For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചേച്ചിക്ക് പരിഭവമായിരുന്നു, ഡേറ്റിങിന് പോയ ഞങ്ങളെ അച്ഛൻ സിനിമാ സ്റ്റൈലിൽ പിടികൂടി'; പ്രിയ മോഹൻ

  |

  പ്രേക്ഷകർക്ക് സുപരിചിതമായ താരകുടുംബമാണ് നടി പ്രിയമോഹന്റേയും ഭർത്താവും നടനുമായ നിഹാൽ പിള്ളയുടേയും. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട് ഇരുവരും. ഒരു ഹാപ്പി ഫാമിലിയെന്ന യുട്യൂബ് ചാനലുമായി സജീവമാണ് ഇവർ.

  കുടുംബത്തിലെ വിശേഷങ്ങളും യാത്രകളും ഭക്ഷണ പ്രേമത്തെക്കുറിച്ചുമൊക്കെയായാണ് നിഹാലും പ്രിയയും വാചാലരാവാറുള്ളത്. ചേച്ചി പൂർണിമയെ‌പ്പോലെ പ്രിയയും ഒരു കാലത്ത് അഭിനയത്തിൽ സജീവമായിരുന്നു.

  Also Read: '​ദിൽഷയോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടില്ല, റിയാസ് ജയിക്കാതിരുന്നത് സങ്കടത്തിലാക്കി'; ​ശാലിനി പറയുന്നു

  നെഗറ്റീവ് കഥാപാത്രങ്ങളെയായിരുന്നു പ്രിയ മോഹൻ കൂടുതലും അവതരിപ്പിച്ചിരുന്നത്. വിവാഹ ശേഷമായി അഭിനയരംഗത്തുനിന്നും ഇടവേളയെടുക്കുകയായിരുന്നു പ്രിയ. ഫാഷനിൽ അതീവ താൽപര്യമുള്ളയാളാണ് പ്രിയ.

  സ്വന്തമായി ഓൺലൈൻ ബോട്ടീക്കും നടത്തിവരുന്നുണ്ട്. പ്രിയ ഇടയ്ക്ക് മോഡലിംഗിലും സജീവമായിരുന്നു. മെമ്മറീസുൾപ്പടെയുള്ള സിനിമകളിൽ വേഷമിട്ടിട്ടുണ്ട് നിഹാൽ.

  ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. നിഹാലും പ്രിയയും യുട്യൂബ് ചാനലുമായി സജീവമായിരുന്നതിനാൽ ഇവരുടെ ലോക സഞ്ചാരത്തിന്റെ വീഡിയോ പ്രേക്ഷകരേയും ആവേശം കൊള്ളിക്കാറുണ്ട്.

  Also Read: 'സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?'; കാത്തിരുന്ന ആ ചിത്രങ്ങൾ പുറത്തുവിട്ട് വിഘ്‌നേഷ് ശിവൻ!

  ഇരുവരുടേയും മകൻ വർധാനും ഇപ്പോൾ കു‍ഞ്ഞു സെലിബ്രിറ്റിയാണ്. പ്രിയയുടേയും നിഹാലിന്റേയും പ്രണയ വിവാഹമായിരുന്നു. നിഹാലുമായുള്ള പ്രണയത്തെ കുറിച്ച് പ്രിയ ആദ്യം പറഞ്ഞതും പൂർണിമയോടായിരുന്നു.

  പ്രണയിക്കുന്ന സമയത്ത് ഒരിക്കൽ അച്ഛൻ മോഹൻ തങ്ങളെ കൈയ്യോടെ പിടിച്ച കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയ മോഹൻ.

  നടൻ ജ​ഗദീഷ് അവതാരകനായ പണം തരും പടത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രിയ മനസ് തുറന്നത്. 'സെറ്റിലുള്ളവരെല്ലാം ഞാനും നിഹാലും തമ്മിലുള്ള പ്രണയം അറിഞ്ഞു. ശേഷമാണ് പൂർണിമ ചേച്ചി അറിയുന്നത്.'

