'എന്തിനായിരുന്നുവെന്നായിരുന്നു അപ്പോൾ മനസില്‍ വന്നത്, പെയിൻ വന്നിട്ട് ഇറങ്ങണമെന്ന് ആഗ്രഹിച്ചു'; ദേവിക നമ്പ്യാർ
ഡെലിവറി സ്റ്റോറിയും പ്രെഗ്നൻസി സ്റ്റോറിയും ഒരുമിച്ചാണ് ഇരുവരും പ്രേക്ഷകരോട് പങ്കുവെച്ചത്. താൻ പറയാൻ തുടങ്ങിയാൽ കഥ നീണ്ടുപോകുമെന്നതിനാൽ വിജയിയോട് സംസാരിക്കാനാണ് ദേവിക തുടക്കത്തിൽ പറയുന്നത്
തങ്ങളുടെ ആദ്യത്തെ കൺമണി വന്ന സന്തോഷത്തിലാണ് സെലിബ്രിറ്റി കപ്പിളായ വിജയ് മാധവും ദേവിക നമ്പ്യാരും. 2022 ലായിരുന്നു ഇരുവരുടയും വിവാഹം. വിവാഹശേഷമാണ് ഇരുവരും യുട്യൂബ് ചാനൽ ആരംഭിച്ചതും അതുവഴി വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതും.
പാചകം, പാട്ട്, നുറുങ്ങ് വിശേഷങ്ങൾ എന്നിവയാണ് യുട്യൂബ് ചാനൽ വഴി ഇരുവരും പങ്കുവെക്കാറുള്ളത്. നോർമൽ ഡെലിവറിയായിരുന്നു ദേവികയുടേത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴുള്ള വിശേഷങ്ങളും ദേവികയും വിജയ് മാധവും പങ്കുവെച്ചിരുന്നു. ആദ്യമായി ലേബർ റൂമിൽ കയറിയപ്പോഴുള്ള അനുഭവങ്ങൾ വിജയ് മാധവും അടുത്തിടെ പങ്കുവെച്ചിരുന്നു.
പൊതുവെ സെലിബ്രിറ്റികളൊന്നും തങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ജനിച്ചയുടനൊന്നും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറില്ല.
എന്നാൽ കുഞ്ഞിനെ കൈയ്യിൽ കിട്ടിയ ശേഷം തങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടി കുഞ്ഞിന്റെ വീഡിയോയും ചിത്രങ്ങളും ദേവികയും വിജയിയും പങ്കിട്ടിരുന്നു. ഇപ്പോഴിത തന്റെ ഡെലിവറി സ്റ്റോറി പങ്കിട്ട് എത്തിയിരിക്കുകയാണ് ദേവികയും വിജയ് മാധവും.
പത്ത് മിനിറ്റിൽ പത്ത് മാസത്തെ കഥ പറയാൻ തുടങ്ങിയതാ... എന്ന തലക്കെട്ടോടെയാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇരുപത്തിരണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഡെലിവറി സ്റ്റോറിയും പ്രെഗ്നൻസി സ്റ്റോറിയും ഒരുമിച്ചാണ് ഇരുവരും പ്രേക്ഷകരോട് പങ്കുവെച്ചത്. താൻ പറയാൻ തുടങ്ങിയാൽ കഥ നീണ്ടുപോകുമെന്നതിനാൽ വിജയിയോട് സംസാരിക്കാനാണ് ദേവിക തുടക്കത്തിൽ പറയുന്നത്.
ജീവിതത്തില്‍ ഒരു സംഭവവും പ്ലാന്‍ ചെയ്ത് നടന്നതല്ല. പ്രഗ്നന്‍സിയും അങ്ങനെയായിരുന്നു. പെട്ടെന്ന് യാദൃശ്ചികമായി സംഭവിച്ചതാണ്. എല്ലാം ദൈവാധീനമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
24 മണിക്കൂറും ഞാന്‍ ദേവികയുടെ കൂടെത്തന്നെയുണ്ടായിരുന്നു. എല്ലാം വീഡിയോയിലൂടെ ഞാന്‍ കാണിക്കുകയും ചെയ്തിരുന്നു. വീഡിയോ ചെയ്യുന്നത് കൊണ്ടാണ് പ്രഗ്നന്‍സി ഇത്ര കളര്‍ഫുളായത് എന്നാണ് വിജയ് മാധവ് പറഞ്ഞത്.

'വയ്യായ്മകളുണ്ടെങ്കിലും വീഡിയോ ചെയ്യാന്‍ എനര്‍ജി ഉണ്ടാക്കുമായിരുന്നു. ആദ്യത്തെ മൂന്ന് മാസം കിടപ്പായിരുന്നു. ഭക്ഷണമൊന്നും കഴിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഛര്‍ദ്ദിയായിരുന്നു എപ്പോഴും. ആ സമയത്ത് ഭാരം കുറഞ്ഞിരുന്നു.
അന്ന് ഞാന്‍ ഹാളില്‍ വന്ന് കിടക്കുമ്പോള്‍ അവിടെയുള്ള ഫോട്ടോ നോക്കി കിടക്കുമായിരുന്നു. എന്തിനായിരുന്നു എന്നായിരുന്നു മനസില്‍. നാലാം മാസം മുതല്‍ നല്ല കളറായിരുന്നു.'
'ഷൂട്ടൊക്കെയുണ്ടായിരുന്നു. അഞ്ചാം മാസത്തിലാണ് വ്‌ളോഗ് ചെയ്ത് തുടങ്ങിയത്. ഒരു ദിവസം ഞാന്‍ കുക്കിംഗ് ചെയ്യുമ്പോള്‍ മാഷ് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തതായിരുന്നു. വയ്യായ്മകളുണ്ടെങ്കിലും ആക്റ്റീവായിരുന്നു' ദേവിക പറഞ്ഞു.
