'മെറ്റേണിറ്റി ഫോട്ടോഷൂട്ട് കണ്ട് ആരും അയ്യേയെന്ന് പറയരുതെന്നുണ്ടായിരുന്നു, കുലസ്ത്രീയായിട്ടില്ല'; വിജയ്-ദേവിക

എനിക്ക് പണ്ട് മുതലെയുള്ള ​ആ​ഗ്രഹമായിരുന്നു ​ഗർഭിണിയായി വയറ് വന്ന് തുടങ്ങുമ്പോൾ മുതൽ സെറ്റ് മുണ്ടും ഉടുക്കണമെന്നത്

ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്പതികളായ വിജയ് മാധവും ദേവിക നമ്പ്യാരും. മാർച്ച് ആദ്യവാരം ഡെലിവറിയുണ്ടാകും. ​ഗർഭിണിയാണെന്ന് അറിഞ്ഞത് മുതലുള്ള സന്തോഷം ദേവികയും ഭർത്താവ് വിജയിയും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായി മാറിയ ഗായകനാണ് വിജയ് മാധവ്.

ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ദേവിക നമ്പ്യാർ. ​ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ദേവിക. ഭർത്താവ് വിജയിക്കൊപ്പം പാട്ട് പാടി ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട് ദേവിക.

ഇരുവർക്കും വലിയ പ്രേക്ഷക പിന്തുണ യുട്യൂബിലും ലഭിക്കുന്നുണ്ട്. ദേവിക മനോഹ​രമായി പാടുമെന്ന് ആളുഖൾ മനസിലാക്കിയത് പോലും വിജയിയുമായുള്ള വിവാഹത്തിന് ശേഷമാണ്. ലാളിത്യം നിറഞ്ഞ ദേവികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും വൈറലായിരുന്നു.

ഇപ്പോഴിത വിവാഹത്തിന് ശേഷവും യുട്യൂബ് വ്ലോ​ഗിങ് തുടങ്ങിയതിന് ശേഷവുമുള്ള ജീവിതത്തെ കുറിച്ച് ആർജെ മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് വിജയിയും ദേവികയും.

മെറ്റേണിറ്റി ഫോട്ടോഷൂട്ട് കണ്ട് ആരും അയ്യേയെന്ന് പറയരുതെന്നുണ്ടായിരുന്നു

'മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്യുന്ന സമയത്ത് നിർബന്ധമായിരുന്നു ഇത് കണ്ട് ആരും അയ്യേ എന്ന് പറയരുതെന്ന്. ഞങ്ങൾ പഠിച്ചുവന്ന ചിട്ടവട്ടങ്ങലും ഞങ്ങളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. അഡ്ജസ്റ്റ് ചെയ്ത് കോംപ്രമൈസ് ചെയ്ത് ഒന്നും ചെയ്യാൻ‍ എനിക്ക് പണ്ടേ താൽപര്യമില്ല.'

'കാരണം ഞാൻ എന്നെ ഭയങ്കരമായി റെസ്പെക്ട് ചെയ്യുന്നു. ഞങ്ങൾ എങ്ങനെയാണ് എന്നത് ഞങ്ങൾക്ക് അറിയാം. അവനവന് ഏത് നന്നാവുമെന്നത് ആദ്യം മനസിലാക്കേണ്ടത് നമ്മൾ തന്നെയാണ്.'

കുലസ്ത്രീയായി മാറിയിട്ടില്ല

'പിന്നെ ചിലർ പരീക്ഷണത്തിന് തയ്യാറാകാറുണ്ട് അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. മെറ്റേണിറ്റി ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തിരുന്നില്ല. അതിന് താൽപര്യവുമില്ലായിരുന്നു. എല്ലാം ഒരു കോൺസെപ്റ്റാണ്. ചിലർ അത് ഫോളോ ചെയ്യുന്നു. മറ്റുള്ളവർക്ക് അത് ചെയ്യാൻ താൽപര്യമില്ല.‍ ഞങ്ങൾ ചെയ്യുന്നതെല്ലാം ഈശ്വരനിൽ അർപ്പിക്കുകയാണ്.'

'മുകളിൽ ദൈവമിരുന്ന് എല്ലാം മോണിറ്റർ ചെയ്യുന്നുണ്ടെന്ന ചിന്ത നമുക്ക് വേണം. അപ്പോൾ തന്നെ നമ്മൾ ചെയ്യുന്നതെല്ലാം ശരിയായി മാറും. എനിക്ക് പാട്ടുകാരനായും ദേവികയ്ക്ക് ആർട്ടിസ്റ്റായും അറിയപ്പെടാനാണ് താൽപര്യം.'

