'നിലയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം, പക്ഷെ അന്ന് ഞാൻ ചിലപ്പോൾ കരച്ചിലായിരിക്കും'; മകളെ കുറിച്ച് പേളിയും ശ്രീനിഷും!
ജനനം മുതൽ തന്നെ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് നില ശ്രീനിഷ്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പേളി യുട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കിടുന്നതിനാല്‍ മകളുടെ കാര്യം മറച്ചുവെക്കാന്‍ തോന്നിയില്ലെന്നുമായിരുന്നു പേളി പറഞ്ഞത്.
നില വന്നതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പേളിയും ശ്രീനിയും തുറന്നുപറഞ്ഞിരുന്നു. നില രണ്ട് വയസ് പിന്നിട്ടു. പേളിക്കൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പാട്ട് പാടുകയും വിശേഷങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുന്ന നിലയെ കാണുമ്പോൾ കാലം വളരെ വേഗത്തിൽ പോകുന്നതുപോലെ തോന്നുന്നുവെന്നാണ് ആരാധകർ കുറിക്കാറുള്ളത്.
മകളുടെ ജനനത്തോടെ ടെലിവിഷൻ പരിപാടികളിൽ നിന്നെല്ലാം ഇടവേളയെടുത്തിരിക്കുകയാണ് പേളി മാണി. വളരെ സ്പെഷ്യൽ ഇവന്റുകളിൽ മാത്രമാണ് അവതാരകയുടെ വേഷത്തിൽ പേളി പ്രത്യക്ഷപ്പെടുന്നത്. മകൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനായി ശ്രീനിഷും അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തു. പേളിക്കൊപ്പം യുട്യൂബ് ചാനലിന്റെ വളർച്ചയ്ക്ക് വേണ്ടി സജീവമായി പ്രവർത്തിക്കാൻ ശ്രീനിഷുമുണ്ട്.

ഇരുപത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് പേളി മാണിയുടേത്. പോഡ്കാസ്റ്റിന് മാത്രമായി പുതിയൊരു ചാനൽ കൂടി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരദമ്പതികൾ. പേളിയുടേയും ശ്രീനിഷിന്റേയും ഏറ്റവും പുതിയ ക്യു ആന്റ് എ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.
ഇരുവർക്കുമൊപ്പം മകൾ നിലയും വീഡിയോയിൽ ഇടയ്ക്കിടെ വന്ന് പോകുന്നുണ്ട്. നിലയെ പ്ലെ സ്കൂളിൽ ചേർക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവൾ തങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കുമ്പോൾ മിസ്സിങ് തോന്നുന്നതുകൊണ്ടാണ് ഇപ്പോൾ ചേർക്കാത്തതെന്നും പേളി പറയുന്നു.
നില പല കാര്യങ്ങളും തങ്ങൾ പറയുമ്പോൾ മനസിലാക്കി പഠിക്കുന്നുണ്ടെന്നും പേളി പറയുന്നു. പേളിയും ശ്രീനിഷും യുട്യൂബ് സ്റ്റുഡിയോയിലേക്ക് ഷൂട്ടിനും മറ്റുമായി പോകുമ്പോൾ പേളിയുടെ ആലുവയിലെ വീട്ടിലാണ് നിലയെ കൊണ്ടുവിടുന്നത്. ചിലപ്പോഴൊക്കെ ഇരുവർക്കുമൊപ്പം ഓഫീസിലേക്ക് വരും.
പേളി അവതാരക, നടി എന്നതിലുപരിയായി ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. ഇപ്പോഴിതാ അത്തരത്തിൽ ജീവിത വിജയം നേടുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് ഇത്തവണത്തെ ക്യു ആന്റ് എയിൽ ഇരുവർക്കും ലഭിച്ച ചോദ്യങ്ങളിൽ ഏറെയും.
ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എന്നിവ ആവിഷ്കരിച്ച് കിട്ടാൻ വേണ്ടി ഏത് തരത്തിലാണ് ജീവിതം കൊണ്ടുപോകേണ്ടതെന്നായിരുന്നു ആദ്യം പേളിക്ക് ലഭിച്ച ചോദ്യം. ആഗ്രഹങ്ങളും സ്വപ്നങ്ങളും നടത്തിയെടുക്കുന്നത് വരെ വിഷ്വലൈസ് ചെയ്താണ് താൻ മുന്നോട്ട് പോകാറുള്ളതെന്ന് പേളി പറയുന്നു.

ഫോണിന്റെ സ്ക്രീൻ കവർ പോലും സ്വന്തമായി ഡിസൈൻ ചെയ്ത് വെക്കുമായിരുന്നുവെന്നും പേളി മാണി പറയുന്നു. തനിക്ക് ലഭിക്കേണ്ട കാര്യങ്ങൾ നേരത്തെ തന്നെ ലഭിച്ചുവെന്ന് സങ്കൽപ്പിച്ച് നന്ദി പറയാറുണ്ടെന്നും പേളി പറയുന്നു. ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ എനിക്ക് നല്ലൊരു കുഞ്ഞിനെ തന്നതിന് നന്ദിയെന്ന് പറയാറുണ്ടായിരുന്നുവെന്നും ബിഗ് ബോസിലായിരുന്നപ്പോൾ ശ്രീനിയുടെ കൈകൾ പിടിച്ച് എല്ലാ ദിവസവും രാത്രി താങ്ക്സ് പറഞ്ഞിട്ടാണ് ഉറങ്ങിയിരുന്നതെന്നും പേളി പറയുന്നു.
പേളിയും ശ്രീനിഷുമാണ് മലയാളം ബിഗ് ബോസ് ഷോയിലൂടെ പ്രണയിച്ച് വിവാഹിതരായവർ. പിന്നീട് നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല.
ശ്രീനിഷിനെപ്പോലൊരാളെ കണ്ടെത്തി നില പ്രണയിച്ചാൽ പിന്തുണയ്ക്കുമോ എന്നായിരുന്നു പിന്നീട് പേളിക്കും ശ്രീനിഷിനും ആരാധകരിൽ നിന്നും ലഭിച്ച ചോദ്യം. രസകരമായാണ് ഇരുവരും അതിന് മറുപടി പറഞ്ഞത്.
'നിലുവിന്റെ ലൈഫാണ്. അവൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. വിവാഹം കഴിക്കണമെങ്കിൽ കഴിക്കാം. വിവാഹം വേണ്ട ട്രാവൽ ചെയ്യാനാണ് താൽപര്യമെന്ന് അവൾ പറഞ്ഞാലും ഞങ്ങൾ സമ്മതിക്കും. ഇങ്ങനെയൊക്കെ പറയുമെങ്കിലും ചിലപ്പോൾ ഒരു അമ്മയെന്ന രീതിയിൽ നിലു കല്യാണം കഴിച്ചില്ലെങ്കിൽ ഞാൻ കരയാൻ സാധ്യതയുണ്ടെന്നും', പേളി പറയുന്നു.


Click it and Unblock the Notifications