ഗർഭിണിയായിരുന്നിട്ടും ദേവിക ശരീര ഭാരം നലനിർത്തി കൊണ്ടുപോയതിനെ കുറിച്ചും വീഡിയോയിൽ വിവരിച്ചു.
'കൃത്യമായ ഡയറ്റ് പ്ലാനുണ്ടായിരുന്നു ദേവികയ്ക്ക്. അളവിനേക്കാളും ഗുണത്തിനായിരുന്നു പ്രാധാന്യം കൊടുത്തത്. പ്രഗ്നന്റായിട്ടും ദേവിക തടിച്ചില്ലല്ലോ എന്നൊക്കെയാണ് പലരും ചോദിച്ചത്.
അതൊക്കെ കൊണ്ടായിരിക്കാം. അങ്ങനെ ഓവര്‍ വെയ്റ്റ് വരാതിരുന്നത്. ദോശ മാത്രമെ ദേവികയ്ക്ക് കഴിക്കാന്‍ പറ്റുന്നുണ്ടായിരുന്നുള്ളൂ. വെയ്റ്റ് കൂടുമ്പോഴെല്ലാം ഡോക്ടറോട് ചോദിക്കാറുണ്ടായിരുന്നു.'
'പറഞ്ഞ വെയ്റ്റിനും അധികമൊന്നും പോയിട്ടുണ്ടായിരുന്നില്ല. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ശരിക്കും എന്‍ജോയ് ചെയ്യുകയായിരുന്നു ഞങ്ങള്‍' ഇരുവരും ചേർന്ന് വിശദീകരിച്ചു.
ഗർഭകാലത്ത് പ്രഗ്നന്‍സി ക്രേവിംഗ്സ് എങ്ങനെയായിരുന്നു തനിക്കെന്നും ദേവിക വെളിപ്പെടുത്തി. അതുകൊണ്ടുണ്ടായ ഗുണങ്ങളെ കുറിച്ചും വിശദീകരിച്ചു.
'പ്രഗ്നന്‍സി ക്രേവിംഗ്സ് ഒന്നും എനിക്ക് അധികം ഇല്ലായിരുന്നു. ഞാന്‍ എന്തെങ്കിലും ചോദിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ എന്നാണ് മാഷ് ചോദിക്കാറുള്ളത്. അപ്പോള്‍ ഞാന്‍ അതാലോചിച്ച് വേണ്ടെന്ന് പറയും. അടുത്ത ദിവസം മാഷ് അത് വാങ്ങിച്ച് തരും. ക്രേവിംഗ്‌സ് കുറഞ്ഞത് എനിക്ക് ഗുണകരമായിട്ടുണ്ട്.'
'കുട്ടിക്കാണ് ഞാന്‍ പ്രയോറിറ്റി കൊടുത്തത്. അത് അമ്മയ്ക്ക് ഗുണകരമായി വരുമല്ലോ. പെയ്ന്‍ ഇന്‍ഡ്യൂസ് ചെയ്യണ്ടെന്നുണ്ടായിരുന്നു ഞങ്ങള്‍ക്ക്. നോര്‍മ്മലായി തന്നെ വരണമെന്നുണ്ടായിരുന്നു. പിന്നെ പെയ്ന്‍ ഇന്‍ഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞിരുന്നു. അതൊക്കെ മാറി മറിഞ്ഞിരുന്നു.'
പെയ്ന്‍ വന്നിട്ട് വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ദേവിക പറഞ്ഞപ്പോൾ ഫസ്റ്റ് ഗിയര്‍ ഇടുമ്പോള്‍ മുന്നിലെ കുഴിയില്‍ വീണ് ഞാന്‍ തന്നെ പ്രസവം എടുക്കേണ്ട അവസ്ഥയാകുമായിരുന്നുവെങ്കിലെന്നായിരുന്നു വിജയിയുടെ കമന്റ്. 'ആശുപത്രിയിലേക്ക് പോവുന്ന സമയത്ത് എനിക്ക് ചെറുതായി പെയ്‌നുണ്ടായിരുന്നു.'
'മാമിക്ക് മാത്രമേ അത് മനസിലായിട്ടുണ്ടായിരുന്നുള്ളൂ. ലേബര്‍ റൂമില്‍ മാഷ് കൂളായിരുന്നു. വേദന ആയിട്ടല്ല ഞാന്‍ അതിനെ കണ്ടത്. ഒരു ജീവിതം ഭൂമിയിലേക്ക് വരുന്ന പ്രോസസായിട്ടാണ്. ആ പെയ്ന്‍ നെഗറ്റീവായി കാണരുത്.'
'ബുദ്ധിമുട്ടുള്ളൊരു വേദനയായിട്ടോ പ്രോസസായിട്ടോ അതിനെ കാണരുതെന്നും ദേവിക പറഞ്ഞു. എപ്പോഴും പോസിറ്റീവായിരിക്കുക, ബ്രീത്തിങ് പ്രാക്റ്റീസ് ചെയ്യുക. ഇങ്ങനെയൊക്കെയായിരുന്നാല്‍ പ്രഗ്നന്‍സി പോസിറ്റീവായി നല്ലൊരു അനുഭവമായി മാറും' ദേവിക കൂട്ടിച്ചേർത്തു.
ദേവിക-വിജയ് വീഡിയോകൾക്ക് എപ്പോഴും വലിയ രീതിയിൽ സ്വീകാര്യത ലഭിക്കാറുണ്ട്. നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ്. എന്നും ഇതുപോലെ സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നാണ് ആരാധകരിൽ ഒരാൾ പുതിയ വീഡിയോയ്ക്ക് കമന്റായി കുറിച്ചത്.


Click it and Unblock the Notifications