'മകളെ നൃത്തം അടിച്ച് പഠിപ്പിക്കും, എനിക്ക് കുഞ്ഞിനോട് സ്നേഹമില്ലെന്ന് ധരിച്ചു, സിനിമയിലേക്ക് വരില്ല'; സൗഭാ​ഗ്യ

സോഷ്യൽമീഡിയ താരങ്ങളായ ദമ്പതികളാണ് സൗഭാ​ഗ്യ വെങ്കിടേഷും അർ‌ജുൻ സോമശേഖറും. ടിക്ക് ടോക്ക് ഉണ്ടായിരുന്ന കാലത്താണ് സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ വളരെ സജീവമായിരുന്നത്. കൽപ്പനയുടെ അടക്കം കോമഡി സീനുകൾ മനോഹരമായിട്ടാണ് സൗഭാ​ഗ്യ ഡബ്സ്മാഷ് ചെയ്ത് അവതരിപ്പിച്ചിരുന്നത്.

സൗഭാ​ഗ്യ ടിക്ക് ടോക്കിലെ വൈറൽ സ്റ്റാറായപ്പോൾ ആളുകൾ സൗഭാ​ഗ്യയുടെ ഡീറ്റെയിൽസ് അന്വേഷിച്ച് പോയപ്പോഴാണ് നടി താര കല്യാണിന്റെ ഏക മകളാണ് ഈ മിടുക്കിയെന്ന് കണ്ടെത്തിയത്. ഒരിടയ്ക്ക് അമ്മയ്ക്കൊപ്പവും മനോഹരമായി നൃത്തം ചെയ്ത് സോഷ്യൽമീഡിയയിൽ സൗഭാ​ഗ്യ പങ്കുവെക്കാറുണ്ടായിരുന്നു.

നർത്തകനും സീരിയൽ താരവുമായ അർജുൻ സോമശേഖറാണ് സൗഭാ​ഗ്യയെ വിവാ​ഹം ചെയ്തത്. ഇരുവർക്കും ഇപ്പോൾ സുദർശന എന്നൊരു മകൾ കൂടിയുണ്ട്. ​ഗർഭിണിയായിരുന്ന സമയത്ത് നൃത്തം ചെയ്തുവെന്നതിന്റെ എല്ലാം പേരിൽ വിമർശനം കേട്ടിട്ടുള്ള ഒരാൾ കൂടിയാണ് സൗഭാ​ഗ്യ.

ഇപ്പോഴിത ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സൗഭാ​ഗ്യയും അർജുനും തങ്ങളുടെ പുതിയ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ്. 'പെൺകുട്ടി വേണമെന്നത് എനിക്ക് വലിയ ആ​ഗ്രഹമായിരുന്നു. കാരണം ആ ഡാൻസ് വരും തലമുറയും പഠിക്കണം മകളും അത് കൊണ്ടുനടക്കണം എന്നുണ്ടായിരുന്നു.'

മകളെ നൃത്തം അടിച്ച് പഠിപ്പിക്കും

'പക്ഷെ സുദർശനയ്ക്ക് ഡാൻസ് ഇഷ്ടമല്ലെങ്കിൽ ഞാൻ അടിച്ചേൽപ്പിക്കാൻ നിൽക്കില്ല. അവൾക്ക് ഇഷ്ടമുള്ള മേഖല ചൂസ് ചെയ്യാം. പക്ഷെ ഞങ്ങൾ അടിച്ച് പഠിപ്പിക്കും. പിന്നീട് അവൾ ചൂസ് ചെയ്തോട്ടെ. ഞാൻ ഹ്യുമാനിറ്റീസ് എടുത്തിട്ടാണ് ഡാൻസ് ഡി​ഗ്രി ചെയ്തത്. എനിക്ക് ചെറുപ്പം മുതൽ ഡാൻസിനോട് താൽപര്യമുണ്ടായിരുന്നു.'

