'ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സെലിബ്രിറ്റിയായി'; വൈറലായി യുവയുടേയും മൃദുലയുടേയും കണ്‍മണിയുടെ ഫോട്ടോഷൂട്

By Maneesha IK

സിനിമ, സീരിയല്‍ എന്നീ മേഖലകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. ഈ മേഖലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നടിമാരിലൊരാള്‍ കൂടിയാണ് താരം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലെത്തി. സിരീയലില്‍ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി പ്രേക്ഷക ശ്രദ്ധ നേടി. സീരിയല്‍ രംഗത്തേക്ക് എത്തുന്നതിന് മുന്‍പ് താരം തമിഴ് സിനിമകളില്‍ അഭിനയിച്ചു. ജെന്നിഫര്‍ കറുപ്പയ്യ, കടല്‍ അന്‍ബെ മുരിക്കും എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

Mridula Vijay

വിവാഹ ശേഷം, ഗര്‍ഭിണിയായതോടെ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത താരം ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലെയും വിശേഷങ്ങള്‍ ആരാധകരുമായി താരം പങ്കുവെച്ചിരുന്നു. പ്രസവശേഷം കുടുംബ ജീവിത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ജീവിത്തിന്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് താനും കുടുംബവും സഞ്ചരിക്കുന്നതെന്ന് താരം പറഞ്ഞു.

കഴിഞ്ഞ ദിവസം താരം കുഞ്ഞിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ധ്വനി എന്ന പേരിട്ടിക്കുന്ന കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനുളള ഒരുക്കത്തിലാണ് മൃദുല ഇപ്പോള്‍. മദര്‍ഹുഡിന്റെ തിളക്കത്തില്‍ താരം പങ്കുവെച്ച ആദ്യ കുടുംബ ചിത്രമാണിത്. വൈറ്റ് ഡ്രസ്സ് കോഡില്‍ ഭര്‍ത്താവും സീരിയല്‍ താരവുമായ യുവകൃഷ്ണയും കുഞ്ഞു ധ്വനിയും, മൃദുലയും ചിരിച്ചു നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്കും അച്ഛനുമൊപ്പം കുഞ്ഞു ധ്വനിയും അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. യുവ അഭിനയിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് ധ്വനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഇതിന് മുന്‍പ് കുഞ്ഞ് ജനിച്ച വിവരം ആരാധകര്‍ക്കു മുന്നില്‍ താരം പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ കൈ പിടിച്ചുളള ചിത്രമാണ് മൃദുല അന്ന് പങ്കു വെച്ചത്. സിനിമ-സീരിയല്‍ രംഗത്ത് നിന്നുളള നിരവധി പേരാണ് ആശംസകളുമായി എത്തിയത്. അലീന പടിക്കല്‍, അര്‍ച്ചന സുശീലന്‍, ഷഫ്ന നിസാം, അഞ്ജലി അമീര്‍ തുടങ്ങി നിരവധി പേരുടെ ആശംസകളാണ് അമ്മയെയും കുഞ്ഞിനേയും തേടി എത്തിയത്.

അമ്മയായതിന് ശേഷം, സോഷ്യല്‍ മീഡിയ എത്തിയ താരത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. പുതിയ ജീവിതം കൂടുതല്‍ സുന്ദരമായിരിക്കുന്നുവെന്ന് പറഞ്ഞാണ് മൃദുല ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റും ലൈക്കുമായി എത്തിയത്. ഗര്‍ഭകാലത്തെ തന്റെ വിശേഷങ്ങളെ പറ്റി താരം യൂട്യൂബിലൂടെും, ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവെച്ച വിശേഷങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടി.

ഇതിന്, മുന്‍പ താരങ്ങള്‍ തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു .പരസ്പരം ആശംസകള്‍ നേര്‍ന്നു കൊണ്ട് താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. നല്ലൊരു സുഹൃത്തും പങ്കാളി എനിക്ക് ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും മൃദുല കുറിച്ചു.

അതേ സമയം, യുവ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്റെ ഭാര്യയക്ക് ആശംസകളുംമായി എത്തി. മൃദുലയ്ക്കൊപ്പം നില്്ക്കുന്ന ചിത്രത്തിന് താഴെ നടന്‍ എന്റെ നല്ലപാതിക്ക് ഒരായിരം ഒന്നാം വിവാഹ വാര്‍ഷിക ആശംസകള്‍ എന്നാണ് നേര്‍ന്നത്്.

2020-ല് ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധ നേടിയ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരായി. ഒരേ മേഖലയില്‍ നിന്ന് വിവാഹം ചെയ്തതിനാല്‍ ഇരുവരും പ്രണയിച്ചാണ് വിവാഹിതരായതെനന്നും കിംവദന്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെ അല്ലന്നും തങ്ങളുടെ അറേഞ്ചഡ് മേര്യേഞ്ച് ആണെന്നുമായിരുന്നു താരജോടികള്‍ പറഞ്ഞത്.

വിവാഹ ശേഷം തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. വിവാഹ ശേഷം തുമ്പപ്പൂ എന്ന സീരീയലില്‍ അഭിനയിച്ചിരുന്നു താരം ഗര്‍ഭിണിയായതോടെ ഇടവേള എടുക്കുകയായിരുന്നു. തുടര്‍ന്ന്, 2022 -ല് കുഞ്ഞ് ധ്വനി ജനിച്ചു.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X