'പല്ല് തേക്കാതെയാണ് ഭക്ഷണം കഴിക്കുന്നത്, ബിഗ് ബോസിൽ കപ്പിളായി പോയാൽ അവർ ഞങ്ങളെ പിരിക്കും'; ജീവയും അപർണയും
വിവിധ ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്. അന്ന് തന്റെ കോ ആങ്കറായിരുന്ന അപര്‍ണ തോമസിനെയാണ് ജീവ തന്റെ ജീവിത സഖിയാക്കിയത്. ഇരുവരും മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണെങ്കിലും ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്ക് കുറവൊന്നുമുണ്ടാകാറില്ല. ഇരുവരും ഒരുമിച്ചുള്ള ഇന്റിമേറ്റ് ചിത്രങ്ങള്‍ അതിവേഗം വൈറലാകാറുണ്ടെങ്കിലും ഇതിനെ വിമര്‍ശിക്കുന്നവരും ഏറെയാണ്. യുട്യൂബില്‍ വരുന്ന വളച്ചൊടിച്ചുള്ള വാര്‍ത്തകൾക്കെതിരേയും മറ്റും പ്രതികരിക്കാറുണ്ട്.

അപർണ ഗർഭിണിയാണെന്നാണ് മിക്കപ്പോഴും വരാറുള്ള ഗോസിപ്പെന്നാണ് ജീവ പറയാറുള്ളത്. ഇരുവരും സോഷ്യൽമീഡിയയിൽ സജീവമാണ്. അടുത്തിടെവരെ യുട്യൂബ് ചാനൽ വഴിയും വീഡിയോകളും വിശേഷങ്ങളും പങ്കുവെച്ചിരുന്നു. മിനി സ്ക്രീനിൽ സജീവമായ ഇരുവരും ജോഡിയായി ബിഗ് ബോസിൽ പങ്കെടുക്കാനെത്തുമെന്ന തരത്തിൽ എപ്പോഴും വാർത്തകൾ വരാറുണ്ട്.
എല്ലാ ബിഗ് ബോസ് സീസൺ ആരംഭിക്കുന്നതിന് മുമ്പുള്ള പ്രഡിക്ഷൻ ലിസ്റ്റിൽ ജീവയുടേയും അപർണയുടേയും പേരുണ്ടാകാറുണ്ട്. എന്നാൽ തങ്ങൾക്ക് ബിഗ് ബോസിൽ പങ്കെടുക്കാൻ പോകാൻ തീരെ താൽപര്യമില്ലെന്നാണ് അപർണയും ജീവയും വെറൈറ്റി മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നത്.
ബിഗ് ബോസ് തങ്ങളുടെ ഏരിയയല്ലെന്നും ബിഗ് ബോസിലേക്ക് പോകുന്നത് നമ്മൾ തന്ന കുഴി കുഴിച്ച് ഗുലുമാലിൽ വീഴുന്നതുപോലെയാണെന്നും ജീവയും അപർണയും പറയുന്നു. 'ബിഗ് ബോസിൽ പോവില്ല. ഞങ്ങൾക്ക് ഇന്ററസ്റ്റുള്ള പ്ലാറ്റ് ഫോം അല്ല. ബിഗ് ബോസിൽ പോകാൻ ഭയങ്കര ഗഡ്സ് വേണം. ബിഗ് ബോസിൽ പോയ കുറേപ്പേരെ അടുത്ത് അറിയാം.... പേളി മാണി മുതൽ ആര്യ ചേച്ചി വരെ. നല്ല തൊലിക്കട്ടി വേണം ബിഗ് ബോസിൽ പോകാൻ.'
'മാത്രമല്ല തർക്കിക്കാൻ പറ്റണം. പക്ഷെ ഞങ്ങൾക്ക് അത് പറ്റില്ല. മാത്രമല്ല കുറച്ച് പേർ കൂടി നിന്ന് നെഗറ്റീവ് പറഞ്ഞാൽ എനിക്ക് അവിടെ നിൽക്കാൻ ഇഷ്ടമല്ല. അവിടെ നിന്നും മാറിപ്പോകും. പക്ഷെ ബിഗ് ബോസ് ഹൗസിൽ ചെന്നാൽ ഒഴിഞ്ഞ് മാറിപോകാനും സ്ഥലമില്ലല്ലോ.'

'അവിടെ എവിടെ ചെന്നാലും ഇവരൊക്കെ തന്നെയല്ലേ ഉണ്ടാകൂ. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തതിനെ കുറിച്ച് സംസാരിച്ച് ജീവ പറഞ്ഞു. എന്നെ സംബന്ധിച്ച് ബിഗ് ബോസ് ഒരു ഗുലുമാലാണ്. നമ്മൾ തെരഞ്ഞെടുത്ത് നമ്മളുടെ ചോയ്സിൽ നമ്മൾ പോകുന്ന നമ്മൾ തന്നെ കുഴിച്ച് ഇറങ്ങുന്ന ഗുലുമാലാണ് ബിഗ് ബോസ്.'
'അവിടെ നിന്ന് നമ്മുടെ ടാറ്റിക്സും രീതിയുമൊക്കെ വെച്ച് സർവൈവ് ചെയ്ത് വന്നാൽ അടിപൊളിയാണ്' അപർണ പറഞ്ഞു. 'ബിഗ് ബോസ് ഒരു ഗെയിമാണ്. പക്ഷെ പലരും കരുതി വെച്ചിരിക്കുന്നത് സ്വന്തം സ്വഭാവം കണ്ടുപിടിക്കുന്ന ഷോയാണെന്നാണ്. പിന്നെ മെന്റലി വളരെ ഫ്രസ്ട്രേറ്റഡാകും. കപ്പിളായി പോയി കഴിഞ്ഞാൽ ചിലപ്പോൾ അവിടെ ഉള്ളവർ ഞങ്ങളെ പിരിക്കും' ഇരുവരും പറഞ്ഞു.
തങ്ങൾ പല്ല് തേക്കാതെയാണ് മിക്ക ദിവങ്ങളിലും ഭക്ഷണം കഴിക്കുന്നതെന്നും അപർണയും ജീവയും പറഞ്ഞു. വായിൽ വെള്ളമൊഴിച്ച് തുപ്പിയശേഷം ഭക്ഷണം കഴിക്കുകയാണ് ചെയ്യാറെന്നും ഇരുവരും പറഞ്ഞു. അപര്‍ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം.
വളരെ ആകസ്മികമായിട്ടാണ് ജീവ അവതാരകനായി മാറിയതെന്ന് മുമ്പ് തന്നെ ജീവ വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിനൊപ്പം അവതാരകർക്കുള്ള ഓഡിഷനിൽ പങ്കെടുക്കാൻ കൂട്ടുപോയ ജീവ ആകസ്മികമായി വേദിയിൽ എത്തുകയായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ ജീവ സെലക്ടാകുകയായിരുന്നു.


Click it and Unblock the Notifications