'ഇനിയും എന്നെ കൊണ്ട് സാധിക്കും, പ്രസവശേഷം ഇപ്പോഴാണ് കോൺഫിഡൻസ് വന്നത്'; പേരിടൽ ചടങ്ങ് വീഡിയോയുമായി സ്നേഹ!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരുടെയും വിവാഹവും തുടര്‍ന്നുണ്ടായ കുട്ടിയുടെ ജനനവുമെല്ലാം വലിയ ആഹ്ലാദത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

മറിമായത്തിലെ മണ്ഡോതരി, ലോലിതൻ എന്നീ കഥാപാത്രങ്ങളാണ് സ്നേഹയും ശ്രീകുമാറും ജനശ്രദ്ധ നേടാൻ പ്രധാന കാരണം. ചക്കപ്പഴത്തിലെ ശ്രീകുമാറിന്റെ ഉത്തമൻ എന്ന കഥാപാത്രത്തിനും നിരവധി ആരാധകരുണ്ട്. പ്രസവത്തിന് കുറച്ച് ദിവസം മുമ്പ് വരെ സ്നേഹ സീരിയലുകളിൽ അഭിനയിച്ചിരുന്നു.

സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന വൈഫ് ഈസ് ബ്യൂട്ടിഫുള്ളിൽ സ്നേഹ അവതരിപ്പിച്ച കഥാപാത്രവും ആ സമയത്ത് ​​ഗർഭിണിയാണെന്ന തരത്തിലേക്ക് കഥ മാറിയിരുന്നു. അതുകൊണ്ട് തന്നെ ഏഴാം മാസത്തിലെ സീമന്തം ചടങ്ങിനും ബേബി ഷവറിനും പുറമെ ഒമ്പതാം മാസത്തിൽ ഒരു ചടങ്ങും സീരിയൽ സെറ്റിൽ സ്നേഹക്കായി നടത്തിയിരുന്നു.

ചടങ്ങിന്റെ ചില ഭാ​ഗങ്ങൾ സീരിയലിൽ‌ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. സിസേറിയനിലൂടെയാണ് സ്നേഹ കുഞ്ഞിന് ജന്മം നൽകിയത്.

Sneha Sreekumar

കഴിഞ്ഞ ദിവസമാണ് സ്നേഹയും ശ്രീകുമാറും തങ്ങൾക്ക് പിറന്ന ആൺകുഞ്ഞിന്റെ പേരിടൽ‌ ചടങ്ങ് നടത്തിയത്. വളരെ ആഘോഷമായി സിനിമ-സീരിയൽ രം​ഗത്ത് പ്രവർത്തിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചായിരുന്നു ചടങ്ങ് താരദമ്പതികൾ നടത്തിയത്. 28 അല്ല 56 ആം ദിവസത്തെ ചടങ്ങാണ് നടത്തിയത്.

തന്റെയും കുഞ്ഞിന്റെയും ആരോ​ഗ്യം മെച്ചപ്പെടാൻ വേണ്ടിയാണ് ഇരുപത്തിയെട്ട് നടത്താതെ ചടങ്ങ് നീട്ടിവെച്ചതെന്നും വീഡിയോയിൽ സ്നേഹ പറഞ്ഞു. ​ഗോൾഡനും ക്രീമും കലർന്ന സാരിയും മുല്ലപ്പൂവും ആഭരണങ്ങളും ധരിച്ച് അതീവ സുന്ദരിയായാണ് സ്നേഹ ചടങ്ങിനെത്തിയത്.

ചടങ്ങിനായി ഒരുങ്ങിയശേഷം ഇപ്പോഴാണ് തനിക്ക് ഒരു കോൺഫിഡൻസ് വന്നതെന്നും പ്രസവശേഷമുണ്ടായിരുന്ന സങ്കടം മാറിയെന്നും തന്നെ കൊണ്ട് ഇനിയും സാധിക്കുമെന്ന് തോന്നാൻ തുടങ്ങിയെന്നും സ്നേഹ പറഞ്ഞു. മകന്റെ പേരിടൽ ചടങ്ങ് തങ്ങളുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകിയ ദിവസമാണെന്നും സ്നേഹയും ശ്രീകുമാറും വീഡിയോയിൽ പറഞ്ഞു.

മാത്രമല്ല പ്രസവിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ സ്നേഹയ്ക്കൊപ്പം മകൻ കേദാറും മറിമായം സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ മറിമായം സംവിധായകൻ എത്തിയപ്പോൾ ഏറ്റവും സന്തോഷത്തോടെ പങ്കുവെച്ചതും ദിവസങ്ങൾ മാത്രം പ്രായമുള്ള കേദാറിനെ സംവധാനം ചെയ്യാൻ സാധിച്ചുവെന്നതാണെന്നും പറഞ്ഞിരുന്നു.

Sneha Sreekumar

ഞങ്ങളെ സംബന്ധിച്ച് അതൊരു വലിയ ഭാഗ്യമായിരുന്നു. അവന്‍ വലിയൊരാളായി വളരട്ടെയെന്നായിരുന്നു മറിമായം സംവിധായകന്‍ പറഞ്ഞത്. ചക്കപ്പഴത്തിൽ ശ്രീകുമാറിന്റെ സഹോദരി പൈങ്കിളിയായി അഭിനയിക്കുന്ന ശ്രുതി രജനികാന്തും ചടങ്ങിനെത്തിയിരുന്നു. വൈകിയാണ് ശ്രുതി എത്തിയത്.

രാവിലെ പുറപ്പെട്ടതാണ്... എത്താന്‍ വൈകിപ്പോയി. കൊച്ചിന്റെ പേര് നേരത്തെ തന്നെ ഞാന്‍ അറിഞ്ഞിരുന്നു. അതുകൊണ്ട് സങ്കടമില്ലെന്നായിരുന്നു ശ്രുതി രജനികാന്ത് പറഞ്ഞത്. ചേച്ചിയെ ഓവര്‍ടേക്ക് ചെയ്യാനായി മേക്കപ്പിന്റെ കാര്യത്തിൽ ശ്രമിച്ചെങ്കിലും പറ്റിയില്ലെന്നും ശ്രുതി തമാശയായി പറഞ്ഞു. കൊച്ചിന്റെ അച്ഛനും അമ്മയും ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണെന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്റ്.

ഇവർ രണ്ടുപേരും കല്യാണം കഴിച്ചപ്പോഴുണ്ടായ സന്തോഷം തന്നെയാണ് ഇപ്പോഴും തോന്നുന്നതെന്നായിരുന്നു നടി രചന നാരായണന്‍കുട്ടി പറഞ്ഞത്. എന്നെ അവന്‍ മാഗി ആന്റിയെന്നൊക്കെ വിളിച്ചോട്ടെ. കേദാറിന് എല്ലാ ഭാഗ്യങ്ങളും ഉണ്ടാവട്ടയെന്നായിരുന്നു സുനില്‍ സുഖദ പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി.

അമ്മയെപ്പോലെ ഒരു ചിരികുടുക്കയായി മോൻ വളരട്ടെ എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു, കേദാറിനെ കാണാൻ സ്നേഹയെ പോലെയുണ്ടെന്നും എല്ലാമായിരുന്നു കമന്റുകൾ. ചടങ്ങ് ഭം​ഗിയായി നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ചാണ് സ്നേഹയും ശ്രീകുമാറും വീഡിയോ അവസാനിപ്പിച്ചത്.

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X