  'ഞാനും ചേച്ചിയും നല്ല അടുപ്പമാണ് എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. നിഹാലിന്റെ കാര്യം ചേച്ചിക്ക് പൂർണമായും അറിയില്ലായിരുന്നുവെങ്കിലും കുറച്ചൊക്കെ അറിയാമായിരുന്നു. പിന്നെ കൃത്യമായി പറഞ്ഞപ്പോൾ ചേച്ചിക്ക് നിഹാലിനെ ഇഷ്ടപ്പെട്ടു.'

  'നല്ല പയ്യനാണെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞു. സെലക്ഷൻ കൊള്ളാമെന്നും പറഞ്ഞു. ചേച്ചി കൂടി പ്രണയത്തിന് സപ്പോർട്ടായതോട് കൂടി ടെൻഷൻ ഒഴിവായി. പക്ഷെ അച്ഛനോട് പറയും മുമ്പ് അച്ഛൻ ഒരിക്കൽ എന്നേയും നിഹാലിനേയും കൈയ്യോടെ പിടിച്ചിട്ടുണ്ട്.'

  'പ്രേമിക്കുന്ന സമയത്ത് എല്ലാ ഞായറാഴ്ചയും പുറത്ത് പോയി ഭക്ഷണം കഴിക്കുമായിരുന്നു. പ്രണയിക്കുന്നതിന് മുമ്പ് എപ്പോഴും വീട്ടിൽ തന്നെ ചിലവഴിച്ചിരുന്ന ഞാൻ പെട്ടന്ന് എല്ലാ ഞായറാഴ്ചയും പുറത്ത് പോയി തുടങ്ങിയതോടെ അച്ഛന് സംശയമായി.'

  'ഒരു ദിവസം ഞാൻ പോയപ്പോൾ അച്ഛൻ എന്നെ ഫോളോ ചെയ്ത് വന്നു. ഞാൻ എന്റെ വാഹനം ഒരിടത്ത് പാർക്ക് ചെയ്ത ശേഷമാണ് നിഹാലിന്റെ വണ്ടിയിൽ കേറി ഞങ്ങൾ ഒരുമിച്ച് ലഞ്ചിന് പോകാറുള്ളത്.'

  'അങ്ങുനെ വണ്ടി പാർ‌ക്ക് ചെയ്ത് നിഹാലിന്റെ വണ്ടിയിൽ കയറി പോകാൻ തുടങ്ങിയതും അച്ഛൻ വണ്ടിക്ക് മുമ്പിൽ‌ ചാടി വീണു. എന്നിട്ട് എന്നോട് ഇറങ്ങി വണ്ടിയിൽ കയറാൻ പറഞ്ഞു.'

  'തിരികെ എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കി. അച്ഛൻ പുറത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോയി. തിരികെ വരുന്നത് വരെ ഞാൻ ഭയങ്കര പ്രാർഥനയായിരുന്നു. ഇനിയുള്ള കാലം വീട്ടുതടങ്കലായിരിക്കുമെന്നാണ് കരുതിയത്.'

  Recommended Video

  Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ

  'പിന്നെ അച്ഛൻ തിരികെ വന്ന് അമ്മയോട് സംസാരിച്ചു. അമ്മ എന്റടുത്ത് വന്ന് പറഞ്ഞു ഇനി മുതൽ പോവുകയാണെങ്കിൽ പറഞ്ഞിട്ട് പോകണമെന്ന്. ഞാനൊരു വലിയ പ്രശ്നമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.'

  'പക്ഷെ അതൊന്നും ഉണ്ടായില്ല. യുട്യൂബ് ചാനൽ തുടങ്ങും മുമ്പ് എല്ലാ ആഴ്ചയുടെ അവസാനവും പൂർണിമ ചേച്ചിയുടെ വീട്ടിൽ ഒത്തുകൂടി ആഘോഷിക്കാറുണ്ട്. ഇപ്പോൾ വിശേഷ ദിവസങ്ങളിലും പിറന്നാൾ വരുമ്പോഴും ഞങ്ങൾ ഒത്തുകൂടും' പ്രിയയും നിഹാലും പറയുന്നു.

  Read more about: poornima indrajith
  English summary
  celebrity couple Priya Mohan and husband Nihal Pillai open up about their love story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X