'അതേസമയം ഒരുപാടുപേർ എന്നെ കൗൺസിൽ ചെയ്ത് ഡാൻസിൽ‌ നിന്നും മാറ്റാൻ ശ്രമിച്ചു. പ്രഫഷണൽ കോഴ്സ് എടുക്കണമെന്നാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ പെറ്റ് ലവറാണ്. അതിനാൽ തന്നെ സ്ട്രീറ്റ് ഡോ​ഗിനെ കൊല്ലുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. അടുത്തിടെ ഒരു സ്വപ്നവും ഞാൻ ഇതുമായി ബന്ധപ്പെട്ട് കണ്ടിരുന്നു. ഞങ്ങൾക്ക് കാറ്റ്, പക്ഷികൾ, നായകൾ എന്നിവയാണുള്ളത്. എനിക്ക് മുമ്പ് ഡ‍ോ​ഗിനെയായിരുന്നു ഇഷ്ടം.'

എല്ലവരും കരുതി എനിക്ക് കുഞ്ഞിനോട് സ്നേഹമില്ലെന്ന്

'ഇപ്പോൾ കാറ്റിനേയും പക്ഷികളേയുമെല്ലാം പരിപാലിക്കാൻ ഞാൻ പഠിക്കുന്നുണ്ട്. സുദർശനയ്ക്കും പെറ്റ്സിനെ ഇഷ്ടമാണ്. അവളെ കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ ടിവി കാണിച്ചിട്ടില്ല. പക്ഷികളേയും മറ്റും കാണിച്ചാണ് ഭക്ഷണം കൊടുക്കുന്നത് പോലും. സുദർശനയക്ക് പാട്ട് കേൾക്കുന്നത് വലിയ ഇഷ്ടമാണ്' സൗഭാ​ഗ്യ പറഞ്ഞു.

'ലൈഫ് പാട്നർ പെറ്റ് ലവറായിരിക്കണമെന്നും എനിക്കുണ്ടായിരുന്നു. ചിലർ കുട്ടികളുമായി വന്ന് എന്റെ പട്ടിയെ ഉപദ്രവിക്കും. അത് എനിക്ക് വളരെ ദേഷ്യമുള്ള കാര്യമാണ്. ഞങ്ങൾ ബെസ്റ്റ് വൈഫും ബെസ്റ്റ് ഹസ്ബന്റ്സുമൊന്നുമല്ല. എനിക്ക് ഭയങ്കര ഈ​ഗോയുണ്ട്. പക്ഷെ അർജുൻ ചേട്ടന്റെ അടുത്ത് ഈ​ഗോ മാറ്റിവെച്ച് ഞാൻ സംസാരിക്കാറുണ്ട്.'

സിനിമയിലേക്ക് വരില്ല

'സിനിമയിലേക്ക് വരാത്തത് പേടികൊണ്ട്. അധികം കംഫർട്ടല്ല. നല്ല ചമ്മലാണ്. ഒരിക്കലും സിനിമയിലേക്ക് വരില്ല. ചേട്ടൻ എന്റെ അമ്മയോട് നല്ലരീതിയിൽ‌ അടിയുണ്ടാക്കും. പിന്നെ ഭയങ്കര കൂട്ടായിരിക്കും. ഒമ്പതാം മാസത്തിൽ അമ്മ മോഹിനിയാട്ടം ചെയ്തിട്ടുണ്ട്. വാട്ടർ ബ്രേക്ക് ആവുമോ എന്ന ടെൻഷനിലാണ് അമ്മ നൃത്തം ചെയ്തത്.'

'അത്തരം ഫോട്ടോകളും എന്റെ കൈയ്യിലുണ്ട്. ഞാൻ ​ഗർഭിണിയായിരുന്നപ്പോൾ നൃത്തം ചെയ്തപ്പോൾ എനിക്ക് തോന്നിയത്. ഞാൻ എന്നും ചെയ്യുന്ന ഒരു കാര്യം ചെയ്യുന്ന പോലെയാണ്. പക്ഷെ മറ്റുള്ളവർ കരുതിയത് ഞാൻ കുഞ്ഞിനോട് സ്നേഹമില്ലാതെ അശ്രദ്ധമായി പെരുമാറുന്നുവെന്നാണ്' സൗഭാ​ഗ്യ പറഞ്ഞു.

