'യേശുവിനേയും മുരുകനേയും വെക്കണമെന്ന് വിചാരിച്ചു, മക്കൾ ചെയ്തു'; പേളിയേയും ശ്രീനിയേയും കുറിച്ച് മാതാപിതാക്കൾ!

ഹൗസിൽ ഇവർക്കൊപ്പം മത്സരിച്ചിരുന്ന മറ്റ് മത്സരാർഥികളടക്കം എല്ലാവരും ഇരുവരും വൈകാതെ വേർപിരിയുമെന്ന് വിധി എഴുതിയിരുന്നു. എന്നാൽ ഇപ്പോൾ വിവാഹം കഴിച്ച് കുഞ്ഞ് മകൾ നിലയ്ക്കൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് ഇരുവരും

ടെലിവിഷൻ റിയാലിറ്റി ഷോകൾ നിരവധി വളരെ വർഷങ്ങളായി പ്രേക്ഷകർ കാണുന്നുണ്ട്. പക്ഷെ എല്ലാവർക്കും അത്ഭുതം സമ്മാനിച്ച ഒരു റിയാലിറ്റി ഷോയായിരുന്നു ബി​ഗ് ബോസ് മലയാളം. മറ്റ് ഭാഷകളിൽ ആരംഭിച്ച് വളരെ സക്സസ്ഫുള്ളായ ശേഷമാണ് മലയാളത്തിലേക്കും ഇതിന്റെ ഒരു പതിപ്പ് കൊണ്ടുവന്നത്. ഏഷ്യാനെറ്റിലാണ് ബി​ഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്.

ബി​ഗ് ബോസിന്റെ മലയാളം ആരംഭിച്ച ആദ്യ വർഷം അതിൽ മത്സരാർഥികളായി പങ്കെടുക്കുകയും പിന്നീട് അവിടെ വെച്ച് ​തന്നെ പ്രണയത്തിലായി പുറത്ത് വന്ന് വിവാഹിതരാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും.

Pearle Maaney And Srinish Aravind, Pearle Maaney Srinish Aravind, Pearle Maaney news, Srinish Aravind photos, പേളി മാണിയും ശ്രീനിഷ് അരവിന്ദും, പേളി മാണി ശ്രീനിഷ് അരവിന്ദ്, പേളി മാണി വാർത്ത, ശ്രീനിഷ് അരവിന്ദ് ചിത്രങ്ങൾ

പൊതുവെ ഇത്തരം റിയാലിറ്റി ഷോകളിൽ പങ്കെടുക്കുമ്പോൾ വിജയിക്കാൻ പ്രണയം പോലുള്ള സ്ട്രാറ്റർജികൾ മത്സരാർഥികൾ പുറത്തെടുക്കുക പതിവാണ്. പലരും വോട്ടും ജനപ്രീതിയും വരെ നേടിയെടുക്കുന്നത് പ്രണയം എന്ന സ്ട്രാറ്റർജി ഉപയോ​ഗിച്ചാണ്.

അത്തരത്തിൽ വോട്ട് പിടിക്കാനുള്ള പ്രണയ നാടകമായിരിക്കും പേളിയുടേയും ശ്രീനിഷിന്റേയും എന്നുമാണ് തുടക്കത്തിൽ പ്രേക്ഷകർ അടക്കം കരുതിയത്. എന്നാൽ പോകെ പോകെ കാര്യങ്ങൾ അങ്ങനെയല്ലെന്നും ഒരുമിച്ച് ജീവിക്കുമെന്ന് ഉറപ്പിച്ചവരാണ് തങ്ങളെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. പേളിയുടെ എല്ലാ വിജയത്തിന് പിന്നിലും ശ്രീനിഷാണ്. ഇരുവർക്കും പേളി മാണി എന്ന പേരിൽ ഒരു യുട്യൂബ് ചാനലുമുണ്ട്. രണ്ട് മില്യണിലധികം സബ്സ്ക്രൈബേഴ്സുള്ള തങ്ങളുടെ യുട്യൂബ് ചാനലിന് വേണ്ടി ഇരുവരും അടുത്തിടെയാണ് സ്റ്റുഡിയോ ആരംഭിച്ചത്.

വളരെ നാളത്തെ തങ്ങളുടെ സ്വപ്നമാണ് സ്റ്റുഡിയോ പൂർത്തീകരിച്ചതിലൂടെ സഫലമായതെന്നാണ് അടുത്തിടെ സ്റ്റുഡിയോ ടൂർ വീ‍ഡിയോ പങ്കുവെച്ച് പേളിയും ശ്രീനിഷും പറഞ്ഞത്. ഇപ്പോഴിത തങ്ങളുടെ മാതാപിതാക്കളെ ആ​ദ്യത്തെ അതിഥികളായി സ്റ്റുഡിയോയിൽ കൊണ്ടുവന്നതിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

'പേളിയുമായി നല്ല കൂട്ടാണ്. എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞിട്ടെ മുന്നോട്ട് പോവാറുള്ളൂ. പേളിയും ശ്രീനിയും മെയ്ഡ് ഫോര്‍ ഈച്ച് അദറായി എനിക്ക് തോന്നിയിട്ടുണ്ടെന്നായിരുന്നു' മാണി പോള്‍ പറഞ്ഞത്. 'ശ്രീനിയുടെ കാര്യത്തില്‍ ഒരുകാലത്ത് ഞാന്‍ നല്ല സ്ട്രിക്റ്റായിരുന്നു.'

