'അച്ഛന്റെ വളരെക്കാലത്തെ സ്വപ്നമാണ്, ഒരുപാട് പ്ലാനിങ്ങുകളുണ്ട്, ഞങ്ങളുടെ ഇഷ്ടമാണ് അച്ഛന് പ്രധാനം'; പേളി മാണി

കേരളത്തിൽ ഏറ്റവും കൂടുതൽ‌ ആരാധകരുള്ള സെലിബ്രിറ്റി വ്ലോ​​ഗറാണ് പേളി മാണി. ബി​ഗ് ബോസിൽ പോയശേഷവും നടൻ ശ്രീനിഷ് അരവിന്ദിനൊപ്പം ജീവിതം ആരംഭിച്ച ശേഷവും പേളിക്ക് ആരാധകർ ഇരട്ടിയായി എന്നല്ലാതെ കുറഞ്ഞിട്ടില്ല.

ബി​ഗ് ബോസ് മലയാളകൊണ്ട് സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് പേളി-ശ്രീനിഷ് ജോഡി എന്നാണ് ആരാധകർ പറയാറുള്ളത്. ഇവർക്ക് ശേഷം ഇത്രയും മനോഹരമായൊരു ജോഡി ബി​ഗ് ബോസിൽ സംഭവിച്ചിട്ടില്ല.​ ​

ഗെയിം ജയിക്കാനുള്ള തന്ത്രമായാണ് പേളിയും ശ്രീനിഷും പ്രണയം കൊണ്ട് നടക്കുന്നതെന്നാണ് തുടക്കത്തിൽ പ്രേക്ഷകർ പോലും കരുതിയത്. ഗ്രാന്റ് ഫിനാലെ വരെ എത്തിയ പേളിയും ശ്രീനിഷും ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വിവാഹിതരായി.

ഹൗസിനുള്ളിൽ ഉള്ളവരടക്കം പേളിയേയും ശ്രീനിഷിനേയും പരിഹസിച്ചിരുന്നു. എന്നാൽ അവർക്കെല്ലാമുള്ള മറുപടിയെന്നോണം വളരെ മനോഹരമായാണ് ഇരുവരും മകൾ നിലയ്ക്കൊപ്പം ജീവിക്കുന്നത്. മകളുടെ പേര് പോലും ഹൗസിനുള്ളിൽ വെച്ച് ഇരുവരും തീരുമാനിച്ചതാണ്.

അച്ഛന്റെ വളരെക്കാലത്തെ സ്വപ്നമാണ്

പേളിക്കും ശ്രീനിഷിനും ഉള്ളതുപോലെ ആരാധകർ ഇപ്പോൾ നിലയ്ക്കുമുണ്ട്. തന്റെ വിശേഷങ്ങളെല്ലാം പേളിയും ശ്രീനിഷും സോഷ്യൽമീഡിയ വഴിയാണ് പങ്കുവെക്കാറുള്ളത്. ഇപ്പോഴിത ശ്രീനിഷിന്റെ അച്ഛന്റെ വളരെ നാളുകളായുള്ള ഒരു സ്വപ്നത്തെ കുറിച്ച് പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി മാണി.

പേളിയും കുടുംബവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീനിഷിന്റെ പാലക്കാടുള്ള തറവാട് വീട്ടിലായിരുന്നു. പേളിയും ശ്രീനിഷും നിലയുമെല്ലാം വന്നതറിഞ്ഞ് ശ്രീനിഷിന്റെ അച്ഛനും അമ്മയും ചെന്നൈയിൽ നിന്നും എത്തിയിരുന്നു.

ഒരുപാട് പ്ലാനിങ്ങുകളുണ്ട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് സ്പെഷ്യൽ വ്ലോ​ഗുകളാണ് പേളി പങ്കുവെക്കുന്നത്. കുറെ മാസങ്ങൾക്ക് ശേഷമാണ് പാലക്കാടേയ്ക്ക് ശ്രീനിഷും പേളിയും നിലയ്ക്കൊപ്പം എത്തിയത്. ശ്രീനിഷിന്റെ അച്ഛന് ചെന്നൈയിൽ സ്വന്തമായി ഫ്ലാറ്റുണ്ട്.

