'കുടുംബക്കാരും നാട്ടുകാരും ചീത്ത പറയുകയായിരുന്നു, ഇനി കുട്ടിക്ക് ഭക്ഷണം കൊടുത്ത് തുടങ്ങും'; ദേവികയും വിജയിയും
നടിയും അവതാരകയുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകനും ഗായകനുമായ വിജയ് മാധവും വിവാഹശേഷമാണ് സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായതും യുട്യൂബ് ചാനലിൽ വീഡിയോകൾ നിരന്തരമായി പങ്കുവെച്ച് തുടങ്ങിയതും. കുറച്ച് മാസം മുമ്പാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണി എത്തിയത്. ആത്മജ മഹാദേവ് എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്.
മിനിസ്ക്രീനിലൂടെ വളരെ വർഷങ്ങളായി പരിചയമുള്ള മുഖമാണ് ദേവികയുടെയും വിജയിയുടെയും എന്നതുകൊണ്ട് തന്നെ കുടുംബത്തിലെ അംഗങ്ങളോട് ചോദിക്കുന്നത് പോലെയാണ് വിശേഷങ്ങൾ കമന്റുകളിലൂടെയും മറ്റും ആരാധകർ ഇരുവരോടും ചോദിക്കുന്നത്. ഗർഭിണിയായശേഷം അഭിനയം പോലുള്ളവയിൽ നിന്നെല്ലാം ദേവിക വിട്ടുനിൽക്കുകയാണ്. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷത്തിന്റെ വിശേഷങ്ങളാണ് ദേവികയും വിജയിയും പങ്കുവെച്ചിരിക്കുന്നത്.

ഇരുവരുടെയും മകൻ ആത്മജയുടെ ചോറൂണ് കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് നടന്നത്. ഇരുവരുടെയും വിവാഹവും ഗുരുവായൂരിൽ വെച്ചായിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും ഗുരുവായൂർ അമ്പലത്തിൽ എത്തിയിരിക്കുന്നു അതും മകന്റെ ചോറൂണിന് വേണ്ടി എന്നത് സന്തോഷം പകരുന്നുവെന്ന് പറഞ്ഞാണ് ദേവികയും വിജയിയും വീഡിയോ ആരംഭിച്ചത്.
ചോറൂണ് കഴിയുന്നതോടെ ഇനി തനിക്ക് കുഞ്ഞിന് ഭക്ഷണങ്ങൾ കൊടുത്ത് തുടങ്ങാമെന്നും ആളുകളുടെ ചീത്ത പറച്ചിൽ കുറയുമെന്നുമാണ് ദേവിക തമാശ കലർത്തി പറഞ്ഞത്.
ആത്മജയുടെ വീഡിയോയും ഫോട്ടോയും ഇരുവരും പങ്കുവെക്കുമ്പോൾ ഏറ്റവും കൂടുതൽ വന്നിരുന്ന കമന്റ് കുഞ്ഞിന് പ്രായത്തിന് അനുസരിച്ചുള്ള ഭാരമില്ല, മെലിഞ്ഞിരിക്കുന്നുവെന്നതായിരുന്നു. കുഞ്ഞിന്റെ ഭക്ഷണത്തിൽ കുറച്ച് കൂടി ശ്രദ്ധിക്കണമെന്നും നിരവധി കമന്റുകൾ വന്നിരുന്നു.
ഈ പ്രായത്തിൽ കുട്ടികൾ തടിച്ച് ഉരുണ്ട് ഉരിക്കേണ്ടതാണെന്നും എന്നാൽ ആത്മജയുടെ ശരീരപ്രകൃതി അത്തരത്തിലല്ലെന്നുമെല്ലാം കമന്റുകളുണ്ടായിരുന്നു. ഇത്തരം കമന്റുകൾ നിരന്തരമായി വരാറുള്ളത് കൊണ്ടാണ് ഇനി തനിക്ക് ഇത്തരം ചീത്ത കേൾക്കലിൽ നിന്നും മോചനമുണ്ടാകുമെന്ന് ദേവിക പറഞ്ഞത്.

ഇനി അങ്ങോട്ട് ആത്മ ഫുഡ് അടി തുടങ്ങുമെന്നും വിജയ് വീഡിയോയിൽ പറയുന്നുണ്ട്. പുറത്തേക്ക് ഇറങ്ങുമ്പോൾ കൂടുതലും ആളുകൾ തിരക്കുന്നത് ആത്മയുടെ വിശേഷങ്ങളാണെന്നും തങ്ങളുടെ കാര്യങ്ങൾ അറിയാൻ ആർക്കും താൽപര്യമില്ലെന്നും അടുത്തിടെ ചിലർ തങ്ങളോട് അത് പറഞ്ഞുവെന്നും വീഡിയോയിൽ ദേവികയും വിജയിയും പറഞ്ഞു.
കുടുംബക്കാരും നാട്ടുകാരും വീട്ടുകാരുമെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിൽ ഉത്കണ്ഠാകുലരായി ചീത്ത പറയുമായിരുന്നുവെന്നും ചോറൂണ് കഴിഞ്ഞതോടെ അതിന് ശമനമുണ്ടാകുമെന്നും ദേവിക കൂട്ടിച്ചേർത്തു. ഒരു വഴക്കും ബഹളവും ചോറൂണിന്റെ സമയത്ത് മകന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ദേവിക പറഞ്ഞു. കൊടുത്ത പായസം മുഴുവൻ കുഞ്ഞ് കഴിച്ചുവെന്നും ദേവിക പറഞ്ഞു.
കുഞ്ഞിനെ അയച്ച വസ്ത്രം ധരിപ്പിക്കുന്നതിന്റെ പേരിലും വിജയിയേയും ദേവികയേയും വിമർശിച്ച് കമന്റ് വരാറുണ്ട്. ചോറൂണ് ഒക്കെ കഴിഞ്ഞ് മിടുക്കൻ കുട്ടനായി വളരട്ടെ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ എന്നിങ്ങനെയുള്ള കമന്റുകളാണ് ചോറൂണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. 2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.
തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പാട്ട് വീഡിയോകളും കുക്കിങ് വീഡിയോയുമെല്ലാം ഷെയർ ചെയ്യാറുണ്ട് ഇരുവരും. എം.എ നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി.
അഭിനയത്തിന് പുറമെ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.


Click it and Unblock the Notifications