'അത് അവന്റെ നല്ലതിന് വേണ്ടിയാണ്. അത് അവനും അറിയാവുന്നതാണെന്നായിരുന്നു' ശ്രീനിയുടെ അച്ഛന്‍ പറഞ്ഞത്. 'ഫ്രണ്ട്‌സിനെപ്പോലെയാണ് അവര്‍. എന്നോടും നല്ല ഫ്രണ്ട്‌ലിയാണെന്നായിരുന്നു' പേളിയുടെ മമ്മി പേളിയേയും ശ്രീനിഷിനേയും കുറിച്ച് പറഞ്ഞത്.

Pearle Maaney And Srinish Aravind, Pearle Maaney Srinish Aravind, Pearle Maaney news, Srinish Aravind photos, പേളി മാണിയും ശ്രീനിഷ് അരവിന്ദും, പേളി മാണി ശ്രീനിഷ് അരവിന്ദ്, പേളി മാണി വാർത്ത, ശ്രീനിഷ് അരവിന്ദ് ചിത്രങ്ങൾ

'സ്റ്റുഡിയോയിലെ ഓഫീസിൽ ക്രിസ്തുവിന്റേയും മുരുകന്റേയും ചിത്രങ്ങളാണ് ഇരുവരും വെച്ചത്. യേശുവിനെയും മുരുകനെയും വെക്കണമെന്ന് മനസില്‍ വെച്ചിരുന്നു. ഫ്‌ളാറ്റില്‍ കണ്ടപ്പോഴെ എന്റെ മനസില്‍ അതുണ്ടായിരുന്നു. ഞാന്‍ മനസില്‍ വിചാരിച്ചത് മക്കള്‍ ചെയ്തു. ഇനി പടിപടിയായി നന്നായിട്ട് വരട്ടെ.'

'മുരുകന്‍ എങ്ങനെ പടിയില്‍ കയറി സ്റ്റെപ്പ് കയറിയിരിക്കുന്നോ അതേ പോലെ എന്റെ കുട്ടികളും വളര്‍ന്ന് വരണമെന്നായിരുന്നു' ശ്രീനിയുടെ അമ്മ പറഞ്ഞത്. 'ഞങ്ങള്‍ രണ്ട് മതത്തിലുള്ളവരാണല്ലോ കല്യാണ സമയത്താണെങ്കിലും ഇപ്പോഴാണെങ്കിലും ഇവര്‍ ഇവിടെ വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്' ഈശോയുടെയും മുരുകന്റെയും ഫോട്ടോ വെച്ചതിനെക്കുറിച്ച് പേളിയുടെ വിശദീകരണം ഇതായിരുന്നു.

'കുറെ സ്റ്റുഡിയോസില്‍ ജോലി ചെയ്തിട്ടുണ്ട്. ഇവിടെ വന്നപ്പോഴും നല്ല ഫീല്‍ കിട്ടി. ഒരു മൂലയില്‍ പോലും കോംപ്രമൈസ് ചെയ്യാതെ എല്ലാം നല്ല സ്റ്റൈലായി ചെയ്തിട്ടുണ്ട്. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. ലൈറ്റിംഗും ബാക്ക്ഗ്രൗണ്ട് സെറ്റപ്പ്, മേക്കപ്പ് റൂം എല്ലാം നന്നായിട്ടുണ്ട്. സത്യത്തില്‍ ഞാന്‍ ഇത്രയും വിചാരിച്ചില്ല. ശരിക്കും സര്‍പ്രൈസായി.'

'കുറേ ദിവസമായി ഇവര്‍ സ്റ്റുഡിയോ, ഓഫീസ് എന്നൊക്കെ പറഞ്ഞ് നടക്കുന്നു. എന്താണ് ചെയ്യുന്നതെന്ന് എനിക്കൊരു ഐഡിയയുമില്ലായിരുന്നു. ഇത് കണ്ടപ്പോഴാണ് എന്താണെന്ന് മനസിലായത്. ഇത്രയൊക്കെ ചെലവ് ചെയ്തിട്ടുണ്ടോ എന്നൊക്കെയായിരുന്നു ആദ്യം മനസില്‍.'

'ഇത് കണ്ടപ്പോള്‍ അതൊക്കെ മാറി. എല്ലാം നന്നായി ചെയ്തതിന്റെ ക്രഡിറ്റ് ശ്രീനിക്കും പേളിക്കുമാണെന്നായിരുന്നു' മാണി പോളിന്റെ കമന്റ്. മമ്മൂട്ടിയും മഞ്ജുവാര്യരുമടക്കം എല്ലാവരും സ്റ്റുഡിയോയിലേക്ക് അതിഥികളായി വരട്ടെയെന്നും പേളിയുടെ മമ്മിയും ശ്രീനിഷിന്റെ അമ്മയും പറഞ്ഞു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X