പക്ഷെ സ്വന്തം നാടായ പാലക്കാട് ഒരു വീട് വേണം എന്നത് അച്ഛന്റെ സ്വപ്നമായിരുന്നത്രെ. വീട് പണി പാലക്കാട് പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. പേളിയും ശ്രീനിഷുമെല്ലാം പണി നടക്കുന്ന വീട് കാണായി പോയതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഞങ്ങളുടെ ഇഷ്ടമാണ് അച്ഛന് പ്രധാനം

'അച്ഛന് വളരെ നാളുകളായുള്ള ആ​ഗ്രഹമാണ് സ്വന്തം നാട്ടിൽ വീട് വേണമെന്നത്. ഇവിടെ വീട് പണിയുന്നുണ്ടെന്ന് അറിയാമായിരുന്നുവെങ്കിലും ആദ്യമായാണ് ഞങ്ങൾ ഇത് കാണാൻ വരുന്നത്.'

'അച്ഛന്റെ ഡ്രീം ഹോമാണ് ഇത്. മുഴുവൻ പണിയും പൂർത്തീകരിച്ച് പാല് കാച്ചൽ നടത്തുമ്പോൾ വീട് മൊത്തമായി ഞാൻ നിങ്ങൾക്ക് കാണിച്ച് തരാം. അച്ഛൻ എന്റേയും ശ്രീനിഷിന്റേയും ചേച്ചിയുടെ മക്കളുടേയും വരെ അഭിപ്രായം ചോദിച്ചാണ് വീടിന്റെ ഓരോ പണിയും ചെയ്യുന്നത്.'

നെൽപാടം കാണാനും ആസ്വദിക്കാനും

'ഞങ്ങൾ ഓരോരുത്തരും തെരഞ്ഞെടുത്ത ചോയിസ് വെച്ചാണ് വീട് പണി നടക്കുന്നത്' പേളി വീഡിയോയിൽ പറഞ്ഞു. പേളിയുടെ സഹോദരി റെയ്ച്ചലും ഭർത്താവ് റൂബനും കുഞ്ഞും പേളിയുടെ ഡാഡിയുമെല്ലാം പാലക്കാട് വന്നിരുന്നു.

പാലക്കാടെ മുത്തശ്ശിക്ക് റെയ്ച്ചലിന്റെ കുഞ്ഞിനെ കാണണമെന്ന് ആ​ഗ്രഹ​മായിരുന്നുവെന്നും അതിനാലാണ് റെയ്ച്ചലും റൂബനും വന്നതെന്നും വീ‍ഡിയോയിൽ പേളി പറഞ്ഞു. നെൽപാടം കാണാനും ആസ്വദിക്കാനും പോയതിന്റെ വിശേഷങ്ങളും പേളി പങ്കുവെച്ചിട്ടുണ്ട്.

പേളി ചേച്ചിക്ക് കയ്യടി...

വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റ്സുമായി എത്തി. പഴയ തലമുറയ്ക്ക് മാത്രം പരിചയം ഉള്ള ഇത്തരം നാട്ടിൻപുറത്തെ കാഴചകളും അനുഭവങ്ങളും പുതിയ തലമുറയിലെ നില കുട്ടിക്ക് കൊടുത്ത പേളി ചേച്ചിക്ക് കയ്യടി... ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു,

സെലബ്രിറ്റി ജാഡകൾ തൊട്ട് തീണ്ടിയിട്ടില്ലാത്ത ഏറ്റവും സിമ്പിളായ ഫാമിലിയാണ് പേളിയുടേത് എന്നെല്ലാമാണ് കമന്റുകൾ വരുന്നത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X