അർജുൻ ചേട്ടന്റെ അടുത്ത് ഈ​ഗോ മാറ്റിവെച്ച് ഞാൻ സംസാരിക്കും

'എന്റെ തിരുവനന്തപുരം ഭാഷ പലർക്കും ഇഷ്ടമാണ്. ഞാൻ മാത്രമാണ് തിരുവനന്തപുരത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്നയാൾ. പപ്പയും അമ്മയുമൊന്നും തിരുവനന്തപുരമല്ല. ഞാൻ സംസാരിക്കുന്നത് കേട്ട് പലരും കളിയാക്കുന്ന തരത്തിൽ സംസാരിച്ച് തുടങ്ങിയതോടെയാണ് ഇനി അങ്ങോട്ട് തിരുവനന്തപുരം ഭാഷയെ സംസാരിക്കുവെന്ന് ഞാൻ‌ തീരുമാനിച്ചത്.'

'എന്റെ അച്ഛനും അമ്മയും ​ഗവൺമെന്റ് ടീച്ചേഴ്സാണ്. എന്റെ അച്ഛനും അമ്മയ്ക്കും നല്ല പ്ലാനിങ്ങായിരുന്നു. അവർ ബോണസ് വരുന്ന മാസം നോക്കിയാണ് പുറത്തൊക്കെ കൊണ്ടുപോയിരുന്നതും കുറച്ച് ലാവിഷായി പണം ചെലവഴിച്ചിരുന്നത്. സൗഭാ​ഗ്യ എന്റെ ടീ ഷർട്ടാണ് കൂടുതലും ഉപയോ​ഗിക്കുന്നത്.'

നെ​ഗറ്റീവ് കമന്റ് മാത്രം വന്ന് പറയുന്നവർ

'സൗഭാ​ഗ്യയുടെ പഴയ ബോയ്ഫ്രണ്ട്സിന്റെ ഡിപി എടുത്ത് നോക്കിയാൽ അത് ഏതെങ്കിലും പട്ടിയുമായി നിൽക്കുന്നതായിരിക്കും. ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം നന്നായി അറിയാവുന്നത് കൊണ്ടാണ് വിവാ​ഹിതരായത്. സൗഭാ​ഗ്യയ്ക്ക് എന്താണ് ഇഷ്ടം എന്താണ് ഇഷ്ടമല്ലാത്തത് എന്നെനിക്ക് നന്നായി അറിയാം.'

'മുമ്പ് ഞാൻ എന്റെ ​ഗേൾഫ്രണ്ട്സിന്റെ കാര്യം പറയുമ്പോൾ സൗഭാ​ഗ്യ ചോദിക്കുമായിരുന്നു അവൾക്ക് ഇത്രനാളായിട്ടും ചേട്ടന് എന്താണ് ഇഷ്ടം എന്താണ് ഇഷ്ടമല്ലാത്തത് എന്ന് അറിയില്ലേയെന്ന്. നെ​ഗറ്റീവ് കമന്റ് മാത്രം വന്ന് പറയുന്ന നമ്മുടെ ചുറ്റുമുള്ള ചിലരുണ്ട്. നമ്മൾ കാണേണ്ടെന്ന് വിചാരിക്കുന്ന കാര്യം പോലും അവർ വിളിച്ച് കാണിച്ച് തരും. താര ടീച്ചർ ചിലപ്പോൾ അമ്മായിയമ്മയായി പെരുമാറാൻ ശ്രമിക്കും. അപ്പോൾ തന്നെ ഞാൻ ദേഷ്യപ്പെടും' അർജുനും വിശദീകരിച്ചു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X