'സ്വന്തം കുഞ്ഞിന് അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ട പേരിടാൻ പോലും നിയന്ത്രണം'; വിജയിയുടെ വീഡിയോ ചർച്ചയാകുന്നു!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായിരുന്ന ദേവികയുടെ ഭർത്താവ് വിജയ് മാധവും എല്ലാവർക്കും സുപരിചിതനായ ​ഗായകനാണ്. സംഗീത സംവിധായകനുമാണ് വിജയ്.

മുമ്പ് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടി ആയിരുന്നു വിജയ്. കഴിഞ്ഞ വർഷം ആദ്യമാണ് ഇവരുടെ വിവാഹം നടന്നത്. രണ്ട് മാസം മുമ്പാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുട്യൂബിൽ വ്ലോഗിങ്ങും മറ്റുമായി സജീവമാണ് ദേവികയും വിജയും.

അടുത്തിടെയായിരുന്നു ഇരുവരുടേയും കുഞ്ഞിന്റെ പേരിടൽ ചടങ്ങ്. ആത്മജ മഹാദേവ് എന്നാണ് മകന് ഇരുവരും പേരിട്ടിരിക്കുന്നത്. ഇരുവരും മകന്റെ പേര് വെളിപ്പെടുത്തിയപ്പോൾ മുതൽ വലിയ രീതിയിലുള്ള വിമർശനം വരുന്നുണ്ട്.

ആൺകുട്ടിയുടെ പേരാണെന്ന് തോന്നില്ലെന്നും പെൺകുട്ടിയാണെന്നെ വിചാരിക്കൂവെന്നും പേര് മാറ്റുവെന്നെല്ലാമാണ് ഇരുവരുടേയും സോഷ്യൽമീഡിയ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ഇത് സംബന്ധിച്ച് ഇരുവരും മുമ്പും വിശദീകരണം നൽകുകയും പേര് മാറ്റാൻ ഉ​ദ്ദേശിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

 Vijay Madhav, Devika

ഇപ്പോഴിത വീണ്ടും കുഞ്ഞിന് അത്തരത്തിൽ ഒരു പേരിട്ടതിന് പിന്നിലെ കാരണത്തെ കുറിച്ച് വിശദീകരണ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് വിജയ് മാധവ്. ഇത് ഒരു ന്യായീകരണ വീഡിയോ അല്ല. പകരം ഇത് ഒരു വിശദീകരണ വീഡിയോയാണ്.

ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. പക്ഷെ ആർക്കെങ്കിലും വിഷമം തോന്നിയാൽ ദയവായി ക്ഷമിക്കുക എന്ന തലക്കെട്ടോടെയാണ് വിജയ് മാധവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പേരിട്ടത് പെട്ടന്ന് വൈറലാവാനോ വെറൈറ്റിക്കോ അല്ല. എന്തിനാണ് വാശി..? പേര് മാറ്റിയാൽ തീരാവുന്നതല്ലേയുള്ളുവെന്നൊക്കെ കമന്റ് വരുന്നുണ്ട്. അവരെ മാനിച്ചാണ് ഈ വിശദീകരണ വീഡിയോ ഇടുന്നത്.

എന്റെ ലൈഫിൽ ഞാൻ എടുക്കുന്ന ഡിസിഷൻസിൽ എല്ലാം.... ഞാൻ എന്ന വ്യക്തിയേക്കാൾ ഉപരി ഞാൻ വിശ്വസിക്കുന്ന ഒരു അൾട്ടിമേറ്റ് എനർജിയും ശക്തിയുമുണ്ട്. എന്നിലേക്ക് വന്ന ആ ഈശ്വരന്റെ ഒരു മേക്കിങാണ് ആത്മജ മഹാദേവ് എന്ന പേര്. അതിൽ എനിക്ക് റോളില്ല. എന്റെ ഈ​ഗോ ഹേർട്ട് ആകുന്നതുമല്ല പേര് മാറ്റാത്തതിന് പിന്നിലെ വിഷയം.

കുട്ടിയോടുള്ള സ്നേഹം കൊണ്ടാണ് എല്ലാവരും പേര് മാറ്റണമെന്ന് പറയുന്നതെന്ന് ഞങ്ങൾക്ക് അറിയാം. ഈ പേര് എന്റെ തീരുമാനല്ല. എന്നിലേക്ക് വന്ന പേരാണ് വിജയ് മാധവ് പറ‍ഞ്ഞു. പിന്നാലെ ദേവികയും സംസാരിച്ചു. മാഷ് ഇന്റ്യൂഷനിൽ വിശ്വസിക്കുന്നയാളാണ്. എല്ലാം വന്ന് ചേർന്നതാണ്.

 Vijay Madhav, Devika

അതിന് അനുസരിച്ച് ചെയ്തിട്ടുള്ള കാര്യങ്ങൾ എപ്പോഴും ഉയർച്ചയും സന്തോഷവുമാണ് ഞങ്ങൾക്ക് തന്നിട്ടുള്ളത്. അല്ലാതെ തീരുമാനിക്കുമ്പോൾ തെറ്റായി വരാറുണ്ട്. ദേവിക പറഞ്ഞു. കുട്ടിക്ക് അങ്ങനെയൊരു പേരിട്ടതിന്റെ പേരിൽ‌ ക്ഷമ ചോദിക്കണമെങ്കിൽ‌ ചോദിക്കാമെന്നും വിജയ് പറയുന്നു. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ‌ വാല്യു ചെയ്യുന്നുണ്ട്.

പക്ഷെ കുട്ടിയുടെ പേര് ഈശ്വര നിശ്ചയം പോലെ വന്ന് ചേർന്നതാണ്. കുട്ടിക്ക് ഇങ്ങനൊരു പേരിട്ടതിൽ ക്ഷമ ചോദിക്കണമെങ്കിൽ ചോ​ദിക്കാം. അല്ലാതെ പേര് മാറ്റാൻ ആരും പറയരുത്. അത് ദൈവീകമായി ഇട്ട ഒരു പേരാണ്. വാശി കാരണം പേര് മാറ്റത്തതല്ല. കാലം മാറിയല്ലോ. ആൺ, പെൺ വ്യത്യാസം എന്നത് പോലും മാറിയല്ലോ.

മകൻ അവന്റെ പേര് മാറ്റണമെന്ന് പറഞ്ഞാൽ ഞാൻ ഒരിക്കലും എതിർക്കില്ല. അത് അവന്റെ ഇന്റിവിജ്വാലിറ്റിയാണ് വിജയ് മാധവ് പറഞ്ഞു. താരദമ്പതികളുടെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി.

ഇതെന്തൊരു സമൂഹം...? സ്വന്തം കുഞ്ഞിന് അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ട പേരിടാൻ പോലും നിയന്ത്രണം. അവനവന്റെ കുഞ്ഞുങ്ങൾക്ക് സ്വന്തം ഇഷ്ട പ്രകാരം പേരിട്ട ആളുകളല്ലേ..?. മറ്റുള്ളവരുടെ സ്വാതന്ത്രത്തിൽ കടന്നുചെല്ലുന്നത് തെറ്റാണ് എന്നാണ് പലരും വിജയിയേയും ദേവികയേയും അനുകൂലിച്ച് കുറിച്ചത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X