കോംപ്രമൈസ് ചെയ്യാൻ താൽപര്യമില്ല

'സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ എന്ന വിളിയോട് താൽപര്യമില്ല. ഒരുപാട് പേരുടെ പ്രാർഥന കിട്ടുന്നുണ്ട്. കുഞ്ഞ് വന്ന ശേഷവും വ്ലോ​ഗിങ് തുടരും' വിജയ് മാധവ് പറഞ്ഞു. ദൂര കൂടുതലും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കൊണ്ടാണ് ഏഴാം മാസം താൻ സ്വന്തം വീട്ടിലേക്ക് പോകാതിരുന്നതെന്നാണ് ദേവിക നമ്പ്യാർ പറയുന്നത്.

'ഞാൻ യുട്യൂബ് വ്ലോ​ഗിങ് ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ കേട്ട ഒരു കമന്റായിരുന്നു ദേവിക പണ്ട് മോഡേൺ ആയിരുന്നല്ലോ... കല്യാണം കഴിഞ്ഞതോടെ കുലസ്ത്രീയായി മാറി ഇപ്പോൾ സെറ്റും മുണ്ടും മാത്രമെ ഉടുക്കുന്നുള്ളുവെന്നത്.'

മാർച്ച് ആദ്യ ആഴ്ച ഡെലിവറി

'എനിക്ക് പണ്ട് മുതലെയുള്ള ​ആ​ഗ്രഹമായിരുന്നു ​ഗർഭിണിയായി വയറ് വന്ന് തുടങ്ങുമ്പോൾ മുതൽ സെറ്റ് മുണ്ടും ഉടുക്കണമെന്നത്. അതുകൊണ്ട് ഉടുത്ത് തുടങ്ങിയതാണ്. ഭയങ്കര തിരക്കുള്ള സമയത്ത് സെറ്റും മുണ്ടും ഉടുത്ത് നടക്കാൻ പറ്റില്ലല്ലോ. പിന്നെ സെറ്റും മുണ്ടും ​ഗർഭകാലത്ത് ഉടുക്കുന്നത് കുഞ്ഞിനും നല്ലതാണ് എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്.'

മാർച്ച് ആദ്യ ആഴ്ച ഡെലിവറിയുണ്ടാകും. ഒമ്പതാം മാസമായതോടെ ഉറക്കം കുറഞ്ഞു. ഞങ്ങൾക്ക് ഓവർ എക്സൈറ്റ്മെന്റില്ല. എല്ലാം ഈശ്വരനിൽ സമർപ്പിച്ചിരിക്കുന്നു. പണ്ട് ​ഗുരുവായൂരിലൊക്കെ പോകുമ്പോൾ ഞാൻ പ്രാർഥിക്കുമായിരുന്നു ആളുകൾക്ക് എന്നെ ഇഷ്ടമാകണേയെന്ന്.'

കുഞ്ഞിന്റെ ആരോ​ഗ്യത്തിന് പ്രാധാന്യം

'നമ്മുടെ പോസിറ്റീവ് കണ്ടെത്തി അത് ഉയർത്തി കൊണ്ടുവരുന്ന തരത്തിൽ പെരുമാറുക. തെറ്റായി തോന്നുന്നതെല്ലാം ഞങ്ങൾ അപ്പോൾ തന്നെ കറക്ട് ചെയ്യുന്നത് കൊണ്ടാണ് ഇപ്പോൾ ഹാപ്പിയായി ഇരിക്കുന്നത്. വീഡിയോ ചെയ്യുന്ന സമയത്ത് വെള്ളം ചേർത്ത് സംസാരിക്കരുതെന്നത് ഞങ്ങളുടെ നിർ‌ബന്ധമാണ്.'

'ദൂര കൂടുതലും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കൊണ്ടാണ് ഏഴാം മാസം ഞാൻ സ്വന്തം വീട്ടിലേക്ക് പോകാതിരുന്നത്. എന്നെ മാഷ് വിടാതിരുന്നതല്ല. ആചാരങ്ങളെക്കാൾ ഉപരി കുഞ്ഞിന്റെ ആരോ​ഗ്യത്തിനല്ലേ പ്രാധാന്യം' ദേവിക പറഞ്ഞു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X