'ആശുപത്രിയിൽ അഡ്മിറ്റാകാൻ പോകുന്നു, പൂർണ ​ഗർഭിണിയായിരുന്നപ്പോഴും കാറോടിച്ച് പോകുമായിരുന്നു'; സ്നേ​ഹ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് നടി സ്നേഹ ശ്രീകുമാർ. സ്നേഹയും ഭർത്താവും നടനുമായ ശ്രീകുമാറും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒമ്പതാം മാസമാണ് ഇപ്പോൾ സ്നേഹയ്ക്ക്. ​

ഗർഭിണിയായിരുന്നപ്പോഴും സ്നേഹ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരുന്നില്ല. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായത്തിലും സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലും നിറവയറിലും സ്നേഹ അഭിനയിച്ചിരുന്നു.

സ്നേഹ ​ഗർഭിണിയായതുകൊണ്ട് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലെ സ്നേഹയുടെ കഥാപാത്രമായ കുമാരിയും ​ഗർഭിണിയാണ് എന്ന രീതിയിലാണ് കഥ സഞ്ചരിക്കുന്നത്. സീമന്തം ചടങ്ങൊക്കെ നടത്തി കുമാരിയെ പ്രസവത്തിന് അയച്ചിരിക്കുന്നു എന്ന തരത്തിലാണ് വൈഫ് ഈസ് ബ്യൂട്ടിഫുൾ സീരിയൽ പോകുന്നത്.

യുട്യൂബിലും സജീവമായ സ്നേഹ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രസവത്തിനുള്ള തിയ്യതി അടുത്തതിനാൽ ആശുപത്രിയിൽ അഡ്മിറ്റാകാൻ പോവുകയാണെന്നും ഇനി കുറച്ച് കാലത്തേക്ക് അഭിനയം, വ്ലോ​ഗിങ് എന്നിവയിൽ നിന്നും വിട്ടുനിൽക്കുമെന്നും സ്നേഹ പുതിയ വീഡിയോയിൽ പറഞ്ഞു.

Sneha Sreekumar

പുതിയ വീഡിയോയിൽ സ്നേഹയ്ക്കൊപ്പം ശ്രീകുമാറും പ്രിയപ്പെട്ട വളർത്ത് നായ ഓസ്കറുമുണ്ടായിരുന്നു. 'മറ്റൊന്നും കൊണ്ടല്ല... ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് വേണ്ടി പോവുകയാണ്. അതിന് മുമ്പ് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറ‍ഞ്ഞാണ് സ്നേഹയും ശ്രീകുമാറും വീഡിയോ ആരംഭിക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്നതുകൊണ്ട് ചെയ്തുകൊണ്ടിരിക്കുന്ന മറിമായം, വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ ഷോകളില്‍ നിന്നും ബ്രേക്ക് എടുക്കുകയാണ്.'

'വൈഫ് ഈസ് ബ്യൂട്ടിഫുള്ളില്‍ കഥാപാത്രമായ കുമാരിയെ പ്രസവിക്കാനായിട്ട് അയക്കുന്നതൊക്കെ കാണിച്ചിരുന്നു. ഇനി പ്രസവമൊക്കെ കഴിഞ്ഞിട്ട് വരും. മറിമായത്തില്‍ നേരത്തെ ഷൂട്ട് ചെയ്ത് വെച്ച എപ്പിസോഡുകള്‍ കുറച്ചുനാള്‍ കൂടെ വരും. എന്നാലും ഒരു ചെറിയ ഗ്യാപ്പുണ്ടാകും', സ്നേഹ പറയുന്നു.

Sneha Sreekumar

​'പൂർണ ​ഗർഭിണിയായിരിക്കെ സ്നേഹ ചെയ്ത സാഹസീകതകളെ കുറിച്ചും വീഡിയോയിൽ ഇരുവരും വിവരിക്കുന്നുണ്ട്. ലൊക്കേഷനിലെല്ലാം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് ഇതുവരെയും പോയിരുന്നത്. അത് അഹങ്കാരം കൊണ്ടൊന്നുമല്ല. എനിക്ക് അതാണ് കംഫര്‍ട്ട്. ഷൂട്ടിന് മാത്രമല്ല.... ചെക്കപ്പിനും ഞാന്‍ തനിച്ചാണ് പോകാറുള്ളത്. ശ്രീയ്ക്ക് ചക്കപ്പഴത്തിന്റെ സെറ്റില്‍ നിന്ന് തീരെ ബ്രേക്ക് കിട്ടാത്ത സമയങ്ങളില്‍ ഞാനത് മാനേജ് ചെയ്യും. എന്നാല്‍ ഇനി പ്രസവം വരെ അത്തരം സാഹസിക പരിപാടികള്‍ എല്ലാം നിര്‍ത്തി വെയ്ക്കുകയാണ്.'

'ഈ സമയത്ത് എനിക്ക് ഏറ്റവും കൂടുതല്‍ താങ്ക്‌സ് പറയേണ്ടത് എന്റെ ഡോക്ടറിനോടും ശ്രീയോടുമാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പോലും ദുബായിലേക്ക് പോയ ആളാണ് ഞാന്‍. വയറും വച്ച് അഭിനയിക്കുമ്പോള്‍ എല്ലാം പലരും പലതും പറഞ്ഞ് പേടിപ്പിച്ചിരുന്നു.'

'പക്ഷെ എനിക്ക് എന്റെ ഡോക്ടര്‍ എല്ലാ സുരക്ഷയും ഉറപ്പ് വരുത്തി. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പിന്നെ ശ്രീ... എല്ലായിടത്തും എന്നെ സപ്പോര്‍ട്ട് ചെയ്യുകയും ഷൂട്ടിന് ഈ അവസ്ഥയിലും പോകാന്‍ അനുവദിയ്ക്കുകയും ചെയ്തു', സ്നേഹ ​ഗർഭകാലത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞു. ഒമ്പത് മാസം വരെയും ഞാന്‍ ഷൂട്ടിന് പോയിട്ടുണ്ട്. ഇനി ലീവെടുക്കാതെ പറ്റില്ല.'

'പ്രസവിക്കണമെങ്കില്‍ ആശുപത്രിയില്‍ പോകണമല്ലോ. അതുകൊണ്ട് ഇനി യുട്യൂബ് വ്ലോ​ഗുകളും എടുക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമെ ഉണ്ടാവൂ. അതിനിടയില്‍ ചെയ്തു വെച്ച വീഡിയോസ് പുറത്ത് വിടും. ആശുപത്രിയില്‍ എത്തിയിട്ട് വീഡിയോ എടുക്കാന്‍ പറ്റിയ ഒരു സാഹചര്യമാണെങ്കില്‍ തീര്‍ച്ചയായും എടുക്കും', സ്നേഹ വിശദമാക്കി.

താൻ പ്രസവിക്കാനായി പോകുമ്പോൾ ടെൻഷനുണ്ടോയെന്നാണ് പിന്നീട് ഭർത്താവ് ശ്രീകുമാറിനോട് സ്നേഹ ചോദിച്ചത്. ആദ്യം ഇല്ലെന്നായിരുന്നു ശ്രീകുമാറിന്റെ മറുപടി. വീണ്ടും വീണ്ടും സ്നേഹ ചോദിച്ചപ്പോൾ ടെൻഷൻ ഇല്ലാതില്ലെന്നും ശ്രീകുമാർ പറഞ്ഞു.

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X