ഞാൻ കുറുക്കനോ അവൾ കോഴിക്കൂടോ അല്ല, ‍ഞങ്ങളെ തെറ്റിച്ചിട്ട് ദിവ്യയെ കൊണ്ടുപോകാൻ പണിയെടുക്കുന്നവരുമുണ്ട്; ക്രിസ്

കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു​ഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും വിവാഹം. മനസിന് ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതിന്റെ പേരിൽ ഇന്നും സൈബർ ആക്രമണം നേരിടുന്ന ദമ്പതികളാണ് ഇരുവരും. ഇപ്പോഴും തങ്ങളെ തെറ്റിപ്പിരിക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന് പറയുകയാണ് ക്രിസ് വേണു​ഗോപാൽ. അടുത്തിടെ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

സെലിബ്രിറ്റി മാരേജസ് എല്ലാം ഡിവോഴ്സിൽ അവസാനിച്ചുവെന്ന ജനറലൈസേഷനുണ്ട്. അതുകൊണ്ട് തന്നെ അങ്ങനെ എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാൽ എനിക്ക് അന്നേ അറിയാമായിരുന്നുവെന്ന് കമന്റ് വരും. ഇത് പണ്ടത്തെ ചില അമ്മായിമാരുടെ സ്വഭാവമാണ്. ആ അമ്മായി സ്വഭാവമാണ് കമന്റിൽ പലരും കാണിക്കുന്നത്.

Kriss Venugopal Divya Sreedhar

ഡിവോഴ്സായി എന്ന തരത്തിൽ ഞങ്ങളെ കുറിച്ച് വ്യാജ വാർത്ത കൊടുക്കുന്ന ഇത്തരം ചാനലുകളെ അമ്മായി ചാനലെന്ന് പേരിട്ട് വിളിക്കാം. പിന്നെ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ എന്നൊക്കെ എന്നെ കുറിച്ച് കമന്റുകളുണ്ടായിരുന്നു. ദിവ്യ എന്റെ ഭാര്യയാണ്. ഇത് കോഴിക്കൂടുമല്ല ഞാൻ കുറുക്കനുമല്ല. എന്റെ ഭാര്യയെ ഞാൻ നോക്കുന്നതിന് ഇത്തരത്തിൽ കമന്റിടുന്ന ആളുകൾ അവന്റെ ഭാര്യയെ എങ്ങനെയാണോ നോക്കുന്നത്... പാവം.

ലവ് ലാ​ഗ്വേജ് മനസിലാകാത്തവരാണ് കുറേയാളുകൾ. അതുപോലെ ഇടയിലൂടെ കയറി ഞാനുമായി കുഞ്ഞുമോളെ തെറ്റിച്ചിട്ട് കൊണ്ടുപോകാൻ പണിയെടുക്കുന്നവരുമുണ്ടെന്നും ക്രിസ് വേണു​ഗോപാൽ പ്രതികരിച്ച് പറഞ്ഞു. നിങ്ങളുടെ വീഡിയോ കാണുന്നത് ഞങ്ങൾക്ക് വെറുപ്പാണെന്നൊക്കെ ചിലർ പറയാറുണ്ട്. ഇത്തരക്കാർ പിന്നെ എന്തിനാണ് വീഡിയോ കാണുന്നത്.

അവർ കാണേണ്ടതില്ല. ദൂരദർശനിൽ വരുന്ന സീരിയലൊന്നുമല്ലല്ലോ നിർബന്ധമായും കണ്ടിരിക്കാൻ. പണ്ട് ഞാനൊക്കെ ദൂരദർശൻ നിരന്തരം കാണുമായിരുന്നു. കാരണം അന്ന് അത് കണ്ടേ പറ്റൂവെന്ന സാഹചര്യമായിരുന്നു. കാരണം വേറെ ചോയ്സില്ല. ഇന്ന് പക്ഷെ അങ്ങനെയല്ലല്ലോ. ചോയ്സിന്റെ പെരുമഴയല്ലേ എന്നും ക്രിസ് ചോദിച്ചു. ഭർത്താവ് ക്രിസ് പല കാര്യങ്ങളും പറയുമ്പോൾ ഞാൻ തന്നെയാണ് ശരിയെന്ന് തോന്നലുണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തെ കൂടുതൽ മനസിലാക്കി കഴിഞ്ഞപ്പോൾ ആ ചിന്ത മാറിയെന്ന് ദിവ്യയും വിവാഹജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.

ഏട്ടൻ പല കാര്യങ്ങളും പറയുമ്പോൾ എന്റെ മൈന്റിൽ എത്തുന്നത് ഞാൻ ചെയ്യുന്നതാണ് ശരിയെന്ന തരത്തിലായിരുന്നു. ഏട്ടൻ പറഞ്ഞ് തരുന്നത് എന്റെ ചെവിയിലേക്ക് എത്തിയിരുന്നത് വേറെ തരത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഏട്ടൻ പറയുന്നതിലേക്ക് എത്താൻ എനിക്ക് എത്ര ശ്രമിച്ചാലും പറ്റുമായിരുന്നില്ല.

Kriss Venugopal Divya Sreedhar

അതുകൊണ്ട് തന്നെ ലൈഫിൽ ഉണ്ടാകാറുള്ള ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റെന്ന ചിന്തയായിരുന്നു എനിക്ക് എപ്പോഴും. രണ്ടുപേരും രണ്ട് സ്ഥലങ്ങളിൽ നിന്നുള്ളവരായതുകൊണ്ട് വന്ന പ്രശ്നങ്ങളാകാം. എത്ര പറഞ്ഞാലും എനിക്ക് മനസിലാകുമായിരുന്നില്ല. അത് മാറാനും മനസിലാകാനും കുറച്ച് ടൈം എടുത്തു. അതുകൊണ്ട് തന്നെ ഏട്ടനെ ഇപ്പോൾ എനിക്ക് ഒരുപാട് മനസിലാകുന്നുണ്ട് എന്ന് ദിവ്യ ശ്രീധറും വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.

ആദ്യ വിവാഹ ജീവിതം തകർന്നശേഷം രണ്ട് മക്കൾക്കളുമായി ഏറെ വർഷങ്ങളായി ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു ദിവ്യയുടേത്. കണ്ണൂർ സ്വദേശിനിയായ ദിവ്യ സീരിയലിലൂടെയാണ് ഉപജീവന മാർ​ഗം കണ്ടെത്തിയിരുന്നത്. ക്രിസ്സുമായുള്ള വിവാ​ഹശേഷം സമാധാനപരമായ ജീവിതം ആസ്വദിച്ച് തുടങ്ങിയെന്ന് ദിവ്യ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ദിവ്യയുടെ രണ്ട് മക്കളുടെ സംരക്ഷണവും ഇപ്പോൾ ക്രിസ് ഏറ്റെടുത്തു. ക്രിസ്സിന്റെയും രണ്ടാം വിവാഹമാണ്. ടോക്സിക്കായിരുന്ന ആദ്യ വിവാഹ ജീവിതത്തെ കുറിച്ച് ക്രിസ്സും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. നടൻ എന്നതിലുപരി ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ക്രിസ് വേണു​ഗോപാൽ.

Read more about: Divya Sreedhar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X