്മൾ തന്നെ പരസ്പരം ചോദ്യം ചെയ്യേണ്ട അവസ്ഥ പല തവണ ഉണ്ടായിട്ടുമുണ്ടെന്നും', ജീവയും അപർണയും വെളിപ്പെടുത്തി.

യുട്യൂബ് വീഡിയോകളിലൂടെ ആളുകളുമായി നിരന്തരം സംവദിക്കുന്നതിനാൽ ഇരുവരും ലക്ഷ്വറി ലൈഫാണ് നയിക്കുന്നതെന്ന ധാരണ പ്രേക്ഷകർക്കുണ്ട്. ഇവരുടെ വീഡിയോകൾക്ക് വരുന്ന കമന്റുകളിൽ അത് വ്യക്തമാണ്. തീരുമാനം എടുക്കുന്നതിൽ ചില സമയം ജീവക്ക് ധൈര്യക്കുറവ് ഉണ്ടാകും. എന്നാൽ എനിക്ക് ആ പ്രശ്നം ഉണ്ടാകാറില്ല.

തീരുമാനം എടുക്കേണ്ട സമയങ്ങളിൽ ഞാൻ തീരുമാനം എടുക്കുക തന്നെ ചെയ്യുമെന്നും അപർണ്ണ പറയുന്നു. 'ഞങ്ങളുടെ ഇടയിലും ഒരുപാട് ഫൈറ്റും കാര്യങ്ങളും വന്നിട്ടുണ്ട്. ചില സമയം നമ്മൾ പരസ്പരം ഫിനാൻഷ്യൽ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് പറയാറുണ്ട്. ഞങ്ങൾ ഒരുമിച്ചുവർക്ക് ചെയ്യുന്നവരാണ്. അപ്പോൾ ഉത്തരവാദിത്വങ്ങളും ഉണ്ടാകാറുണ്ട്.'

Aparna Thomas And Jeeva

'ഞങ്ങൾ രണ്ടാളും വർക്ക് ചെയ്താലെ കാര്യങ്ങൾ നടക്കൂ. ഒന്നും ഇല്ലായ്മയിൽ നിന്നും തുടങ്ങിയ ആളുകളാണ് ഞങ്ങൾ. വിവാഹം കഴിഞ്ഞ സമയത്ത് ഉത്തരവാദിത്വങ്ങൾ ഉള്ളവരായിരുന്നു. ഇപ്പോഴും അങ്ങിനെ തന്നെയാണ്. എല്ലാം നോക്കി ചെയ്യുമ്പോഴും ചില നേരം ഫൈറ്റ് ഉണ്ടാകാറുണ്ട്. അപ്പോൾ പരസ്പരം ചോദിക്കും. ഒരാൾ തെറ്റ് ചെയ്‌താൽ അത് ഏറ്റെടുക്കാൻ രണ്ടാൾക്കും ബുദ്ധിമുട്ട് ഇല്ല. ഞാൻ തെറ്റാണ് ചെയ്തത് എങ്കിൽ അപർണ അത് പറയുമ്പോൾ അത് ഞാൻ അംഗീകരിക്കുമെന്നും', ജീവ പറയുന്നു.

എന്തുകൊണ്ടാണ് ദാമ്പത്യ ജീവിതം മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നതെന്നും ഇരുവരും പറഞ്ഞു. സോറി പറയുന്ന കാര്യത്തിൽ പരസ്പരം ഈ​ഗോ വെക്കാറില്ലെന്നും ജീവയും അപർണയും പറയുന്നു. 'ഞങ്ങൾക്കിടയിൽ നടക്കുന്ന വഴക്കുകൾ ചെറുതാണ്. അത് കിടക്കും മുമ്പ് സോൾവ് ചെയ്യാറുണ്ട്. അടിച്ചുപൊളിച്ച് മാക്സിമത്തിൽ നിൽക്കുന്ന വ്യക്തികളാണ് ഞങ്ങളെന്ന് ആളുകൾ കരുതാറുണ്ട്. അത് ഒരു പരിധിവരെ അങ്ങനെയാണ്. ഫ്യൂച്ചറിനെക്കുറിച്ച് വലിയ ചിന്തയില്ല. രണ്ടാൾക്കും രണ്ട് രീതിയിലുള്ള പ്ലാനിങാണ് ഉള്ളതെന്നും ഇരുവരും പറയുന്നു.'

വിശ്വാസം എന്ന കാര്യത്തിന് ജീവിത്തിൽ വളരെ അധികം പ്രാധാന്യമുണ്ടെന്നും വിവാഹമോചനത്തിൽ അമ്പത് ശതമാനവും സംഭവിക്കുന്നത് ട്രസ്റ്റിന്റെ കാര്യത്തിലാകാമെന്നും. ഇതൊന്നും ഇല്ലെങ്കിൽ ബ്രേക്ക് സെക്കൻഡുകൾക്കുള്ളിൽ സംഭവിക്കുമെന്നും വിവാഹ​മോചനത്തെ കുറിച്ച് സംസാരിച്ച് അപർണയും ജീവയും പറയുന്നു.

ജീവ-അപർണ ജോഡി ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കുന്നത് ഇന്റിമേറ്റ് ചിത്രങ്ങൾ‌ സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോഴാണ്. മോഡേൺ ബോൾഡ് ലുക്ക് പരീക്ഷണങ്ങൾ അപർണ നടത്തുമ്പോഴും നെ​ഗറ്റീവ് കമന്റുകൾ നിറയാറുണ്ട്. പക്ഷെ അന്നും ഇന്നും അപർണയുടെ താൽ‌പര്യങ്ങൾക്ക് ജീവ തടസം നിൽക്കാറില്ല.

More from Filmibeat

Read more about: jeeva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X